ഘനജലം
From Wikipedia, the free encyclopedia
Remove ads
ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യുറ്റീരിയം കൂടിയ അളവിൽ അടങ്ങുന്ന ജലമാണ് ഘനജലം. ഡ്യുറ്റീരിയം ഓക്സൈഡ് D2O or ²H2O, ഡ്യുറ്റീരിയം പ്രോട്ടിയം ഓക്സൈഡ് , HDO അല്ലെങ്കിൽ ¹H²HO.[4] എന്നീ രൂപങ്ങളിലാണ് ഡ്യുറ്റീരിയം ജലത്തിൽ അടങ്ങിയിട്ടുണ്ടാവുക. ഡ്യുറ്റീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്. ചില ആണവ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.
ഹൈഡ്രജന്റെ ഐസോട്ടോപ്പായ ട്രീറ്റിയം അടങ്ങിയ ജലമാണ് സൂപ്പർ-ഘനജലം (T2O). ഇത് റേഡിയോആക്റ്റീവ് ആണ്.
ഡ്യുറ്റീരിയം, ട്രീറ്റിയം എന്നിവക്കു പകരം സാധാരണ ഹൈഡ്രജനും, ഓക്സിജന്റെ ഘന ഐസോറ്റോപ്പുകളും ( 17O,18O ) ചേർന്നും ഘനജലം ഉണ്ടാകാം. പക്ഷേ അവ സാധാരണ ജലവുമായി രാസപരമായി വളരെയൊന്നും വ്യത്യസ്തത പുലർത്തുന്നില്ല.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads