ആദിമ ക്രൈസ്തവസഭ

From Wikipedia, the free encyclopedia

ആദിമ ക്രൈസ്തവസഭ
Remove ads

അപ്പൊസ്തോലിക സഭ, അല്ലെങ്കിൽ ആദിമ ക്രൈസ്തവ സഭ, ക്രിസ്തുവിന്റെ അപ്പസ്തോലന്മാരും ബന്ധുക്കളും ചേർന്ന കൂട്ടായ്മയായിരുന്നു. [1] ക്രിസ്തു പുനരുദ്ധാനത്തിനുശേഷം ശിഷ്യന്മാരോട് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാൻ അരുളിച്ചെയ്തു. ഈ കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രധാന ഉറവിടം "അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ" എന്ന വേദപുസ്തക ഗ്രന്ഥമാണ്. ക്രിസ്തുവും ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദിമ ക്രൈസ്തവസഭയുടെ വിവരണങ്ങൾ ഈ ഗ്രന്ഥം നൽകുന്നു. ജെറൂസലേം സഭയുടെ സ്ഥാപനം, വിജാതീയരുടെ ഇടയിലെ സുവിശേഷ പ്രചരണം, വിശുദ്ധ പൗലോസിന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനവും റോമിലെ കാരാഗ്രഹവാസവും (ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ) തുടങ്ങിയവ ഈ പുസ്തകത്തിൽ വിവരിക്കുന്നു. എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു. വിശുദ്ധ പൗലോസ് എഴുതിയ ലേഖനങ്ങളുമായി ഈ പുസ്തകം പലപ്പോഴും പൊരുത്തപ്പെടാത്തതായി കാണാം. [2].

വസ്തുതകൾ യേശു ക്രിസ്തു, അടിസ്ഥാനങ്ങൾ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads