അരെക്കോലിൻ
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
അടക്കയിൽ കാണപ്പെടുന്ന നിക്കോട്ടിനിക് ആസിഡ് അധിഷ്ഠിത ആൽക്കലോയിഡാണ് അരെക്കോലിൻ. ഗന്ധമില്ലാത്ത എണ്ണമയമുള്ള ദ്രാവകമാണിത്. ഇതിന് ആഹ്ളാദവും വിശ്രമവും അനുഭവിപ്പിക്കാനാവും.[1] ദുർഗന്ധമില്ലാത്ത എണ്ണമയമുള്ള ദ്രാവകമാണിത്. ഇതിന് യുഫോറിയ എന്ന അവസ്ഥയുണ്ടാക്കാൻ സാധിക്കുന്നതിലൂടെ വിശ്രമാവസ്ഥ സൃഷ്ടിക്കാനാവും.
Remove ads
രസതന്ത്രം
pKa ~ 6.8. ഉള്ള [2]സമ്മിശ്രസംഖ്യാഗണമുള്ള ഒരു ആൽക്കലിയാണ് അരെക്കോലിൻ. [3] നീരാവിയിൽ അസ്ഥിരമാണ്. ലവണങ്ങളുടെ സാന്നിധ്യത്തിൽ ഈഥർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയും. അടിസ്ഥാനപരമായിരിക്കുന്നതിനാൽ, അരെക്കോലിൻ ആസിഡുകളുള്ള ലവണങ്ങൾ ഉണ്ടാക്കുന്നു. ലവണങ്ങൾ ക്രിസ്റ്റലീകൃതമാണ്.
ഫാർമക്കോളജി
അടയ്ക്കയിൽ, കേന്ദ്രനാഡീവ്യവസ്ഥയുടെ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രാഥമിക സജീവ ഘടകമാണ് അരെക്കോലിൻ. അരെക്കോളിനെ നിക്കോട്ടിനുമായി താരതമ്യപ്പെടുത്തിയാൽ, നിക്കോട്ടിൻ പ്രാഥമികമായി പ്രവർത്തിക്കുന്നത് നിക്കോട്ടിനിക് അസറ്റൈൽകോളിൻ റിസപ്റ്ററിലാണ് .[1] [4] [5] നിക്കോട്ടിനിക് റിസപ്റ്ററിലും അരെക്കോലിൻ പ്രവർത്തിക്കുന്നു [6]
നാഡീവ്യവസ്ഥയിലെ ഫലങ്ങൾ
അരെക്കോലിൻ ആവേശമുണ്ടാക്കുകയും ഉറക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി കരുതുന്നു. വിഷാദം, സ്കീസോഫ്രീനിയ എന്നിവയുടെ ലക്ഷണങ്ങളും കുറയ്ക്കുന്നു.[7]
ഹൃദയ സിസ്റ്റത്തിലെ ഫലങ്ങൾ
പ്രധാനമായും അർക്കോലിൻ ഉള്ളതിനാൽ അടയ്ക്ക ഒരു വാസോഡിലേറ്ററാണ്. പ്ലാസ്മ നൈട്രിക് ഓക്സൈഡ്, ഇനോസ്, എംആർഎൻഎ എക്‌സ്‌പ്രഷൻ എന്നിവ വർദ്ധിപ്പിച്ച് ആന്റി-ത്രോംബോസിസ്, ആന്റി-ആർത്രോജെനിക് ഇഫക്റ്റുകൾ ഉണ്ടാക്കുന്നു. [8]
എൻഡോക്രൈൻ സിസ്റ്റത്തിലെ ഫലങ്ങൾ
ഇത് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ലെയ്ഡിഗിന്റെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും എഫ്എസ്എച്ച്, എൽഎച്ച് എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. [9] [10] ഇത് എച്ച്പിഎ അച്ചുതണ്ട് സജീവമാക്കുകയും CRH റിലീസിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പാൻക്രിയാസിന്റെ ബി സെല്ലുകളുടെ അപര്യാപ്തതയെ ഇത് തടയുന്നു. [11]
ദഹനവ്യവസ്ഥയിലെ ഫലങ്ങൾ
ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് അരെക്കോലിനുണ്ട്. [12]
Remove ads
ഉപയോഗങ്ങൾ
അൽഷിമേഴ്‌സ് രോഗത്തിന്റെ കാരണങ്ങളിലൊന്ന് വൈജ്ഞാനിക തകർച്ചയായതിനാൽ, ഈ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നതിനുള്ള ചികിത്സയ്ക്ക് അരെക്കോലിൻ നിർദ്ദേശിക്കപ്പെടുന്നു. [13] [14]
അംന്റിഹെൽമിന്തിക് ആയും [15] ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനും അരെക്കോലിൻ ഉപയോഗിക്കാറുണ്ട്.[16]
വിഷാംശം
അരെക്കോലിൻ വിഷാംശമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയിലയില്ലാതെയുള്ള വെറ്റിലമുറുക്കുപോലും വായിലെ അർബുദം ഉണ്ടാക്കുന്നു.[17][18]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads