അതിർത്തിരക്ഷാസേന

From Wikipedia, the free encyclopedia

അതിർത്തിരക്ഷാസേന
Remove ads

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സായുധ സുരക്ഷ വിഭാഗമാണ് അതിർത്തി സംരക്ഷണ സേന(ബി.എസ്.എഫ്.) (

വസ്തുതകൾ ചുരുക്കപ്പേര്, ആപ്തവാക്യം ...

). ഇന്ത്യയിലെ കേന്ദ്രസായുധപോലീസ് സേനകളിലെ വലുതും ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ അതിർത്തിസുരക്ഷാസേനയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ സേനയുടെ ആസ്ഥാനം ന്യൂ ഡെൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) കേഡറിൽ നിന്നുള്ള ഒരു ഡയറക്ടർ ജനറൽ ആണ് സേനയുടെ തലവൻ. 1965 ഡിസംബർ 1-നാണ് ഇത് സ്ഥാപിതമായത്. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള ഈ കേന്ദ്രസർക്കാർ സംരക്ഷണ സേന നിലവിൽ വന്നത്.

ഇന്ത്യയുടെ അതിർത്തി സുരക്ഷ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയൽ, അതിർത്തിയിലെ കള്ളക്കടത്തും മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയൽ, നുഴഞ്ഞുകയറ്റം തടയൽ, അതിർത്തിയിലെ ഇന്റലിജൻസ് ശേഖരണം തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തിരക്ഷാ സേനക്കുള്ളത്. യുദ്ധകാലത്ത് കരസേനയെ സഹായിക്കലും ഇവരുടെ കർത്തവ്യമാണ്.

Thumb
ബീ.എസ്.എഫ്. പരേഡ്

186 ബറ്റാലിയൻ ഉൾപ്പെടെ 240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്. [2][2][3] ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്. ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) ഉദ്യോഗസ്ഥനായ ഒരു ഡയറക്ടർ ജനറൽ ആണ് സേനയുടെ തലവൻ. ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ നിയന്ത്രണരേഖയും (LoC) മറ്റു തന്ത്രപ്രധാന മേഖലകളും ഒഴിച്ച് (ഇവിടങ്ങളിൽ കരസേനയെ വിനിയോഗിചിട്ടുണ്ട്) സുരക്ഷ നൽകുന്നത് ബിഎസ്എഫ് ആണ്. ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തി സുരക്ഷയുടെ ചുമതലയും ബി.എസ്.എഫ്.നാണ്. കേന്ദ്രസായുധപോലീസ് സേനകളിലെ അതിർത്തി സുരക്ഷ വിഭാഗത്തിലെ ഏറ്റവും വലിയ സേനകൂടിയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്.

Thumb
Thumb
Remove ads

ചരിത്രം

1947 മുതൽ 1965 വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു.വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.1965 ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇതു വളരെ വ്യക്തമാകുകയും ശക്തമായ ഒരു അതിർത്തി സേനയുടെ ആവശ്യം ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ.1971ൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ബി.എസ്.എഫ് അതിന്റെ ശേഷി തെളിയിക്കുകയുണ്ടായി.[4]


Aircraft

Thumb
Thumb

അതിർത്തി രക്ഷാ സേനക്ക് സ്വന്തമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമുണ്ട്.

കൂടുതൽ വിവരങ്ങൾ ചിത്രം, വിമാനം ...

[9]

Remove ads

റാങ്കുകൾ

ഉദ്യോഗസ്ഥർ

അതിർത്തിരക്ഷാസേന (BSF)[10][11]
Thumb Thumb Thumb
ഡയറക്ടർ ജനറൽ
DG
സ്പെഷ്യൽ ഡയറക്ടർ ജനറൽ
SDG
അഡിഷണൽ ഡയറക്ടർ ജനറൽ
ADG
Thumb Thumb Thumb Thumb Thumb Thumb
ഇൻസ്‌പെക്ടർ ജനറൽ
IG
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ
DIG
സീനിയർ കമാണ്ടന്റ്
-
കമാണ്ടന്റ്
-
ഡെപ്യൂട്ടി കമാണ്ടന്റ്
DC
അസിസ്റ്റന്റ് കമാണ്ടന്റ്
AC

കീഴ്ദ്യോഗസ്ഥർ

കൂടുതൽ വിവരങ്ങൾ Rank group, Junior commissioned officers ...
Remove ads

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads