മാൻ
From Wikipedia, the free encyclopedia
Remove ads
സെർവിഡായ് കുടുംബത്തിൽപ്പെടുന്ന ഒരു സസ്തനിയാണ് മാൻ. ആർടിയോഡാക്ടൈല(Artiodactyla) നിര(Order)യിൽ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലേയും മറ്റു ചില മൃഗങ്ങളെയും മാൻ എന്നു വിളിക്കാറുണ്ട്.[അവലംബം ആവശ്യമാണ്]
ഇന്ത്യയിൽ 8 തരം മാനുകളാണ് ഉള്ളത്.[1]
കേരളത്തിൽ കലമാൻ, പുള്ളിമാൻ, കേഴമാൻ എന്നിവയെ കേരളത്തിൽ കാണുന്നു.[1]
Remove ads
ഇനങ്ങൾ
കലമാൻ
ഇതിനെ മലമാൻ എന്നും മ്ലാവ് എന്നും പറയാറുണ്ട്. ഇംഗ്ലീഷിൽ “സംബാർ“ (Sambar) എന്നു അറിയപ്പെടുന്നു. ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മാൻ ഇനം ഇതാണ്. അരണ്ട തവിട്ടുനിറത്തിൽ കാണുന്ന ഇതിനു നീണ്ട കാലുകളും ചെറിയ വാലുമാൺ. ആണിനു മാത്രമേ കൊമ്പുള്ളൂ-മൂന്ന് കവരങ്ങളുള്ള കൊമ്പ്. കേരളത്തിലെ കാടുകളും കാലാവസ്ഥയും ഇവയ്ക്ക് അനുയോജ്യമാണ്.
പുള്ളിമാൻ
ചെമ്പ് നിറത്തിൽ കാണുന്ന ഈ മാനിനു ശരീരത്തിൽ വെളുത്ത പുള്ളികൾ കാണാം. ഇംഗ്ലീഷിൽ ചിറ്റൽ(chital), സ്പോറ്റെഡ് ഡീർ(spotted deer) എന്നു അറിയപ്പെടുന്നു. കേരളത്തിൽ വയനാട്, മറയൂർ, പറമ്പികുളം ഭാഗങ്ങളിൽ മാത്രമേ ഈ ജീവിയുള്ളു.
കേഴമാൻ
തവിട്ടു നിറം, ആണ്മാനുകളിൽ രണ്ട് കവരങ്ങളുള്ള കൊമ്പുണ്ട്. വളരെ ഉച്ചത്തിൽ കുരയ്ക്കുന്നതിനാൽ ഇംഗ്ലിഷിൽ ഇതിനെ “ബാർക്കിങ് ഡീർ“(barking deer) എന്നു വിളിക്കുന്നു.
കൂരമാൻ
ഇതിനെ കൂരൻ എന്നും കൂരൻ പന്നി എന്നും പേരുണ്ട്. തവിട്ടു നിറമുള്ള ശരീരത്തിൽ വെള്ള വരകളുണ്ട്. കാണാൻ കാട്ടുപന്നിയുടെ കുഞ്ഞിനെ പോലെ തോന്നും. ഇംഗ്ലിഷിൽ “മൌസ് ഡീർ“(mouse deer) എന്നു അറിയപ്പെടുന്നു.
കൂരമാൻ മാനിന്റെ വർഗ്ഗത്തിൽ പെട്ടവയല്ല. അവ Tragulidae എന്ന കുടുബത്തിൽ പെട്ടവയാണ്. [1]
കസ്തൂരിമാൻ
കസ്തൂരിമാൻ, മാനിന്റെ വർഗ്ഗത്തിൽ പെട്ടവയല്ല. അവ Moschidae കുടുംബത്തിൽ പെട്ടവയാണ്. [1]
Remove ads
സവിശേഷതകൾ
മാനുകൾക്ക് പശുകുടുംബവുമായി അടുത്ത ബന്ധമുണ്ട്. പ്രധാന വ്യത്യാസങ്ങൾ- മാനിൻറെ കൊമ്പ് പശുവിൻറേതു പോലെ പൊള്ളയല്ല. ആണ്ടോടാണ്ട് അവ പൊഴിയുകയും പുതിയത് മുളച്ചുവരുകയും ചെയ്യുന്നു. കണ്ണോട് ചേർന്ന് വലിയൊർ കണ്ണുനീർ ഗ്രന്ഥിയുണ്ട്.
അവലംബം
ചിത്രശാല
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads