ഫെഡോറ (ഓപ്പറേറ്റിങ്ങ് സിസ്റ്റം)
From Wikipedia, the free encyclopedia
Remove ads
റെഡ് ഹാറ്റ് സ്പോൺസർ ചെയ്യുന്ന ഫെഡോറ പ്രോജക്റ്റ്, ആർ.പി.എം (RPM) അടിസ്ഥാനമാക്കി ലിനക്സ് കെർണലിൽ നിർമിച്ച പൊതു ഉപയോഗ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫെഡോറ.[7] "സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളുടെ വേഗതയേറിയ പുരോഗമനം"എന്നതാണ് ഫെഡോറ പ്രോജക്റ്റിന്റെ ലക്ഷ്യം. വിവിധ സ്വതന്ത്ര, ഓപ്പൺ സോഴ്‌സ് ലൈസൻസുകൾക്ക് കീഴിൽ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയർ ഫെഡോറയിൽ ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുൻനിരയിൽ എത്താൻ ലക്ഷ്യമിടുന്നു.[8][9][10] റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സിനുള്ള അപ്‌സ്ട്രീം ഉറവിടമാണ് ഫെഡോറ.[11]
2014 ഡിസംബറിൽ ഫെഡോറ 21 പുറത്തിറങ്ങിയതുമുതൽ, പേഴ്‌സണൽ കമ്പ്യൂട്ടർ, സെർവർ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയ്‌ക്ക് അനുയോജ്യമായ മൂന്ന് വ്യത്യസ്ത പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്, 2022 നവംബറിൽ ഫെഡോറ 37 പുറത്തിറങ്ങിയപ്പോൾ കണ്ടെയ്‌നറൈസേഷനും ഇന്റർനെറ്റ് ഓഫ് തിംഗ്‌സും (ഐഒടി) ഉൾപ്പെടുത്തി അഞ്ച് പതിപ്പുകളായി വികസിപ്പിച്ചു.[12][13] ഫെഡോറാ ലിനക്സിന്റെ ഒരു പുതിയ പതിപ്പ് ഓരോ ആറു മാസത്തിലും പുറത്തിറങ്ങുന്നു.[14]
ഫെബ്രുവരി 2016 വരെ, ലിനക്സ് കേർണലിന്റെ സ്രഷ്ടാവായ ലിനസ് ടോർവാൾഡ്സ് [15] (2020 മെയ് വരെ) ഉൾപ്പെടെ ഫെഡോറ ലിനക്‌സിന് ഏകദേശം 1.2 ദശലക്ഷം ഉപയോക്താക്കളുണ്ട്[16][17][18]
Remove ads
ചരിത്രം
റെഡ് ഹാറ്റ് ലിനക്സ് വിതരണത്തിനായി അധിക സോഫ്‌റ്റ്‌വെയർ ലഭ്യമാക്കിയ സന്നദ്ധ പദ്ധതിയായ "ഫെഡോറാ ലിനക്സ്" എന്നതിൽ നിന്നും റെഡ് ഹാറ്റിന്റെ "ഷാഡോമാൻ(Shadowman)" ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന ഫെഡോറ തൊപ്പിയിൽ നിന്നാണ് ഫെഡോറയുടെ പേര് ഉരുത്തിരിഞ്ഞത്. വാറൻ ടോഗാമി 2002-ൽ ഹവായ് സർവകലാശാലയിൽ ഒരു ബിരുദ പദ്ധതിയായി ഫെഡോറ ലിനക്സ് ആരംഭിച്ചു,[19] നന്നായി പരീക്ഷിച്ച മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയർ പാക്കേജുകൾക്കായുള്ള ഒരൊറ്റ ശേഖരം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്, അതുവഴി റെഡ് ഹാറ്റ് ഇതര സോഫ്റ്റ്‌വെയറുകൾ കണ്ടെത്താനും വികസിപ്പിക്കാനും എളുപ്പമാകും. 2003-ന്റെ അവസാനങ്ങളിൽ, റെഡ് ഹാറ്റ് ലിനക്സ് നിർത്തിയതിനെ തുടർന്നാണ് ഫെഡോറ ലിനക്സ് പ്രോജക്റ്റ് ആരംഭിച്ചത്. എന്നാൽ റെഡ് ഹാറ്റിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷനായി റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് തുടർന്നു.റെഡ് ഹാറ്റ് ലിനക്സിന് വേണ്ടി സോഫ്റ്റ്വയർ വികസിപ്പിക്കുന്ന പ്രോജക്ടായ ഫെഡോറ ലിനക്സിൽ നിന്നാണ് ഫെഡോറ എന്ന പേര് ഉടലെടുത്തത്. ഫെഡോറ റെഡ് ഹാറ്റിന്റെ ട്രേഡ് മാർക്കഡ് പേരാണ്.
Remove ads
സവിശേഷതകൾ
വിതരണം
- ഫെഡോറ ഡിവിഡി
- ലൈവ് images
- Minimal സിഡി or യുഎസ്ബി image
- Rescue സിഡി or യുഎസ്ബി image
സോഫ്റ്റ്വയർ repositories
സുരക്ഷ സവിശേഷതകൾ
ഫെഡോറയുടെ ഒരു സവിശേഷതയാണ് Security-Enhanced Linux.
പതിപ്പുകൾ
ഫെഡോറ കോർ 1


2003 ജൂൺ 11 ന് റിലീസ് ചെയ്ത ഫെഡോറ കോർ 1 ണ് ആദ്യ പതിപ്പ്. Yarrow എന്നതായിരുന്നു കോഡ് നെയിം. റെഡ് ഹാറ്റ് ലിനക്സ് 9 ണ് ഫെഡോറ കോർ 1 ന്റെ അടിസ്ഥാനം. കെർണൽ പതിപ്പ് 2.4.19. ഗ്നോം പതിപ്പ് 2.4, കെ.ഡി.ഇ. പതിപ്പ് 3.1.4 എന്നിവ ഫെഡോറ കോർ 1 ഉൾക്കൊള്ളുന്നു.
ഫെഡോറ കോർ 2
2004 മെയ് 18 ന് റിലീസ് ചെയ്ത ഫെഡോറ കോർ 2 ണ് രണ്ടാം പതിപ്പ്. ടെട്ട്നാഗ് എന്നതായിരുന്നു കോഡ് നെയിം. ഗ്നോം പതിപ്പ് 2.6, കെ.ഡി.ഇ. പതിപ്പ് 3.2.2 എന്നിവ ഫെഡോറ കോർ 2 ഉൾക്കൊള്ളുന്നു.
ഫെഡോറ കോർ 3
2004 നവംബർ 8 ന് റിലീസ് ചെയ്ത ഫെഡോറ കോർ 3 ണ് മൂന്നാം പതിപ്പ്. ഹൈഡൽബർഗ് എന്നതായിരുന്നു കോഡ് നെയിം. മോസില്ല ഫയർ ഫോക്സ് ഉൾക്കൊള്ളിച്ച ആദ്യ പതിപ്പാണിത്. ഇൻഡിക് ഭാഷകൾക്ക് പിന്തുണയും ഉണ്ട്. ഗ്നോം പതിപ്പ് 2.8, കെ.ഡി.ഇ. പതിപ്പ് 3.3 എന്നിവ ഫെഡോറ കോർ 3 ഉൾക്കൊള്ളുന്നു.
ഫെഡോറ കോർ 4
2005 ജൂൺ 13 ന് റിലീസ് ചെയ്ത ഫെഡോറ കോർ 4 ണ് നാലാം പതിപ്പ്. സ്റ്റെന്റ്സ് എന്നതായിരുന്നു കോഡ് നെയിം. ലിനക്സ് പതിപ്പ് 2.6.11, ഗ്നോം പതിപ്പ് 2.10, കെ.ഡി.ഇ. പതിപ്പ് 3.4, ഓപ്പൺ ഓഫീസ് 2.0 എന്നിവ ഫെഡോറ കോർ 3 ഉൾക്കൊള്ളുന്നു. പവർപിസി ആർക്കിടെക്ചറിന് പിന്തുണയുണ്ട്.
ഫെഡോറ കോർ 5
2006 മാർച്ച് 20 ന് റിലീസ് ചെയ്ത ഫെഡോറ കോർ 5 ണ് അഞ്ചാം പതിപ്പ്. ബോർഡ്യൂക്സ് എന്നതായിരുന്നു കോഡ് നെയിം.
ഫെഡോറ കോർ 6

2006 ഒക്ടോബർ 24 ന് റിലീസ് ചെയ്ത ഫെഡോറ കോർ 6 ണ് ആറാം പതിപ്പ്. സോഡ് എന്നതായിരുന്നു കോഡ് നെയിം. ഈ റിലീസിൽ ഫെഡോറ ഡിഎൻഎ ആർട്ട് വർക്ക് ഉണ്ട്. സൂപ്പർ മാൻ ഡിസി കോമിക് ബുക്സിലെ വില്ലൻ കഥാപാത്രമായ ജനറൽ സോഡാണ് കോഡ് നെയിമിനാധാരം. മോസില്ല ഫയർഫോക്സ് 1.5 ഉണ്ട്.
ഫെഡോറ 7
2007 മെയ് 31 ന് റിലീസ് ചെയ്ത ഫെഡോറ കോർ 8 ണ് ഏഴാം പതിപ്പ്. മൂൺഷൈൻ എന്നതായിരുന്നു കോഡ് നെയിം. ഗ്നോം പതിപ്പ് 2.18, കെ.ഡി.ഇ. പതിപ്പ് 3.5.6, മോസില്ല ഫയർഫോക്സ് 2.0, ഫ്ലൈയിങ് ഹൈ എന്ന തീം എന്നിവ ഫെഡോറ കോർ 7 ഉൾക്കൊള്ളുന്നു.
ഫെഡോറ 8

[20]വേർവൂൾഫ് എന്നതായിരുന്നു കോഡ് നെയിം. ഫെഡോറ കോർ 8 ന്റെ സവിശേഷതകൾ താഴെപ്പറയുന്നു.[21]
- പൾസ് ആഡിയോ[21]
- നെറ്റ്വർക്ക് മാനേജർ
- മികച്ച ലാപ്ടോപ്പ് പിന്തുണ
നോഡോക എന്ന് വിളിക്കുന്ന തീമും ഇൻഫിനിറ്റി എന്ന് വിളിക്കുന്ന ആർട്ട് വർക്കും പുതുതായി ഉൾപ്പെടുത്തി.
ഫെഡോറ 9


2008 മെയ് 13 ന് റിലീസ് ചെയ്ത ഫെഡോറ കോർ 9 ണ് ഒൻപതാം പതിപ്പ്. സൾഫർ എന്നതാണ് കോഡ് നെയിം. ഫെഡോറ കോർ 9 ന്റെ സവിശേഷതകൾ താഴെപ്പറയുന്നു
- ഗ്നോം 2.22.
- കെ.ഡി.ഇ. 4
- ഓപ്പൺ ജെഡികെ 6
- പാക്കേജ് കിറ്റ്
- ഫയർഫോക്സ് 3.0 ബീറ്റ 5
- പേൾ 5.10.0
ഫെഡോറ 10

കേംബ്രിഡ്ജ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 10 2008 നവംബർ 25-നാൺ പുറത്തിറങ്ങിയത്.[22] ഇതിൽ സോളാർ എന്ന പുതിയ ആർട്ട് വർക്ക് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പതിപ്പിലുൾപ്പെടുത്തിയിരിക്കുന്ന പ്രത്യേകതകളിൽ താഴെപ്പറയുന്നവയും ഉൾപ്പെടുന്നു:[23]
- ലിനക്സ് മിന്റിലേതു പോലുള്ള വെബ്ബ്-അവലംബമായ പാക്കേജ് ഇൻസ്റ്റാളറുകൾ
- പ്ലൈമൗത്ത്( Plymouth) ഉപയോഗിച്ചുള്ള വേഗതയേറിയ സ്റ്റാർട്ട് അപ്പ് (പഴയ പതിപ്പുകളിൽ റെഡ്‌ഹാറ്റ് ഗ്രാഫിക്കൽ ബൂട്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത്)
- ഇക്സ്ടി 4 (ext4) ഫയൽസിസ്റ്റത്തിനുള്ള പിന്തുണ
- ഷുഗർ ഡെസ്ക്ടോപ്പ് എൻവയോണ്മെന്റ്
- ഗ്നോം 2.24
- കെഡിഇ 4.1.2
- ഓപ്പൺഓഫീസ്.ഓർഗ് 3.0
ഫെഡോറ 11

ലിയോനിഡാസ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 11 2009 ജൂൺ 06-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബൂട്ടിങ്ങ് നൽകുന്ന ഫെഡോറ വെർഷനാണിത്.
- ഗ്നോം 2.26
- കെഡിഇ 4.2
- ഫയർഫോക്സ് 3.5
- ഓപ്പൺഓഫീസ്.ഓർഗ് 3.1
ഫെഡോറ 12

കോൺസ്റ്റാന്റൈൻ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 12 2009 ഒക്ടോബർ 17-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബൂട്ടിങ്ങ് നൽകുന്ന ഫെഡോറ വെർഷനാണിത്.
- ഗ്നോം 2.28
- കെഡിഇ 4.3.2
- ഫയർഫോക്സ് 3.5.4
- ഓപ്പൺഓഫീസ്.ഓർഗ് 3.1.1
ഫെഡോറ 13

ഗോഡ്ഡാർഡ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 13 2010 മെയ് 25-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സെർവ്വറിനു പകരം ഉപയോഗിക്കാവുന്ന സരഫ എന്ന സോഫ്റ്റവെയറാണ് ഈ റിലീസിന്റെ പ്രത്യേകത. കൂടാതെ മൊബൈൽ ഫോണുകൾ , വെബ്ക്യാമറകൾ എന്നിവയ്ക്കൂള്ള പിൻതുണ മെച്ചപ്പെടുത്തിയിട്ടുണ്ട്.
- ഗ്നോം 2.30
- കെഡിഇ 4.4.0
- ഫയർഫോക്സ് 3.6.3
- ഓപ്പൺഓഫീസ്.ഓർഗ് 3.2.0
ഫെഡോറ 14

ലോഗ്ലിൻ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 14 2010 നവംബർ 2-നാണ് പുറത്തിറങ്ങിയത്. ഡി കംബയിലർ, എർലാങ്ങ് പുതിയ വെർഷൻ, സ്പൈസ് ഫ്രെയിം വർക്ക്, ഗ്നോം ഷെൽ പ്രിവ്യൂ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- ഗ്നോം 2.32
- കെഡിഇ 4.5
- ഫയർഫോക്സ് 4
- ഓപ്പൺഓഫീസ്.ഓർഗ് 3.2.1
- പേൾ 5.1.2
- പൈത്തൺ 2.7
- റൂബി 1.8.7
ഫെഡോറ 15

ലൗലോക്ക് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 15 2011 മെയ് 24-നാണ് പുറത്തിറങ്ങിയത്. ഗ്നോം ഷെൽ പൂർണ്ണരൂപത്തിൽ ഉൾപ്പെടുത്തി. ഓപ്പൺഓഫീസിനു പകരം ലിബ്രേഓഫീസ് ഉൾപ്പെടുത്തി.സിസ്റ്റം ഡി ബൂട്ടിംഗിനായി ഉപയോഗിച്ചു. ബോക്സ് ഗ്രൈന്റർ, ഡയനാമിക് ഫയർവാൾ പിൻതുണ ഉൾപ്പെടുത്തി. ഇൻഡിക് ടൈപ്പിംഗ് ബൂസ്റ്റർ, റുപ്പീ അടയാളം ഉള്ള ഫോണ്ട് എന്നിവയും ഉൾപ്പെടുത്തി.
- ഗ്നോം 3.0.1
- കെഡിഇ 4.6
- ഫയർഫോക്സ് 6
- ലിബ്രേഓഫീസ് 3.3
- ഗ്നു കമ്പയിലർ 4.6
- റെയിൽസ് 3.0.5
- എക്സ് എഫ് സി ഇ 4.8
ഫെഡോറ 16

വെർണെ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 16 2011 നവംബർ 8-നാണ് പുറത്തിറങ്ങിയത്. ഇതിൽ ഗ്നോം 3.2 ഉം കെഡിഇ പ്ലാസ്മോയ്ഡ് പണിയിടവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രബ് 2 ബൂട്ട് ലോഡർ ആയി ഉപയോഗിച്ചു. ഹാൾ ഡമൺ പൂർണ്ണമായും ഒഴിവാക്കി.
- ഗ്നോം 3.2.1
- കെഡിഇ 4.7.2
- ഫയർഫോക്സ് 6
- ലിബ്രേഓഫീസ് 3.3
- ബ്ലെന്റർ 2.5
- ഗ്രബ് 2
ഫെഡോറ 17

ബീഫി മിറാക്കിൾ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 17 2012 മെയ് 22-നാണ് പുറത്തിറങ്ങിയത്.
- ഗ്നോം 3.4.1
- ഫയർഫോക്സ് 12
- ലിബ്രേഓഫീസ് 3.5
- ഗിംപ് 2.8
ഫെഡോറ 18

2013 ജനുവരി 15ന് പുറത്തിറങ്ങിയ ഫെഡോറ 18 ന്റെ കോഡ് നാമമാണ് സ്ഫെറിക്കൽ കൗ. ഒരു ദശകത്തിലേറെയായി തുടരുന്ന അനാക്കൊണ്ട എന്ന ഇൻസ്റ്റാളർ അടിമുടി അഴിച്ചുപണിത് പുതുക്കിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഫെഡപ് എന്ന പുതിയ സജ്ജീകരണവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. യു ഇ എഫ് ഇ സെക്യുർ ബൂട്ട് സംവിധാനത്തെ പിന്തുണയ്ക്കുന്നു. മേറ്റ്, സിന്നമൺ ഡെസ്ൿടോപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഫെഡോറ 19
2 ജൂലായ് 2013 നാണ് ഷ്രോഡിഞ്ചേർസ് ക്യാറ്റ് എന്ന കോഡുനാമവുമായി ഫെഡോറ 19 പുറത്തിറങ്ങിയത്. പുതിയ അനാക്കോണ്ട ഇന്സ്റ്റളറിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫെഡോറ 19 ലെ ചില പ്രത്യേകതകൾ ചുവടെ.
- അനാക്കോണ്ട ഇൻസ്റ്റാളറിന്റെ പുതുക്കിയ പതിപ്പ്
- ഇന്സ്റ്റളേഷനു ശേഷം ആദ്യമായുള്ള ക്രമീകരണങ്ങൾക്കായി പ്രത്യേകം സോഫ്റ്റ് വെയർ
- ഗ്നോം 3.8 പണിയിടം
- കെഡിഇ 4.10 ഉം മേറ്റ് പണിയിടം 1.6 ഉം.
- മൈഎസ്ക്യുഎലിന് പകരം മരിയ ഡിബി
- ജിസിസി യുടെ വെർഷൻ ൪.൮
- ആർപിഎം 4.11
- കൂടുതൽ മെച്ചമായ ക്ലൗഡ് പിൻതുണ
ഫെഡോറ 20
2013 ഡിസംബർ 17 നാണ് ഫെഡോറ 20 പുറത്തിറങ്ങിയത്. ഗ്നോം 3.10 പണിയിട സംവിധാനമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗ്നോം സോഫ്റ്റ്‍വെയർ സെന്റർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ആം ആർക്കിട്ടെക്ചറിനെ പ്രാധമിക ആർക്കിട്ടെക്ചർ ഗണത്തിൽ പെടുത്തി.
ഫെഡോറ 21
2014 ഒക്ടോബർ 17 നാണ് ഫെഡോറ 21 പുറത്തിക്കാനായി തീരുമാനിച്ചിട്ടുള്ളത്. ഫെഡോറ 21 മുതൽ പ്രത്യേക പേര് നൽകുന്ന നടപടി അവസാനിപ്പിച്ചിരിക്കുന്നു. ഫെഡോറ 21 മുതൽ ഫെഡോറ വർക്ക് സ്റ്റേഷൻ, ഫെഡോറ സെർവ്വർ, ഫെഡോറ ക്ലൗഡ് എന്നിങ്ങനെ മൂന്ന് വിഭാഗം ഫെഡോറ ഉണ്ടായിരിക്കും [24] .
Remove ads
പതിപ്പുകൾ

Remove ads
ചിത്രശാല
- ഫെഡോറ കോർ 1
- ഫെഡോറ Core 2
- ഫെഡോറ Core 3
- ഫെഡോറ കോർ 4
- ഫെഡോറ കോർ 5
- ഫെഡോറ കോർ 6
- ഫെഡോറ 7
- ഫെഡോറ 8
- ഫെഡോറ 9
- ഫെഡോറ 10
- ഫെഡോറ 11
- ഫെഡോറ 12
- ഫെഡോറ 13
- ഫെഡോറ 14
- ഫെഡോറ 15
- ഫെഡോറ 16
- ഫെഡോറ 17
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads