ബിരിയാണി

ഇന്ത്യൻ അരി ഭക്ഷണവിഭവം From Wikipedia, the free encyclopedia

ബിരിയാണി
Remove ads

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ, മുട്ട എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്.

വസ്തുതകൾ ബിരിയാണി, ഉത്ഭവ വിവരണം ...

സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ എന്നിവയാണ് ബിരിയാണിയിൽ പൊതുവേ ചേർക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ. നെയ്യ്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, തൈര് എന്നിവയും പ്രധാന ചേരുവകളാണ്. അപൂർവമായി കുങ്കുമവും ചേർക്കപ്പെടുന്നുണ്ട്. സസ്യേതര ബിരിയാണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം കോഴി, താറാവ്, ആട്, മാട്, ബീഫ് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ മാംസമാണ് ചേർക്കുന്നത്. മുട്ട ബിരിയാണിയും സുലഭമാണ്. പൂർണ്ണസസ്യ ബിരിയാണികളും ജനകീയമാണ്. ബിരിയാണി തയ്യാറാക്കാനുള്ള കൂട്ടുകൾ ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായതിനാൽ ഇത് ഒരു ഞൊടിയിട വിഭവമായിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലും ഏഷ്യക്കാർ കുടിയേറിപ്പാർത്തിരിക്കുന്ന വിദേശ രാജ്യങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.

ധാരാളം ഊർജവും (കാലറിയും) കൊഴുപ്പും ചേർന്ന ഒരാഹാരമാണ് ബിരിയാണി. അരിയും നെയ്യും കൊഴുപ്പ് കൂടിയ മാംസവും ചേർന്നതായ ബിരിയാണി നിത്യേന ഉപയോഗിച്ചാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. അതിനാൽ ഇവ മിതമായി ഉപയോഗിക്കുന്നതാവും ഉചിതം.

Thumb
ബിരിയാണി തയ്യാർ ചെയ്യുന്നു.
Remove ads

പേരിനു പിന്നിൽ

വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” (بریان) എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും

ചരിത്രം

കേരളത്തിൽ പ്രാചീന കാലം മുതൽക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാൽ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതൽക്കേ നിലവിൽ ഉണ്ടായിരുന്നു.

വിവിധയിനം ബിരിയാണികൾ

പോഷകങ്ങൾ, ആരോഗ്യം

ബിരിയാണി ആരോഗ്യകരമായ ഒരു ഭക്ഷണമല്ല. അന്നജം ഏറെയുള്ള അരി ഉപയോഗിച്ച് കൊണ്ടുള്ള ചോറ്, കൊഴുപ്പടങ്ങിയ നെയ്യ്, ഉപ്പ് അടങ്ങിയ അച്ചാർ തുടങ്ങിയവയുള്ള ബിരിയാണി നിത്യേനയോ അമിതമായ അളവിലൊ ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു.[അവലംബം ആവശ്യമാണ്] അതിനാൽ ബിരിയാണി ചോറ്, ചുവന്ന മാംസം, അച്ചാർ, പപ്പടം മുതലായവ മിതമായി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്.

പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം, അമിത കൊളസ്ട്രോൾ, ഹൃദ്രോഗം, രക്താതിമർദ്ദം, ഉദ്ധാരണശേഷിക്കുറവ് മുതലായ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ ബിരിയാണി കഴിക്കുമ്പോൾ മിതത്വം പാലിക്കേണ്ടതാണ് എന്ന്‌ ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. [അവലംബം ആവശ്യമാണ്]

എന്നാൽ കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ബിരിയാണി പ്രോട്ടീൻ സമൃദ്ധമാണ്. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ അഥവാ മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മത്സ്യം, തൊലി നീക്കിയ കൊഴുപ്പ് കുറഞ്ഞ കോഴിയിറച്ചി, മുട്ട എന്നിവ ചേർന്നുള്ള ബിരിയാണി പോഷക സമ്പുഷ്ടമാണ് എന്ന്‌ പറയാം.

ആരോഗ്യം ശ്രദ്ധിക്കുന്നവർ ബിരിയാണി കഴിക്കുമ്പോൾ അതിലെ ചോറ് കുറച്ച് മാത്രം എടുക്കുന്നതാണ് ഗുണകരം. അതോടൊപ്പം പോഷകങ്ങൾ നിറഞ്ഞ പച്ചക്കറി സാലഡ് കൂടി ഉപയോഗിക്കുന്നത് നല്ലതാണ് എന്ന്‌ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കൊഴുപ്പ് കുറഞ്ഞ കോഴി ഇറച്ചി, പോഷക സമൃദ്ധമായ മുട്ട എന്നിവ ഉപയോഗിക്കാവുന്നതാണ്. ബിരിയാണി തയ്യാറാക്കുമ്പോൾ നെയ്യ് പോലെയുള്ളവ അമിതമായി ഉപയോഗിക്കാൻ പാടുള്ളതല്ല.

Remove ads

ചിത്രശാല

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads