സൈജു കുറുപ്പ്
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
മലയാള ചലച്ചിത്ര അഭിനേതാവാണ് അനിരുദ്ധ് എന്നറിയപ്പെടുന്ന സൈജു കുറുപ്പ് (ജനനം: 12 മാർച്ച് 1979) 2005-ൽ റിലീസായ മയൂഖം ആണ് ആദ്യ സിനിമ. 2015-ൽ റിലീസായ ആട് എന്ന സിനിമയിലൂടെ പ്രശസ്തനായി[1][2]
Remove ads
ജീവിതരേഖ
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളി എന്ന ഗ്രാമത്തിൽ എൻ.ഗോവിന്ദക്കുറുപ്പിൻ്റെയും ശോഭനയുടേയും മകനായി 1979 മാർച്ച് 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ RKN കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി.
വിദ്യാഭ്യാസത്തിനു ശേഷം എയർടെൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സൈജു പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായകനായി അഭിനയിക്കുവാൻ ഒരു പുതുമുഖ നടനെ നോക്കുന്നുണ്ടെന്നും എം.ജി.ശ്രീകുമാർ സൈജുവിനോട് പറഞ്ഞതിൻ പ്രകാരം സൈജു ഹരിഹരനെ പോയി കാണുകയും ഹരിഹരൻ തൻ്റെ സിനിമയിലെ നായകനായി സൈജുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
സൈജു കുറുപ്പ് നായകനായി അഭിനയിച്ച് ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമ 2005-ലാണ് റിലീസായത്.
ഹരിഹരൻ്റെ സിനിമയിൽ അഭിനയിച്ച നടൻ എന്നത് മറ്റു സംവിധായകരുടെ സിനിമകളിൽ അവസരം കിട്ടാൻ സൈജുവിന് സഹായകരമായി. പിന്നീട് നിരവധി സിനിമകളിൽ നായകനായും സഹതാരമായും വില്ലനായും വേഷമിട്ടു.
2015-ൽ റിലീസായ ആട് എന്ന സിനിമയിലെ അറക്കൽ അബു എന്ന കോമഡി റോൾ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടർന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി.
ഇതുവരെ 100ലധികം മലയാള സിനിമകളിൽ അഭിനയിച്ച സൈജു ഏതാനും തമിഴ് സിനിമകളിലും വേഷമിട്ടു.
സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് 2013-ൽ റിലീസായ സിനിമയാണ് മൈ ഫാൻ രാമു.
സ്വകാര്യ ജീവിതം
- ഭാര്യ : അനുപമ
- മക്കൾ : മയൂഖ, അഫ്ത്താബ്[3]
Remove ads
അഭിനയ ജീവിതം
മലയാളം
Tamil
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads