ഇ. ഒ. വിൽസൺ
From Wikipedia, the free encyclopedia
Remove ads
അമേരിക്കക്കാരനായ ഒരു ജീവശാസ്ത്രകാരനും, ഗവേഷകനും, ജൈവവൈവിധ്യമേഖലയിലെ വിദഗ്ദ്ധനും എഴുത്തുകാരനും ആണ് ഇ. ഒ. വിൽസൺ (Edward Osborne Wilson) (E. O. Wilson). (ജനനം ജൂൺ 10, 1929 - ഡിസംബർ 26, 2021). ഉറുമ്പുകളെപ്പറ്റിയുള്ള പഠനശാഖയായ മൈർമിക്കോളജിയിൽ ലോകത്തെ പ്രധാനവിദഗ്ദ്ധനും വിൽസൺ ആണ്.[1][2]
തന്റെ ശാസ്ത്രസംഭാവനകൾക്ക് നൽകിയ സംഭാവനകൾ കൊണ്ട് പ്രശസ്തനായ ഇദ്ദേഹം സാമൂഹികജീവശാസ്ത്രത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പിതാവായി അറിയപ്പെടുന്നു.[3][4] പരിസ്ഥിതിപഠനത്തിൽ ദ്വീപുകളിലെ ജൈവ-ഭൂമിശാസ്ത്രകാര്യങ്ങളിലെ പഠനങ്ങളിലും അദ്ദേഹം പ്രസിദ്ധനാണ്.
ഹാർവാഡ് സർവ്വകലാശാല, ഡ്യൂക്ക് സർവ്വകലാശാല[5] എന്നിവിടങ്ങളിൽ അധ്യാപകനായ അദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്‌സർ സമ്മാനവും ലഭിക്കുകയുണ്ടായി. The Social Conquest of Earth, Letters to a Young Scientist, The Meaning of Human Existence. എന്നിവ പ്രധാന പുസ്തകങ്ങളാണ്.
Remove ads
ആദ്യകാലജീവിതം
അലബാമയിലെ ബിർമിംഗ്‌ഹാമിൽ ജനിച്ച വിൽസൺ ആദ്യകാലങ്ങളിൽ വാഷിംഗ്‌ടൺ ഡി സിയിൽ ആണ് ജീവിച്ചതെന്ന് തന്റെ ആത്മകഥയായ നാചുറലിസ്റ്റ് എന്ന് ഗ്രന്ഥത്തിൽ പറയുന്നു. അദ്ദേഹത്തിനു ഏഴ് വയസ്സുള്ളപ്പോൾ വിവാഹമോചനം നേടിയ പിതാവിനോടും വളർത്തമ്മയോടും ഒപ്പം പലനാടുകളിൽ ജീവിതവും വിദ്യാഭ്യാസവുമായി കഴിഞ്ഞു. ചെറുപ്രായത്തിൽത്തന്നെ ജീവശാസ്ത്രചരിത്രത്തിൽ അദ്ദേഹത്തിനു താൽപ്പര്യമുണ്ടായിരുന്നു.
തന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയവർഷം തന്നെ മൽസ്യം പിടിക്കുന്ന സമയത്ത് സംഭവിച്ച ഒരു അപകടത്തിൽ വിൽസന്റെ ഒരു കണ്ണിനു പരിക്കേറ്റു. മണിക്കൂറുകൾ വേദനയിൽ പുളഞ്ഞുവെങ്കിലും മൽസ്യം പിടിക്കൽ അദ്ദേഹം തുടർന്നു.[6] പുറത്തുവിടുന്നതു തടയപ്പെടുമോ എന്ന വേവലാതിയാൽ വിൽസൺ തന്റെ അപകടത്തെപ്പറ്റി വീട്ടിൽ പറഞ്ഞില്ലെന്നു മാത്രമല്ല മുറിവിനു ചികിൽസിക്കുകയുമുണ്ടായില്ല.[6] മാസങ്ങൾക്കുശേഷം വലതുകണ്ണ് തിമിരത്താൽ മൂടി.[6] ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിൽസന്റെ കണ്ണിന്റെ ലെൻസ് നീക്കം ചെയ്തു.[6] അക്കാലത്ത് ഭീകരമായിരുന്നു ആ ശസ്ത്രക്രിയ എന്ന് വിൽസൺ തന്റെ ആത്മകഥയിൽ കുറിക്കുന്നു.[6] ഇടതുകണ്ണിന്റെ കാഴ്ച 20/10 എന്ന നിലയിൽ അസാമാന്യമായി ഉണ്ടായിരുന്ന വിൽസൺ ചെറിയകാര്യങ്ങളിൽ താത്‌പര്യമുണ്ടാവാൻ അതുതന്നെ സഹായിച്ചു എന്നു പിന്നീട് ഓർമ്മിക്കുന്നു.[6] മറ്റു കുട്ടികളേക്കാൾ ഉപരിയായി പൂമ്പാറ്റകളെയും ചെറുജീവികളെയും ശ്രദ്ധിക്കാൻ ഇത് തന്നെ സഹായിച്ചെന്നും സ്വാഭാവികമായിത്തന്നെ തന്റെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞുവെന്നും വിൽസൺ എഴുതി.[7] ഒരു നഷ്ടമായതോടെ ത്രിമാന ആഴം മനസ്സിലാക്കാനുള്ള ശേഷി നഷ്ടമായെങ്കിലും ചെറുജീവികളുടെ ശരീരത്തിലെ രോമങ്ങൾ പോലും കാണാാൻ തക്ക ശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നു.[6] മറ്റു വലിയജീവികളെ നിരീക്ഷിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ ശ്രദ്ധ ചെറുകീടങ്ങളിലേക്ക് മാറി. ഒൻപതുവയസ്സുള്ളപ്പോൾ ആദ്യമായി അദ്ദേഹം റോക് ക്രീക് പാർക്കിലേക്കു സന്ദർശനം നടത്തുകയും ചെറുപ്രാണികളെ ശേഖരിക്കുകയും ചെയ്തു. പൂമ്പാറ്റകളോട് സവിശേഷമായ ഒരു താല്പര്യവും അദ്ദേഹത്തിൽ ഉടലെടുത്തു. വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിച്ച് വിൽസൺ കൊച്ചുകീവികളെ വലയിലാക്കി. ഈ യാത്രകളിൽ ഉറുമ്പുകളിൽ അദ്ദേഹത്തിൻ താത്‌പര്യം ജനിച്ചു. ഒരു ഉണങ്ങിവീണ മരത്തിന്റെ തടി മാറ്റിയപ്പോൾ ഉറുമ്പുകളെ കണ്ടകാര്യം അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അന്നു കണ്ട തടിച്ചു കുറിയ കടും മഞ്ഞനിറത്തിലുള്ള നാരങ്ങാമണാം പൊഴിക്കുന്ന ഉറുമ്പുകൾ തന്റെ ജീവിതകാഴ്ചകളെത്തന്നെ മാറ്റി മറിച്ചെന്നു വിൽസൺ പറയുകയുണ്ടായി.
Remove ads
വിരമിക്കലും മരണവും
ൾ 1996-ൽ, വിൽസൺ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചുവെങ്കിലും അവിടെ എന്റമോളജിയിൽ പ്രൊഫസർ എമെറിറ്റസ്, ഓണററി ക്യൂറേറ്റർ എന്നീ സ്ഥാനങ്ങളിൽ തുടർന്നു.[8] 2002-ൽ 73-ാം വയസ്സിൽ അദ്ദേഹം ഹാർവാർഡിൽ നിന്ന് പൂർണ്ണമായും വിരമിച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം, ഐപാഡിനായുള്ള ഒരു ഡിജിറ്റൽ ബയോളജി പാഠപുസ്തകം ഉൾപ്പെടെ ഒരു ഡസനിലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.[9][10]
അദ്ദേഹം ഇ.ഒ. വിൽസൺ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇത് PEN/E. O. വിൽസൺ ലിറ്റററി സയൻസ് റൈറ്റിംഗ് അവാർഡിന് ധനസഹായം നൽകുന്നതൊടൊപ്പം ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ നിക്കോളാസ് സ്കൂൾ ഓഫ് ദി എൻവയോൺമെന്റിൽ ഒരു "സ്വതന്ത്ര ഫൗണ്ടേഷനാണ്". കരാറിന്റെ ഭാഗമായി വിൽസൺ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ സ്‌പെഷ്യൽ ലക്ചററായി ജോലി ചെയ്തു.[11]
വിൽസണും ഭാര്യ ഐറിനും മസാച്യുസെറ്റ്‌സിലെ ലെക്‌സിംഗ്ടണിലാണ് താമസിച്ചിരുന്നത്.[12] അദ്ദേഹത്തിന് കാതറിൻ എന്നൊരു മകളുണ്ടായിരുന്നു.[13] അദ്ദേഹത്തിന്റെ ഭാര്യ 2021 ഓഗസ്റ്റ് 7-ന്) അന്തരിച്ചു. 2021 ഡിസംബർ 26-ന് 92-ാം വയസ്സിൽ അടുത്തുള്ള ബർലിംഗ്ടണിൽവച്ചാണ് അദ്ദേഹം അന്തരിച്ചത്.[14][15]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads