ബൊവാബാബ്

From Wikipedia, the free encyclopedia

ബൊവാബാബ്
Remove ads

ആഡൻസോണിയ ജനുസിലെ 9 സ്പീഷിസുകൾ മരങ്ങളെല്ലാം അറിയപ്പെടുന്നത് ബൊവാബാബ് (Baobab) എന്നാണ്. ആഡൻസോണിയ ഡിജിറ്റാറ്റ എന്ന മരത്തെ വിവരിച്ച് ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനും പര്യവേഷകനും ആയ മൈക്കിൾ ആഡൻസണോടുള്ള ബഹുമാനാർത്ഥമാണ് ഈ ജനുസിന് ആഡൻസോണി എന്ന പേരു ലഭിച്ചത്. ഈ ഒൻപത് സ്പീഷിസുകളിൽ ആറെണ്ണവും മഡഗാസ്കർ തദ്ദേശവാസിയാണ്. രണ്ടെണ്ണം ആഫ്രിക്ക വൻകരയിലെയും അറേബിയൻ ഉപദ്വീപിലെയും ഒരെണ്ണം ആസ്ത്രേലിയയിലെയും തദ്ദേശീയരാണ്. ആഫ്രിക്കൻ പ്രദേശത്തെ ഒരെണ്ണം മഡഗാസ്കറിലും കാണുണ്ടെങ്കിലും അത് തദ്ദേശീയമല്ല. പുരാതനകാലത്ത് തെക്കേ എഷ്യയിലേക്കും കോളനിവാഴ്ച്ചക്കാലത്ത് കരീബിയനിലും ഇത് എത്തിച്ചിട്ടുണ്ട്. ഒൻപതമത്തെ സ്പീഷിസ് 2012 -ൽ ആണ് വിവരിക്കപ്പെട്ടത്. ആഫ്രിക്കയിലെയും ആസ്ത്രേലിയയിലെയും ബൊവാബാബുകളും സദൃശങ്ങളാണ്, കാരണം അവ വെവ്വേറെയായിട്ട് കേവലം ഒരു ലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ.[4]

വസ്തുതകൾ ബൊവാബാബ്, Scientific classification ...

ബൊവാബാബിന്റെ വാർഷികവലയങ്ങൾ എണ്ണാൻ ബുദ്ധിമുട്ടാണ്. കാർബൺ ഡേറ്റിംഗ് വഴി കണ്ടുപിടിച്ചപ്രകാരം ഗ്രൂട്‌ബൂം (Grootboom) എന്നറിയപ്പെടുന്ന ഒരു ബൊവാബാബിന് കുറഞ്ഞത് 1275 വയസ്സെങ്കിലും ഉള്ളതായി കണക്കാക്കുന്നു. സപുഷ്പി സസ്യങ്ങളിലെ ഏറ്റവും പ്രായം കൂടിയ മരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.

എല്ലാ ബൊവാബാബുകളും ജലം ലഭിക്കാത്ത സീസണുകൾ ഉള്ള ഇടങ്ങളിലാണു വളരുന്നത്. എല്ലാവരും വരണ്ട കാലങ്ങളിൽ ഇല പൊഴിക്കുന്നവരുമാണ്. ഇത്തരം കാലാവസ്ഥയെ അതിജീവിക്കാനായി തടികളിൽ ജലം സൂക്ഷിക്കുന്ന ഈ മരങ്ങൾക്ക് ഒരു ലക്ഷം ലിറ്റർ വരെ ജലം സംഭരിക്കാനുള്ള കഴിവുണ്ട്.[5] പലതരം പക്ഷികളും ബൊവാബാബിൽ കൂടുകൂട്ടാറുണ്ട്.[6][7]

Remove ads

ഉപയോഗങ്ങൾ

നാരിനും, നിറങ്ങൾക്കും, വിറകിനും, ഇലകൾ പച്ചക്കറിയായും എല്ലാം ഇവ ഉപയോഗിക്കുന്നു. ചില ഇനങ്ങളിലെ കായകളിൽ നിന്നും സസ്യഎണ്ണ ലഭിക്കാറുണ്ട്. തേങ്ങയുടെ വലിപ്പമുള്ള കായകൾ ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ വിത്തുകളിൽ നിന്നും വിവിധ തരം പോഷക സമൃദ്ധമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads