ഇൽഖാനി സാമ്രാജ്യം

From Wikipedia, the free encyclopedia

ഇൽഖാനി സാമ്രാജ്യം
Remove ads

പതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒരു മംഗോളിയൻ ഖാനേറ്റ് ആണ് ഇൽ ഖാനിദ് സാമ്രാജ്യം അഥവാ ഇൽ ഖാനേറ്റ് (പേർഷ്യൻ: سلسله ایلخانی, മംഗോളിയൻ: Ил Хан улс).

വസ്തുതകൾ ഇൽ ഖാനേറ്റ് سلسله ایلخانی, പദവി ...

1256-ൽ മംഗോളിയൻ മഹാഖാനായിരുന്ന മോങ്‌കെയുടെ സഹോദരനും ചെങ്കിസ് ഖാന്റെ ഒരു പൗത്രനുമായ ഹുലേഗു ഖാനാണ് ഈ സാ‍മ്രാജ്യം സ്ഥാപിച്ചത്[2].

Remove ads

തുടക്കം

1256-ലാണ് ഹുലേഗു ഇറാനിലെത്തിയത്. വടക്കൻ ഇറാനിലെ അസ്സാസ്സിനുകളെ തോൽപ്പിച്ച് ഇന്നത്തെ തെഹ്രാനിന് തൊട്ടു പടീഞ്ഞാറുള്ള അലമൂട്ടിലെ അവരുടെ കോട്ട തകർത്തത് ഹുലേഗുവിന്റെ ആദ്യകാലസൈനികവിജയങ്ങളിലൊന്നായിരുന്നു. രണ്ടുവർഷങ്ങൾക്കു ശേഷം 1258 ഫെബ്രുവരിയിൽ മുസ്ലീം ഖലീഫമാരുടെ പൌരാണീകകേന്ദ്രമായ ബാഗ്ദാദ് ഹുലേഗുവിന്റെ നിയന്ത്രണത്തിലായി[2].

ഭരണം, സംസ്കാരം

ഇൽഖാനികൾ അവരുടെ ഭരണകാലത്ത് വടക്കുകിഴക്ക്, മദ്ധ്യേഷ്യയിൽ അധികാരത്തിലിരുന്ന മറ്റൊരു മംഗോളിയൻ വിഭാഗമായിരുന്ന ചഗതായികളോട് മത്സരിച്ചുകൊണ്ടേയിരുന്നു.

എന്നാൽ സമീപപൂർവ്വദേശത്തെ മംഗോളിയരുടെ ആധിപത്യം അധികകാലം നീണ്ടുനിന്നില്ല. ഹുലേഗുവിന്റെ മരണത്തോടെ സാമ്രാജ്യം ആധുനിക ഇറാന്റെ അതിരുകളിൽ ഒതുങ്ങി.

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മേഖലയിലെ മറ്റു മംഗോൾ രാജാക്കന്മാരെപ്പോലെ ഇൽ ഖാന്മാരും ക്രമേണ അവരുടെ പരമ്പരാഗതപശ്ചത്തലത്തിൽ മാറ്റം വരുത്തുകയും തങ്ങളുടെ ഇറാനിയൻ പ്രജകളുടെ തദ്ദേശീയഭാഷയും പരമ്പരാഗതസംസ്കാരികരീതികളും ക്രമേണ സ്വായത്തമാക്കി. ഹുലേഗുവിന്റെ പിൻ‌ഗാമികൾ ബുദ്ധമതവിശ്വാസികളായിരുന്നെങ്കിലും 1295-ൽ ഇൽ ഖാനായിരുന്ന ഘജാൻ, ഇസ്ലാം മതം സ്വീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സാമ്രാജ്യത്തിലെ നിരവധി ക്രിസ്ത്യൻ-ജൂത പള്ളികളും, ബുദ്ധവിഹാരങ്ങളും നശിപ്പിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കടലാസ് പണം പുറത്തിറക്കിയത് ഇൽ ഖാനിദ് സാമ്രാജ്യത്തിന്റെ വലിയ ഒരു പരിഷ്കാരമായിരുന്നു.

ഘജാന്റെ സ്ഥാനാരോഹണവും അദ്ദേഹത്തിന്റെ മന്ത്രിയായി വന്ന പേർഷ്യൻ പ്രഭു റഷീദ് അൽ ദീന്റേയ്യും കഴിവുകളും മൂലം സാമ്രാജ്യം സാമ്പത്തികമായി ഉയർച്ച കൈവരിച്ചു[2].

പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇൽഖാനി സാമ്രാജ്യം അധഃപതിച്ചു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads