സേലം, ഒറിഗൺ
From Wikipedia, the free encyclopedia
Remove ads
സേലം പട്ടണം /ˈseɪləm/ യു.എസ്. സംസ്ഥാനമായ ഒറിഗോണിൻറെ തലസ്ഥാനവും മാരിയോൺ കൌണ്ടി സീറ്റുമാണ്. പട്ടണംസ്ഥിതി ചെയ്യുന്നത് വില്ലാമെറ്റ് താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന വില്ലാമെറ്റ് നദിയ്ക്കു സമാന്തരമായിട്ടാണ്. പട്ടണത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സേലം പട്ടണം1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
2010 സെൻസസ് അനുസരിച്ച് ജനസംഖ്യ 154,637 2 ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പട്ടണമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സേലം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. സേലം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ. ഈ മെട്രോപോളിറ്റന് മേഖലയിൽ മാരിയോൺ, പോക്ക് കൌണ്ടികൾ[7] ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം[8] ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
ഈ നഗരത്തിലാണ് വില്ലാമെറ്റ് യൂണിവേർസിറ്റി, കൊർബാൻ യൂണിവേർസിറ്റി, ചെമെകെറ്റ യൂണിവേർസിറ്റി എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E, ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ പട്ടണത്തെ, വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.
Remove ads
ചരിത്രം

ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, തദ്ദേശീയ ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) കലപൂയ വിഭാഗക്കാരുമായിട്ടാണ് അവർ ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നിരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ Chim-i-ki-ti എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഇതിന്റെ അർത്ഥം സെൻട്രൽ കലപൂയ ഭാക്ഷയിൽ (Santiam) [9] "meeting or resting place" എന്നാണ്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ മെതോഡിസ്റ്റ് മിഷന്റെ കീഴിലുള്ള മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. മെതോഡിസ്റ്റ് മിഷൻ ഈ പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ[10] പട്ടണം സ്ഥിതി ചെയ്തിരുന്നതിനാൾ ദേശവ്യാപകമായി അറിയപ്പെട്ടിരുന്നത് മിൽ എന്നായിരുന്നു.
ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് [11] എന്നറിയപ്പെട്ടു. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ[12] ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 – 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന William H. Willson, സമാധാനം എന്ന അർത്ഥം വരുന്ന ശലോം.[13][14] എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ഠനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന David Leslie, ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.[15] എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ Asahel Bush നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa [16] എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് [17] അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു
Remove ads
നേറ്റീവ് ഇന്ത്യക്കാർ
10,000 വർഷങ്ങളക്കു മുമ്പു തന്നെ കലപൂയ വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് വില്ലാമെറ്റ് താഴ്വരയിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയിൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയിൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
അവർ ലില്ലിച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ camas root (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളിൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് [18]അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും കാസ്കേഡ് മലനിരകളിലേയ്ക്കു മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത ഗ്രാൻഡെ റോൻഡെ റിസർവ്വേഷനിലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ സിലെറ്റ്സ് റിസർവേഷനിലും കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും[19] റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.
Remove ads
യൂറോപ്യൻമാരുടെ വരവ്
1812 ൻറെ ആദ്യദശകങ്ങളിലാണ് യൂറോപ്യൻ കുടിയേറ്റക്കാരുടെ ആദ്യസംഘം ഇവിടെയെത്തുന്നത്. ഇവർ അസ്റ്റോറിയ, ഒറിഗോൺ മേഖലകളിലുള്ള രോമവ്യവസായികൾക്കു വേണ്ടി ജോലി ചെയ്യുന്ന മൃഗവേട്ടക്കാരോ, ഭക്ഷണപദാർഥങ്ങൾ അന്വേഷിച്ചു വന്നവരോ ഒക്കെ ആയിരുന്നു. ഈ മേഖലയിലെ ആദ്യ സ്ഥിരമായ കുടിയേറ്റ സ്ഥലം ജാസൻ ലീ (June 28, 1803 – March 12, 1845) എന്ന കനേഡിയൻ മിഷണറിയുടെ നേതൃത്വത്തിലുള്ള മെതോഡിസ്റ്റ് മിഷൻ സ്ഥിതി ചെയ്തിരുന്ന സേലം പട്ടണത്തിന്റെ തെക്കു ഭാഗത്തുള്ള വീറ്റ്ലാന്റ്[20] എന്നറിയപ്പെട്ടിരുന്ന ഭാഗത്തയിരുന്നു. 1842 ൽ മിഷണറിമാർ വില്ലാമെറ്റ് യൂണിവേഴ്സിറ്റിയുടെ മുൻഗാമിയായ ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ സ്ഥാപിച്ചു. മിഷന്റെ തിരോധാനത്തിനു ശേഷം ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശത്ത് 1844 ൽ ടൌൺഷിപ്പ് സ്ഥാപിക്കപ്പെട്ടു.
സംസ്ഥാന തലസ്ഥാന രൂപീകരണം
1851 ൽ സേലം പ്രാദേശിക തലസ്ഥാനമായി മാറി. കാലക്രമത്തിൽ തലസ്ഥാനം 1855 ൽ കോർവാല്ലിസിലേയ്ക്കു മാറ്റിയെങ്കിലും അതേവർഷം തലസ്ഥാനമെന്ന സ്ഥാനം സ്ഥിരമായി സേലം പട്ടണത്തിനു തിരിച്ചു കിട്ടി. 1857 ൽ ചെറു പ്രദേശങ്ങള് ഏകീകിരിച്ച് കോർപ്പറേഷൻ പദവിയികുകയും 1859 ലെ സംസ്ഥാന രൂപീകരണവേളയിൽ സംസ്ഥാന തലസ്ഥാനമായി മാറുകയും ചെയ്തു.
സേലം നഗരിത്തിന്റ ഔദ്യോഗിക കെട്ടിടം രണ്ടുതവണ അഗ്നിക്കിരയായിരുന്നു. മൂന്നാമതു പുതുക്കിപ്പണിത കെട്ടിടമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആദ്യത്തെ കെട്ടിടം 1855 ൽ അഗ്നി നക്കിത്തുടച്ചു. കെട്ടിടം നിലനിന്നിരുന്ന അതേ സ്ഥലത്ത് 1876 ൽ പുതുക്കിപ്പണിയപ്പെട്ടു. 1893 ൽ ചെമ്പുകൊണ്ടുള്ള മകുടം കെട്ടിടത്തിനു മുകളിൽ ഘടിപ്പിക്കപ്പെട്ടു. 1935 ഏപ്രിൽ മാസത്തിലുണ്ടായ മറ്റൊരു തീപ്പിടുത്തത്തിൽ കെട്ടിടം വീണ്ടും നശിച്ചു. ഇന്നത്തെ ഒറിഗൺ സ്റ്റേറ്റ് കാപ്പിറ്റോൾ എന്നറിയപ്പെടുന്ന കെട്ടിയസമുഛയം 1938ൽ അതേ സ്ഥലത്ത് പണിതീർത്തതാണ്. ഇതിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒറിഗൺ പയനിയർ (ഗോൾഡ് മാൻ) എന്നറിയപ്പെടുന്ന 22 അടി (7 മീ.) ഉയരമുള്ള സ്വർണ്ണം പൊതിഞ്ഞ വെങ്കല പ്രതിമ അതേ വർഷം തന്നെ സ്ഥാപിക്കപ്പെട്ടതാണ്.
Remove ads
സംസ്ഥാന മേള, ചെറി ഉത്സവം എന്നിവ

കൃഷിയ്ക്ക് സേലം പട്ടണം പ്രത്യേക പ്രധാന്യം കൊടുത്തിരിക്കുന്നു. കർഷക വൃത്തിയിലെ പട്ടണത്തിൻ ചരിത്രപരമായ പാരമ്പര്യം പട്ടണവാസികൾ മനസ്സിലാക്കുകയും അവർ ഇതു പലതരത്തിൽ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. 1861 ൽ സേലം പട്ടണത്തെ ഒറഗണ് സ്റ്റേറ്റ് ഫയർ നടത്താനുളള സ്ഥിരം ആസ്ഥാനമായി സംസ്ഥാന അഗ്രക്കൾച്ചറൽ അസോസിയേഷൻ[21] തെരഞ്ഞെടുത്തിരുന്നു. പഴയ കാലത്ത് നാടൻ ഇലന്തപ്പഴം സമൃദ്ധമായി വിളഞ്ഞിരുന്നതിനാൽ[22] പട്ടണത്തിന് "ചെറി സിറ്റി" എന്നൊരു ചെല്ലപ്പേരു നൽകപ്പെട്ടിരുന്നു. 1903 ൽ ആദ്യത്തെ ചെറി ഫെസ്റ്റിവൽ ഈ പട്ടണത്തിൽ നടന്നു. ഒന്നാം ലോകമഹായുദ്ധത്തന് ഏതാനും നാളുകള്ക്കു ശേഷം വരെ നടന്നിരുന്ന ഈ വാർഷിക ഉത്സവത്തോടനുബന്ധിച്ച് പരേഡുകളും ചെറി രാജ്ഞിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുമൊക്കെ നടന്നിരുന്നു. ഈ പഴയ ഉത്സവു പുനരുജ്ജീവിപ്പിക്കപ്പെട്ടാണ് 1940[23] കളുടെ അന്ത്യപാദത്തിൽ സേലം ചെറിലാൻറ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്.
Remove ads
ഭൂപ്രകൃതിയും കാലാവസ്ഥയും
സേലം പട്ടണം വില്ലാമെറ്റ് താഴ്വരയുടെ കേന്ദ്രഭാഗത്തായി വടക്കേ ദിക്കിൽ മാരിയോൺ, പോക്ക് കൌണ്ടികളിൽ സ്ഥിതി ചെയ്യുന്നു. യുണൈറ്റ്ഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൾ അനുസരിച്ച് സലെ പട്ടണത്തിന്റെ മൊത്തം വിസ്തൃതി 48.45 ചതുരശ്ര മൈൽ (125.48 കി.m2) ആയി കണക്കാക്കിയിരിക്കുന്നു. അതിൽ 47.90 ചതുരശ്ര മൈൽ (124.06 കി.m2) ഭാഗം കരഭാഗം ഉൾപ്പെടുന്നതും പിന്നെയുള്ള 0.55 ചതുരശ്ര മൈൽ (1.42 കി.m2) ഭാഗം ജലത്താൽ ചുറ്റപ്പെട്ടതുമാണ്[1]
വില്ലാമെറ്റ് നദി സേലം പട്ടണത്തിൽക്കൂടി ഒഴുകുന്നുണെങ്കിൽപ്പോലും നോർത്ത് സാൻറിയം റിവർ വാട്ടർഷെഡ്നെയാണ് സേലം പട്ടണം കുടിവെള്ളത്തിനുള്ള പ്രാധമിക ഉറവിടമായി പരിഗണിക്കുന്നത്. പട്ടണത്തിലൂടെ ഒഴുകുന്ന മറ്റ് നീരൊഴുക്കുകൾ മിൽ ക്രീക്ക്, മിൽ റേസ്, പ്രിങ്കിൾ ക്രീക്ക്, ഷെൽട്ടൺ ഡിച്ച് എന്നിവയാണ്. പട്ടണത്തിന്റ തെക്കുദിക്കിലും തെക്കുകിഴക്കേ ദിക്കിലും ചെറുനീർച്ചാലുകളുടെ ഗണത്തിൽപ്പെടുന്നവയായ ക്ലാർക്ക് ക്രീക്ക്, ജോറി ക്രീക്ക്, ബാറ്റിൽ ക്രീക്ക്, ക്രോയിസൺ ക്രീക്ക, ക്ലാഗ്ഗെറ്റ് ക്രീക്ക്, വൈൽ ഗ്ലെൻ ക്രീക്ക്, പടിഞ്ഞാറേ സലെമിലൂടെ ഒഴുകുന്ന ബ്രഷ് ക്രീക്ക് എന്നിവയാണ്. നഗര പരിധിയിലുള്ള പ്രദേശങ്ങളുടെ ഉയരം ഏകദേശം 120-തൊട്ട് 800 അടി (37- തൊട്ട് 244 മീ) വരെയാണ്. സേലം പട്ടണം, തെക്കു ദിക്കിലുളള സേലം വോൾക്കാനിക് ഹിൽസ് കൂടി ഉൾപ്പെട്ടതാണ്. സേലം പട്ടണത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ കുന്നുകൾ കുറവാണ്. തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചില ഗിരികന്ദരങ്ങളുണ്ട്, അതുപോലെ കൂടുതൽ മലകളും മറ്റും നിറഞ്ഞ പ്രദേശവുമാണ്. Northern and eastern Salem are less hilly. South and West Salem contain some canyons and are the hilliest areas. കോസ്റ്റ് റേഞ്ച് പർവതനിരകൾ കാസ്കേഡ് പർവ്വതനിരകൾ, മൌണ്ട് ഹുഡ്, മൌണ്ട് ജഫേർസൺ, മൌണ്ട് സെന്റ് ഹെലെൻസ്, മൌണ്ട് ആഡംസ് എന്നിവ പട്ടണത്തിൽ ഏതു ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നതാണ്. വില്ലാമെറ്റ് താഴ്വരവിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ സേലം പട്ടണത്തിലും മറൈൻ വെസ്റ്റ് കോസ്റ്റ് കാലാവസ്ഥയാണ് (Köppen Csb) അനുഭവപ്പെടുന്നതെങ്കിലും വിശേഷിവിധിയായി മെഡിറ്ററേനിയൻ കാലാവസ്ഥയും അനുഭവപ്പെടുന്നു.
തണുപ്പുകാലത്തു മുഴുവൻ പ്രത്യേകിച്ച് ഒക്ടോബർ, മെയ് മാസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നു ജൂൺ മുതൽ സെപ്റ്റംബർ വരെ അൽപ്പം വരണ്ട കാലാവസ്ഥയാണ്. ശിശിരത്തിൽ മിതമായി മഞ്ഞുപൊഴിയുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച്ച അപൂർവ്വമാണ്. അന്തരീക്ഷം മിക്കവാറും മേഘം മൂടിയ അന്തരീക്ഷമാണ്.
സേലം പട്ടണത്തിലെ സാധാരണ കാലാവസ്ഥ 53 °F (11.7 °C) ആണ്. അന്തീരിക്ഷ വായുവിലെ ജലകണികകൾ എല്ലാരൂപത്തിലുമായി (ആലിപ്പഴം, ചാറ്റൽമഴ, മഞ്ഞ്, മഴ എന്നിത്യാദി) താഴേയ്ക്കു പതിക്കുന്നതിന്റെ വാർഷിക അനുപാതം 39.64 inches (1,007 മി.മീ) ആണ. ഇതിൽ ശരാശരി 3.5 inches (8.9 സെ.മീ) മഞ്ഞും ഉൾപ്പെടുന്നു. എന്നിരുന്നാലും ഒരു വർഷത്തിലെ കാൽഭാഗത്തോളം ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. പോർട്ട്ലാന്റിന് 47 മൈ (76 കി.മീ) തെക്കുഭാഗത്തായാണെങ്കിലും ശരാശരി താപനില പോർട്ട്ലാന്റിലേതിനേക്കാൾ താഴെയാണ് (54.4 °F or 12.4 °C).
Remove ads
ജനസംഖ്യപരമായ വിവരങ്ങൾ
2010 ലെ സെൻസസ്[2] അനുസരിച്ച് ഈ പട്ടണത്തിൽ 154,637 ആളുകളും 57,290 ഗൃഹസമുഛയങ്ങളും 36,261 കുടുംബങ്ങളും ഉള്ളതായി കാണുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1,246.5/km 3,228.3 താമസക്കാരാണ്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗപരമായ കണക്കുകളിൽ 79.0% വെള്ളക്കാരും, 1.5% ആഫ്രിക്കൻ അമേരിക്കക്കാരും, 1.5% നേറ്റീവ് ഇന്ത്യക്കാരും, 2.7% ഏഷ്യക്കാരും, 0.9% പസഫിക് ദ്വീപുകാരും, 10.1% മറ്റു വർഗ്ഗ്ക്കാരും, 4.3% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്. ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശക്കാർ ജനസംഖ്യയുടെ 20.3 ശതമാനമാണ്.
Remove ads
പട്ടണത്തിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ
- റയാൻ അല്ലെൻ, ഫുട്ബോൾ കളിക്കാരൻ - ന്യൂ ഇംഗ്ലണ്ട് പേട്രിയട്ട്സ്
- ജോർജ്ജ് ആൻഡ്രൂസ്, ഗണിതശാസ്ത്രജ്ഞൻ[അവലംബം ആവശ്യമാണ്]
- ഡെബ്ബീ ആംസ്ട്രോംഗ്, 1984 വിന്റർ ഒളിമ്പിക്സ്ലെ സ്കിയിംഗിൽ ഗോൾഡ് മെഡൽ ജേതാവ് (
- റയാൻ ബെയിലി, ഒളിമ്പിക് സ്പ്രിൻറർ[അവലംബം ആവശ്യമാണ്]
- കാറ്റ് ബ്ജെല്ലാൻഡ്, lead singer of the punk rock band Babes in Toyland[24]
- ജെറോം ബ്രൂഡോസ്, serial killer[25]
- സാമുവൽ കോൾട്ട്, pornographic actor[26]
- ഗസ് എൻവെല ജൂനിയർ, ഒളിമ്പിക് സ്പ്രിൻറർ[അവലംബം ആവശ്യമാണ്]
- ജോൺ ഫാഹെ, musician, author and founder of Takoma records[27]
- ആൽഫ്രഡ് കാൾട്ടൺ ഗിൽബർട്ട്, inventor, athlete, toy-maker, and businessman. Known for inventing the Erector Set, and for winning an Olympic gold medal.[28]
- ജോൺ ഹെൽഡർ, നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്[അവലംബം ആവശ്യമാണ്]
- ഹെർബർ ഹൂവർ, 31 -ആമത്തെ യു.എസ് പ്രസിഡൻറ്; 1880 കളിൽ സേലം പട്ടണത്തിൽ ജോലി ചെയ്തിരുന്നു[29]
- ജസ്റ്റിൻ കിർക്ക്, നടൻ[അവലംബം ആവശ്യമാണ്]
- കെല്ലി ലീമ്യൂക്സ്, bass guitarist for Goldfinger[അവലംബം ആവശ്യമാണ്]
- ജെഡ് ലാവ്റീ, Major League Baseball shortstop[30]
- ടെക്നിക്കൽ സാർജന്റ് ഡൊനാൾഡ് ജി. മലർകെയ് , former non-commissioned officer with Easy Company, 2nd Battalion, 506th Parachute Infantry Regiment, in the 101st Airborne Division of the United States Army during World War II
- റിച്ചാർഡേ ലോറൻസ് മാർക്വറ്റ്, serial killer[അവലംബം ആവശ്യമാണ്]
- ജയിംസ് എൽ. മക്കോർക്ലെ, Jr., historian of the American South[അവലംബം ആവശ്യമാണ്]
- ഡഗ്ലാസ് മക്കെയ്, mayor of Salem, State Senator, Governor of Oregon, and United States Secretary of the Interior[31]
- കെയ്റ്റ് നൌട്ട, ഫാഷൻ മോഡൽ, അഭിനേത്രി, ഗായിക[അവലംബം ആവശ്യമാണ്]
- ലാരി നോർമാൻ, Christian rock musician[32]
- തെൽമ പയ്നെ, ഡൈവർ, 1920 സമ്മർ ഒലിമ്പിക്സ് ബ്രോണ്സ് മെഡൽ വിജയി
- ബെൻ പാട്രിക്, ബോസ്ബോൾ കളിക്കാരൻ
- ജോ പ്രെസ്റ്റോൺ, bassist for several metal and rock bands[അവലംബം ആവശ്യമാണ്]
- ലിയോനാർഡ് സ്റ്റോൺ, നടൻ[33]
- ബിൽ സ്വാൻകട്ട്, ഫുട്ബോൾ കളിക്കാരൻ[34]
- സ്റ്റീഫൻ തോർസെറ്റ്, പ്രഫസറും അസ്ട്രോണമറും[അവലംബം ആവശ്യമാണ്]
- സോളി വോൾച്ചോക്, സീറ്റിൽ സൂപ്പർസോണിക്സ് മുൻ ജനറൽ മാനേജരും1983 NBA Executive of the Year Award[35] ലെ വിജയിയും.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads