അമോണിയം നൈട്രൈറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
നൈട്രസ് ആസിഡിന്റെ അമോണിയം സാൾട്ട് ആണ് അമോണിയം നൈട്രൈറ്റ്, NH4NO2 . ഇത് വളരെ അസ്ഥിരമായതിനാൽ, ശുദ്ധമായ രൂപത്തിൽ ഉപയോഗിക്കുന്നില്ല. മാത്രമല്ല അന്തരീക്ഷ ഊഷ്മാവിൽ പോലും വെള്ളം നൈട്രജൻ എന്നിവയായി വിഘടിക്കുന്നു.
Remove ads
തയ്യാറാക്കൽ
ജലീയ അമോണിയയിൽ നൈട്രജൻ ഡൈ ഓക്സൈഡ്, നൈട്രിക് ഓക്സൈഡ് എന്നിവ തുല്യ ഭാഗങ്ങൾ പ്രവർത്തിപ്പിച്ച് തയ്യാറാക്കാം.[1]
അമോണിയ, ഓസോൺ അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ഓക്സിജനേഷൻ നടത്തിയും അമോണിയം നൈട്രൈറ്റ് നിർമ്മിക്കാവുന്നതാണ്.
ഭൗതിക, രാസിക ഗുണവിശേഷങ്ങൾ
60-70° C താപനിലയിൽ അമോണിയം നൈട്രൈറ്റ് പൊട്ടിത്തെറിച്ചേക്കാം.[1] വരണ്ട പരൽ രൂപത്തേക്കാൾ സാന്ദ്രീകൃത ജലീയ ലായനിയിൽ ലയിക്കുമ്പോൾ വേഗത്തിൽ വിഘടിക്കും. അന്തരീക്ഷ ഊഷ്മാവിൽ പോലും ഈ സംയുക്തം, വെള്ളം നൈട്രജൻ എന്നിവയായി വിഘടിക്കുന്നു. ചൂടാകുമ്പോൾ അല്ലെങ്കിൽ ആസിഡിന്റെ സാന്നിധ്യത്തിൽ വെള്ളം, നൈട്രജൻ എന്നിവയായി വിഘടിക്കുന്നു.[2] ഉയർന്ന പിഎച്ചിലും കുറഞ്ഞ താപനിലയിലും അമോണിയം നൈട്രൈറ്റ് ലായനി സ്ഥിരതയുള്ളതാണ്. പി.എച്ച്. മൂല്യം 7.0 ലും കുറയുന്നുണ്ടെങ്കിൽ, അത് ഒരു സ്ഫോടനത്തിലേക്ക് നയിച്ചേക്കാം. അമോണിയ ലായനി ചേർത്ത് സുരക്ഷിതമായ പി.എച്ച് നിലനിർത്താൻ കഴിയും. അമോണിയം നൈട്രൈറ്റിന്റെ അമോണിയ അനുപാതം 10% ന് മുകളിലായിരിക്കണം.
Remove ads
ഇതുകൂടി കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads