അഡിനിൻ

From Wikipedia, the free encyclopedia

അഡിനിൻ
Remove ads

ഒരു കാർബണിക സംയുക്തമാണ് അഡിനിൻ. തൻമാത്രാ ഫോർമുല, (C5H5N5). നൂക്ളിയിക് അമ്ളത്തിലെ (nucleic acid) ഒരു അവശ്യഘടകമാകയാൽ ഇതു കോശകേന്ദ്രങ്ങളിൽ (cell nuclei) നിന്നു ലഭ്യമാക്കാവുന്നതാണ്; ജന്തു-ടിഷ്യൂകളുടെ നിഷ്കർഷങ്ങളിൽ (extracts) പലപ്പോഴും കാണുകയും ചെയ്യും. അഡിനിൻ അംശത്തെ സരളതരങ്ങളായ മുന്നോടികളിൽ (precursor) നിന്ന് ഉദ്ഗ്രഥിച്ചുണ്ടാക്കുവാൻ മിക്ക കോശങ്ങൾക്കും കഴിവുണ്ട്.

വസ്തുതകൾ Names, Identifiers ...

നൈട്രജൻ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനു ബേസിന്റെ സ്വഭാവമുണ്ട്. ജലീയലായനിയിൽനിന്ന് ഇത് തകിടുകളായി ക്രിസ്റ്റലീകരിക്കുന്നു. നൈട്രസ് അമ്ളംകൊണ്ടു പ്രവർത്തിപ്പിച്ച് ഇതിൽനിന്ന് ഹൈപോസാൻഥീൻ ലഭ്യമാക്കാം. പരീക്ഷണശാലയിൽ ട്രൈക്ളോറൊ പ്യൂറീൻ എന്ന യൌഗികത്തിൽ നിന്നാരംഭിച്ച് അഡിനിൻ ഉദ്ഗ്രഥിച്ചുണ്ടാക്കുന്നു.

Remove ads

അവലബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads