ശർമിള ടാഗോർ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

ശർമിള ടാഗോർ
Remove ads

ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ശർമിള ടാഗോർ (ബംഗാളി: শর্মিলা ঠাকুর Shormila Ṭhakur) (ജനനം: 8 ഡിസംബർ 1944).

വസ്തുതകൾ ശർമിള ടാഗോർ শর্মিলা ঠাকুর, ജനനം ...

ഏപ്രിൽ 2005 ൽ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ, യുണീസെഫിന്റെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[1]

Remove ads

ആദ്യജീവിതം

ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ഹൈദരബദിലാണ് ശർമിള ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.

ഔദ്യോഗിക ജീവിതം

1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്ത്തിയിരുന്നു.[2]. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൌമിത്ര ചാറ്റർജി ആയിരുന്നു.

1964 ലാണ് ബോളിവുഡ് ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് ബോളിവുഡിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.

Remove ads

സ്വകാര്യ ജീവിതം

ശർമിള വിവാ‍ഹം ചെയ്തിരിക്കുന്നത് മൻസൂർ അലി പട്ടോടി ഖാനെയാണ്. അക്കാലത്ത് ശർമിള ഇസ്ലാം മതത്തിലേക്ക് മാ‍റിയിരുന്നു.[3]

സൈഫ് അലി ഖാൻ, സാബ അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ മക്കളാണ്.

കൂടുതൽ വിവരങ്ങൾ പുരസ്കാരങ്ങൾ, ഫിലിംഫെയർ പുരസ്കാരം ...

സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads