നിൻഗ്സിയ

From Wikipedia, the free encyclopedia

നിൻഗ്സിയ
Remove ads

ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് നിൻഗ്സിയ (ചൈനീസ്: 宁夏; പിൻയിൻ: Níngxià; Wade–Giles: Ning-hsia; pronounced [nǐŋɕjâ]). ഔദ്യോഗികനാമം നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ (എൻ.എച്ച്.എ.ആർ.) എന്നാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. പണ്ട് ഒരു സാധാരണ പ്രവിശ്യയായിരുന്ന നിൻഗ്സിയയെ 1954-ൽ ഗാൻസുവുമായി ലയിപ്പിക്കുകയും 1958-ൽ ഗാൻസുവിൽ നിന്ന് വിഭജിച്ച് ഹുയി ജനനതയ്ക്കായുള്ള ഒരു സ്വയംഭരണപ്രവിശ്യയാക്കി മാറ്റുകയുമായിരുന്നു. ഹുയി ജനത ചൈനയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടെ 56 ദേശീയതകളിൽ ഒന്നാണ്.

വസ്തുതകൾ നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ, Name transcription(s) ...
വസ്തുതകൾ Simplified Chinese, Traditional Chinese ...

കിഴക്ക് ഷാൻക്സി, തെക്കും പടിഞ്ഞാറും ഗാൻസു, വടക്ക് ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം എന്നിവയാണ് നിൻഗ്സിയയുടെ അതിരുകൾ. ഏകദേശം 66400 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ഈ പ്രദേശം ഏറിയപങ്കും മരുഭൂമിയാണ്. ലോവെസ് പീഠഭൂമിയുടെ ഒരു ഭാഗം ഈ പ്രവിശ്യയിൽ പെടുന്നു. മഞ്ഞനദീതടത്തിലെ സമതലവും ഈ പ്രവിശ്യയുടെ ഭാഗമാണ്. വടക്കു കിഴക്കൻ അതിർത്തിയിൽ വന്മതിലിന്റെ ഭാഗങ്ങളുമുണ്ട്. വർഷങ്ങൾ കൊണ്ട് ഇവിടെ കനാലുകളുടെ വലിയ ശൃംഖല നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഭൂമി തിരികെപ്പിടിക്കലും ജലസേചനവും കൃഷി ചെയ്യാവുന്ന ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

Remove ads

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads