ജെഡോച്ചട്ട ഫോർമെഷൻ
From Wikipedia, the free encyclopedia
Remove ads
മധ്യേഷ്യയിലെ ഗോബി മരുഭുമിയിൽ കാണുന്ന ഒരു ശിലാക്രമം ആണ് ജെഡോച്ചട്ട ഫോർമെഷൻ(Djadochta Formation) അഥവാ ജെഡോച്ചട്ട ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്. ഏകദേശം 75 മുതൽ 71 വരെ ദശ ലക്ഷം വർഷങ്ങൾ മുൻപ്പ് ആണിത് രൂപപെട്ടത് (കാമ്പനിയൻ).[1]
ഇവിടെ കാലാവസ്ഥ 80 ദശ ലക്ഷം വർഷങ്ങളായി വലിയ മാറ്റം ഇല്ലാതെ തുടരുന്ന ഒന്നാണ് . പൂർണമായും മരുപ്രദേശം ആണ് ഇത്. ഇടയിൽ അവിടിവിടെ മരുപച്ചകളും കാണാം . മഴ നിഴൽ പ്രദേശമായ ഇവിടെ ബാഷ്പനം വളരെ കൂടുതൽ ആണ് , അത് കൊണ്ട് തന്നെ വരണ്ട കാലാവസ്ഥ ആണ് മികപ്പോഴും . ഇത് കൊണ്ട് തന്നെ ഫോസ്സിലുകൾ ഇവിടെ നല്ല രീതിയിൽ പ്രകൃത്യ തന്നെ സംരക്ഷണം കിട്ടിയിടുള്ളതാണ് .

Remove ads
ഫോസ്സിലുകൾ
വളരെ വ്യത്യസ്തമായ ജന്തു ജാലകങ്ങളുടെ ഫോസ്സിൽ ഇവിടെ നിന്നും കണ്ടു കിട്ടിയിടുണ്ട് . ഉഭയ ജീവികൾ , മുതല വർഗങ്ങൾ , പല്ലികൾ , സസ്തിനികൾ , ദിനോസറുകൾ തുടങ്ങിയവയുടെ എല്ലാം ഫോസ്സിൽ ഇവിടെ നിന്നും ലഭിച്ചിടുണ്ട് . ഇവിടെ നിന്നും കിട്ടിയിടുള്ള ജീവികളുടെ ഫോസ്സിലുകൾ അടുത്ത് തന്നെ ഉള്ള ബയാൻ മണ്ടഹു ഫോർമെഷനുമായി വളരെ സാമ്യം ഉള്ളവയാണ് എന്നാൽ ചില ഉപവർഗങ്ങൽ രണ്ടു സ്ഥലത്തും വ്യത്യസ്തം ആണ് . ഈ രണ്ടു തമ്മിൽ ഏകദേശം ഒരു ദശ ലക്ഷം വർഷങ്ങളുടെ പ്രായ വ്യത്യാസം മാത്രമേ കാണു.
Remove ads
ദിനോസറുകൾ
ഇവിടെ നിന്നും നിരവധി ദിനോസർ ഫോസ്സിലുകളും , മുട്ടയുടെ ഫോസ്സിലും കിട്ടിയിട്ടുണ്ട് (ദിനോസർ മുട്ടകൾ അടങ്ങിയ ഒരു കൂട് ), ഏറ്റവും കൂടുതൽ കിട്ടിയിടുള്ളത് പ്രൊടോസെറടോപ്സ് , പിനകോസോറസ് , വെലോസിറാപ്റ്റർ എന്നിവയുടെ ഫോസ്സിലുകൾ ആണ് .[2]
- Pinacosaurus - അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ . ഹോലോ ടൈപ്പ് AMNH 6523, ലഭിച്ച ഫോസ്സിൽ ഭാഗങ്ങൾ ഭാഗികമായി തകർന്ന തലയോട്ടി , കഴുത്തിലെ ആദ്യ രണ്ട് കശേരുകികൾ, സംരക്ഷണ കവച്ചത്തിന്റെ ഭാഗങ്ങൾ എന്നിവയാണ് . ഈ വിഭാഗത്തിൽ കണ്ടു കിട്ടിയിടുള്ള ഏറ്റവും വലിയ തലയോട്ടി ഇവയുടെ ആണ്. വർഗ്ഗീകരിച്ച വർഷം 1933.[3]
- Plesiohadros - ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ. ജെഡോച്ചട്ട ശിലാക്രമത്തിൽ നിന്നും കിട്ടിയിടുള്ള ഏക ഹദ്രോസറോയിഡ് ആണ് ഇത് . ലഭിച്ച ഫോസ്സിൽ ഭാഗങ്ങൾ ഭാഗികമായ അസ്ഥികൂടവും തലയോട്ടിയും .വർഗ്ഗീകരിച്ച വർഷം 2014.[4]
- Protoceratops - ജെഡോച്ചട്ട ശിലാക്രമത്തിൽ നിന്നും കണ്ടു കിട്ടിയിടുള്ള പ്രധാന സസ്യഭോജി വെലോസിറാപ്റ്റർ ദിനോസറിന്റെ സ്ഥിരം വേട്ട മൃഗങ്ങളിൽ ഒന്ന് ഇവയായിരുന്നു . സ്വന്തം കാൽപ്പാട് അടക്കം ഫോസ്സിൽ ആയി കിട്ടിയിടുള്ള ചുരുക്കം ദിനോസറുകളിൽ ഒന്നാണ് ഇവ . കണ്ടെത്തി വർഗ്ഗീകരിച്ച വർഷം 1922-23.[5]
- സിറ്റിപാറ്റി - അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിലെ ഗോബി മരുഭുമിയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ.
- ബൈറണോസോറസ് -തെറാപ്പോഡ വിഭാഗത്തിൽ പെട്ട ചെറിയ ദിനോസർ ആയിരുന്നു ഇവ.
- ആർക്കിയോനിത്തോയ്ഡീസ് - മിനി റാപ്റ്റോർ ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ.
- ഖാൻ - ഓവിറാപ്പ്റ്റർ കുടുംബത്തിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ.
- കോൽ -ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന്. തെറാപ്പോഡ വിഭാഗം ദിനോസർ.
- വെലോസിറാപ്റ്റർ - ഡ്രോമയിയോസോറിഡ് വിഭാഗത്തിൽപ്പെടുന്ന ദിനോസറുകൾ.
Remove ads
ഉഭയ ജീവികൾ
ഇത് വരെ വർഗ്ഗീകരിച്ചിടില്ലാത്ത ഒരു തവളയുടെ ഫോസ്സിൽ.[6]
മുതല വർഗങ്ങൾ
- ഗോബിസൂക്കസ് - കാമ്പനിയൻ കാലത്തേ മുതല വർഗ്ഗം.
- ഷാമോസൂക്കസ് - അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന മുതല വർഗത്തിൽ പെട്ട ജീവി.
- സറാസൂക്കസ് - അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന മുതല വർഗത്തിൽ പെട്ട ജീവി. കിട്ടിയ ഭാഗങ്ങൾ തലയോട്ടിയുടെ പിൻ ഭാഗം , കീഴ് താടി , മുൻ കാലിന്റെ ഭാഗങ്ങൾ , സംരക്ഷണ കവച്ചത്തിന്റെ ഭാഗങ്ങൾ എന്നിവയാണ് . ഹോലോ ടൈപ്പ് IGM 100/1321. വർഗ്ഗീകരിച്ച വർഷം 2004[7]
- സോസൂക്കസ് - അഞ്ചു ഫോസ്സിലുകൾ കിട്ടിയിടുണ്ട് . വർഗ്ഗീകരിച്ച വർഷം 2004.[8]
Remove ads
സസ്തനികൾ
- മൾടിട്യുബർക്യുലേറ്റ് എന്ന വിഭാഗത്തിൽ പെട്ടവ - Bulganbaatar ,Kamptobaatar ,Kryptobaatar.
- മെറ്റാതെറിയ എന്ന വിഭാഗത്തിൽ പെട്ടവ - Deltatheridium ,Deltatheroides.
- തെറിയ എന്ന വിഭാഗത്തിൽ പെട്ടവ - Hyotheridium.
- പ്ലാസന്റാൽ എന്ന വിഭാഗത്തിൽ പെട്ടവ - Kennalestes ,Zalambdalestes.
പല്ലി വിഭാഗത്തിൽ പെട്ടവ
- Aiolosaurus, Anchaurosaurus, Estesia, Gobiderma, Mimeosaurus, Pleurodontagama, Priscagama, Xihaina.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads