എറിയോക്കോളേസീ

From Wikipedia, the free encyclopedia

എറിയോക്കോളേസീ
Remove ads

പോയേൽസ് ഓർഡറിലെ സപുഷ്പികളായ ഏകബീജപത്ര സസ്യങ്ങളുടെ കുടുംബമാണ് എറിയോക്കോളേസീ(Eriocaulaceae). പൈപ്പ് വോർട്ട് കുടുംബം (pipewort family)എന്ന് അറിയപ്പെടുന്നു. ഏഴ് ജനുസുകളിലായി 1207 സ്പീഷീസുകൾ വിവരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു സസ്യകുടുംബമാണിത്.[3] വ്യാപകമായി കാണപ്പെടുന്ന ഇവയുടെ വൈവിദ്ധ്യം പ്രധാനമായും അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്.ചുരുക്കം ചില സ്പീഷീസുകൾ സമശീതോഷ്ണ മേഖലകളിൽ കാണപെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ 16 സ്പീഷീസുകളും,കാനഡയിൽ രണ്ടും യൂറോപ്പിൽ ഒന്നും (Eriocaulon aquaticum) സ്പീഷീസുകളും മാത്രമാണ് ഉള്ളത്. നനവുള്ള മണ്ണിലാണ് ഇവയ്ക്ക് പ്രിയം. തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യ ഹോട്സ്പോട്ടുകളിലും ഈ സസ്യകുടുംബം കാണപ്പെടുന്നു.

വസ്തുതകൾ എറിയോക്കോളേസീ, Scientific classification ...

ഇവ മിക്കതും ബഹുവർഷായുക്കളായ ഓഷധികളാണ്. എന്നാൽ ചിലവ വാർഷിക സസ്യങ്ങളുമാണ്. സൈപ്പെറേസീ, ജുൻ കേസീ എന്നീ സമാന സസ്യകുടുംബങ്ങളുമായി സാമ്യം പുലർത്തുന്നു. അവയെപ്പോലെ തന്നെ വളരെ ചെറിയ കാറ്റിന്റെ സഹായത്തോടെ വിത്തുവിതരണം നടത്തുന്ന പൂങ്കുലകളാണുള്ളത്.

ജനുസുകൾ
Remove ads

ചിത്രശാല

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads