സൾഫ്യൂരിക് അമ്ലം
രാസ സംയുക്തം From Wikipedia, the free encyclopedia
Remove ads
ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.
Remove ads
രാസഗുണങ്ങൾ
നിർജലീകാരി
പദാർത്ഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ഹൈഡ്രജനെയും,ഓക്സിജനെയും ജലത്തിന്റെ അതേ അംശബന്ധത്തിൽ ( 2: 1) ആഗിരണം ചെയ്യാൻ സൾഫ്യൂരിക്ക് ആസിഡിന് കഴിയുന്നു. അതിനാൽ സൾഫ്യൂരിക്ക് ആസിഡ് നിർജലീകരിയാണ്.
ഉദാഹരണം
- ഗാഢ H2SO4 പഞ്ചസാരയെയും, ഗ്ലൂകോസിനേയും കരിയാക്കി മാറ്റുന്നു.
- രാസസമവാക്യം
- C12H22O11 + H2SO4 → 12C + 11H2O + H2SO4 (പഞ്ചസാര)
- C6H12O6 + H2SO4 → 6C + 6H2O + H2SO4 (ഗ്ലൂകോസ്)
- കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളെ(നീല) നിർജല കോപ്പർ സൾഫേറ്റ് ആക്കിമാറ്റുന്നു.
- രാസസമവാക്യം
- CuSO4.5H2O + 5H2SO4 → CuSO4 + 5H2SO4.5H2O
ശോഷകാരകം
ഒരു പദാർത്ഥത്തോട് ഒപ്പമുള്ള ജലത്തെ ആഗിരണം ചെയ്യുന്ന പദാർത്ഥങ്ങളാണ് ശോഷകാരകങ്ങൾ
ഉദാഹരണം
- HCl വാതകം, SO2 വാതകം, Cl2 എന്നിവയെ ഈർപ്പരഹിതമാക്കുന്നു.
ആസിഡ് ഗുണം
H2SO4 ഒരു ദ്വിബേസിക ആസിഡാണ്. ഇത് രണ്ട് തരത്തിലുള്ള ലവണങ്ങൾ തരുന്നു; ആസിഡ് ലവണവും, ന്യൂട്രൽ ലവണവും.
ഓക്സീകരണ ഗുണം
അലോഹങ്ങളുമായുള്ള പ്രവർത്തനമാണിത്.
- ഗാഢ സൾഫ്യൂറിക് ആസിഡ് ശക്തിയേറിയൊരു ഓക്സീകാരിയാണ്.
- ഗാഢ സൾഫ്യൂറിക് ആസിഡ് കാർബൺ, സൾഫർ തുടങ്ങിയ അലോഹങ്ങളെ ഓക്സീകരിക്കുന്നു.
- ഉദാഹരണം
H2SO4 കാർബണിനെ ഓക്സീകരിച്ച് CO2ഉം, സൾഫറിനെ ഓക്സീകരിച്ച് SO2ഉം ആക്കുന്നു.
- C + 2H2SO4 → 2H2O + 2SO2 + CO2
- S + 2H2SO4 → 3SO2 + 2H2O
ലോഹങ്ങളുമായുള്ള പ്രവർത്തനം
Mg, Zn, Al തുടങ്ങിയ ലോഹങ്ങളുമായി പ്രവർത്തിച്ച് H2SO4 ഹൈഡ്രജനെ സ്വതന്ത്രമാക്കുന്നു.
- ഉദാഹരണം
- Mg + H2SO4 → MgSO4 + H2
ലവണങ്ങളുമായുള്ള പ്രവർത്തനം
H2SO4 ലവണങ്ങളുമായി പ്രവർത്തിച്ച് സൾഫേറ്റ് ലവണങ്ങളും, ആസിഡുകളും തരുന്നു.
- ഉദാഹരണം
- 2NaCl + H2SO4 → Na2SO4 + 2HCl
(സോഡിയം സൾഫേറ്റ്)
- 2NaCl + H2SO4 → Na2SO4 + 2HCl
Remove ads
ഉപയോഗിക്കുന്ന മേഖലകൾ
അയിർ ശുദ്ധീകരണം, രാസവള നിർമ്മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിർമ്മാണം, പെയിന്റ് നിർമ്മാണം, ഡിറ്റർജന്റുകളൂടെ ഉത്പാദനം, ഫൈബറുകളുടെ നിർമ്മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ. സൾഫ്യൂരിക്കാസിഡിന്റെ ഉപയോഗങ്ങളാൽ ഇത് രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads