പൂപ്പൽ

ജീവികളുടെ കിങ്ഡം From Wikipedia, the free encyclopedia

പൂപ്പൽ
Remove ads

ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി ഫംഗസ് (ഫംഗി) എന്നറിയപ്പെടുന്നു. കിണ്വം (യീസ്റ്റ്) പോലെയുള്ള സൂക്ഷ്മജീവികളുടെ ജനുസ്സുകളെ ഉൾക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് കൂണുകൾ. സസ്യകോശഭിത്തിയിൽ സെല്ലുലോസ് എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയിൽ കെയിറ്റിന് ( Chitin - (C8H13O5N)n ) കാണപ്പെടുന്നു, ഇതാണ് സസ്യത്തിൽ നിന്നും ഒരു പ്രധാന വ്യത്യാസം. ഇവയ്ക്ക് സ്വയം ആഹാരം നിർമ്മിക്കുവാനുള്ള കഴിവില്ല. അതിനാൽ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു. ചില ഫംഗസുകൾ ജീവനുള്ള ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും ആഹാരം വലിച്ചെടുക്കുന്നു. മറ്റു ചിലവ ജന്തുക്കളുടെയും സസ്യങ്ങളുടേയും ചീഞ്ഞഴുകുന്ന ശരീരഭാഗങ്ങൾ ആഹാരമായി ഉപയോഗിക്കുന്നു. ജനിതക പഠനങ്ങൾ കാണിക്കുന്നത് ഇവക്ക് സസ്യങ്ങളേക്കാൾ ജന്തുക്കളോടാണ് സാമ്യം എന്നാണ്. ഫംഗസ്സുകളെക്കുറിച്ചു പഠനത്തിന് മൈക്കൊളജി എന്നു പറയുന്നു

വസ്തുതകൾ Scientific classification, Subkingdoms/Phyla/Subphyla ...
Remove ads

ഉപയോഗങ്ങൾ

ഭൂമിയിലെ ജൈവപദാർത്ഥങ്ങളുടെ ജീർണ്ണനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകൾ. മാവ് പുളിക്കുന്നതിനും കിണ്വനത്തിനും(fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. വൈൻ, ബിയർ, സോയാസോസ് എന്നിവ കിണ്വനത്തിലൂടെയാണ് നിർമ്മിക്കുന്നത്. 1940 മുതൽ ഫംഗസ്സുകൾ രോഗാണുനാശകമായ ഔഷധം നിർമ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു[അവലംബം ആവശ്യമാണ്].ഉദാ: പെൻസിലിൻ, പെൻസീലിയം നൊട്ടേറ്റം എന്നുപറയപ്പെടുന്ന ഫംഗസിൽ നിന്നാണ് ഈ ആന്റിബയോട്ടിക്ക് ഉൽപ്പാദിപ്പിക്കുന്നത്.

Remove ads

ഫംഗസ് രോഗങ്ങൾ

വിവിധയിനം പൂപ്പലുകൾ ഉൾപ്പെടുന്ന വിഭാഗമാണ് ഫംഗസുകൾ. ചിലയിനം ഫംഗസുകൾ രോഗകാരികളായി പ്രവർത്തിക്കുന്നു. ഫംഗസുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുക്കളാണ് രോഗത്തിനു കാരണം.

വട്ടച്ചൊറി

ചിലയിനം ഫംഗസുകൾ ത്വക്കിലുണ്ടാക്കുന്ന രോഗമാണ് വട്ടച്ചൊറി. വട്ടത്തിലുള്ള ചുവന്ന തിണർപ്പുകളായാണ് രോഗം പ്രത്യക്ഷമാവുക. സ്പർശനത്തിലൂടെയും സമ്പർക്കത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്.

അത് ലറ്റ്സ് ഫുട്ട്

കാൽവിരലുകൾക്കിടയിലും പാദങ്ങളിലുo ഫംഗസുകളുണ്ടാക്കുന്ന രോഗമാണ് അത് ലറ്റ്സ് ഫുട്ട്സ്. ചൊറിച്ചില്ലണ്ടാക്കുന്ന ചുവന്ന ശല്കങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. മലിനജലവും മണ്ണുമായുളള സമ്പർക്കത്തിലൂടെ കാൽവിരലുകളിലൂടെയാണ് രോഗാണുക്കൾ പ്രവേശിക്കുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads