ഇസ്ഫഹാൻ

From Wikipedia, the free encyclopedia

ഇസ്ഫഹാൻ
Remove ads

ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് രാജ്യതലസ്ഥാനമായ ടെഹ്റാനിൽനിന്നും 340 കിലോമീറ്റർ (1,115,486 അടി) തെക്കായി സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ അഥവാ എസ്ഫഹാൻ (Isfahan പേർഷ്യൻ: اصفهان, ഉച്ചാരണം). 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 17,56,126 ആണ്.[2]

വസ്തുതകൾ ഇസ്ഫഹാൻ اصفهان, Persian transcription(s) ...

ഇറാനിലെ പ്രധാന തെക്കുവടക്കൻ പാതയുടെയും കിഴക്കുപടിഞ്ഞാറൻ പാതയുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു. 1050 മുതൽ 1722 വരെ പ്രത്യേകിച്ചും 16-ആം നൂറ്റാണ്ടിലും 17-ആം നൂറ്റാണ്ടിലും സഫവി സാമ്രാജ്യത്തിന്റെ കീഴിൽ പേർഷ്യയുടെ തലസ്ഥാനമായി ഇസ്ഫഹാൻ അഭിവൃദ്ധിപ്പെട്ടു. ഇന്നും ഈ നഗരം അതിന്റെ മുൻകാല പ്രാഭവം നിലനിർത്തിപ്പോരുന്നു. പേർഷ്യൻ-ഇസ്ലാമിക വാസ്തുകലക്ക് പ്രശസ്തമായ ഇവിടെ മനോഹരങ്ങളായ ഉദ്യാനശൃംഖലകൾ, പള്ളികൾ, മിനാരങ്ങൾ എന്നിവ നിലകൊള്ളുന്നതിനാലാണ് ഇസ്ഫഹാൻ ലോകത്തിന്റെ പകുതിയാണ് ("ഇസ്ഫഹാൻ നിസ്‌ഫെ ജഹാൻ - Esfahān nesf-e- jahān ast") എന്ന പേർഷ്യൻ പഴംചൊല്ലുണ്ടായത്.[3] ലോകത്തിലെ പൊതു ചത്വരങ്ങളിൽ ഏറ്റവും വലിയവയിൽ ഒന്നാണ് നഖ്‌ഷെ ജഹാൻ. ഇറാനിയൻ-ഇസ്ലാമിക വാസ്തുകലയുടെ മകുടോദാഹരണമായ ഇത് ഒരു യുനെസ്കൊ ലോക പൈതൃകകേന്ദ്രമാണ്.

Remove ads

ചരിത്രം

ഈ പ്രദേശത്തിന്റെ മദ്ധ്യകാല പേർഷ്യൻ നാമമായിരുന്നു സ്പഹാൻ, അക്കാലത്തെ പല രേഖകളിലും കാണപ്പെടുന്ന[4] പേരിന്റെ അറേബ്യൻ നാമമാണ് ഇസ്ഫഹാൻ[5]

ആദ്യകാലചരിത്രം

ഇസ്ലാമിക കാലഘട്ടത്തിനു മുൻപെ

Thumb
Isfahan at the end of 6th century (top), consisting of two separate areas of Sassanid Jay and Jewish Yahudia. At 11th century (bottom), these two areas are completely merged.

ഇലമൈറ്റ് സംസ്കാരത്തിന്റെ (2700–1600 BCE) കാലഘട്ടത്തിലാണ് ഇവിടെ പ്രാദേശികമായി ആൾത്താമസം തുടങ്ങിയതെന്നും ഒരു നഗരമായി വികാസം പ്രാപിച്ചതെന്നും കരുതപ്പെടുന്നു..

സായന്ദേ നദിയുടെ കരയിലായി സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്ടമായ ഈ പ്രദേശം മീഡിയൻ കാലഘട്ടത്തിൽ ഒരു പ്രാദേശിക കേന്ദ്രമായി വളർച്ച പ്രാപിച്ചു, അന്ന് അസ്പാന്ദാന അഥവാ ഇസ്പാന്ദാന എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.


സൈറസ് (reg. 559–529 BCE) പേർഷ്യൻ-മീഡിയൻ പ്രദേശങ്ങളെ അക്കാമെനിഡ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു (648–330 BCE), അന്ന് വിവിധ മതങ്ങളിലും വംശങ്ങളിലും ഉൾപ്പെട്ട ആളുകൾ അധിവസിച്ചിരുന്ന ഈ നഗരം അദ്ദേഹത്തിന്റെ മതസഹിഷ്ണുതക്ക് ഉദാഹരണമായിരുന്നു.

അക്കാമെനിഡിന്റെ തകർച്ചക്ക് ശേഷം പാർത്തീനിയക്കാരും (250 BCE – 226 CE) അലക്സാണ്ടർ ചക്രവർത്തിയുടെ ഹെല്ലനിക സംസ്കാരവും ഇറാനിയൻ സംസ്കാരവും ഇഴുകിച്ചേരുന്നതിനെ പ്രോൽസാഹിപ്പിച്ചു. ഇക്കാലത്ത് അർസാകിഡ് ഗവർണർമാർ വിശാലമായ ഒരു ഭൂവിഭാഗം ഇസ്ഫഹാൻ കേന്ദ്രമായി ഭരിക്കാൻ തുടങ്ങിയത് ഒരു തലസ്ഥാന നഗരത്തിനു വേണ്ട വളർച്ച ഈ നഗരത്തിന് പ്രദാനം ചെയ്തു.

പിന്നീട് പേർഷ്യ ഭരിച്ച സസാനിയൻ സാമ്രാജ്യം,സൊറോസ്ട്രിയൻ മതം ഔദ്യോഗിക മതമാക്കുകയും കാർഷികരംഗത്ത് വലിയ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

ഇസ്ലാമിക കാലഘട്ടം

എ.ഡി. 642-ൽ മീഡിയ ആക്രമിച്ചു കൈയടക്കിയ അറബികൾ ഇസ്‌ഫഹാനെ അൽ ജിബാൽ (പർവത മേഖല) പ്രവിശ്യയിലെ പ്രധാനതാവളമാക്കി മാറ്റി. പത്താം ശതകത്തിൽ അബ്ബാസിയ്യാ ഖലീഫമാരുടെ പതനത്തെത്തുടർന്ന്‌ പേർഷ്യയിൽ അധികാരം സ്ഥാപിച്ച ബൂവായിദ്‌ (ബൂയിദ്‌) രാജാക്കന്മാരുടെ കാലത്താണ് ഇസ്‌ഫഹാൻ ഐശ്വര്യത്തിന്റെ ഉച്ചകോടിയിലെത്തിയത്. 11-ാം ശതകത്തിന്റെ മധ്യത്തോടെ സെൽജൂക്‌ രാജവംശത്തിന്റെ തലസ്ഥാനമായി. ഈ വംശത്തിലെ മാലിക്‌ ഷാ (1072-1092) ഇസ്‌ഫഹാന്റെ വികസനത്തിലും അഭിവൃദ്ധിയിലും ബദ്ധശ്രദ്ധനായിരുന്നു.[6]


സെൽജൂക്‌ വംശത്തിന്റെ പതനത്തോടെ ഇസ്‌ഫഹാന്റെ പ്രശസ്‌തിക്ക്‌ മങ്ങലേക്കുകയും തബ്രിസ്, ക്വാസ്വിൻ എന്നീ നഗരങ്ങൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്തു. പിന്നീട് 1501 മുതൽ 1736 വരെ പേർഷ്യ ഭരിച്ച സഫവി സാമ്രാജ്യത്തിന്റെ കാലത്ത്‌ ഇസ്‌ഫഹാന്റെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടുകിട്ടി. 1598-ൽ ഷാ അബ്ബാസ്‌ (1587-1629)ക്വാസ്വിനിൽനിന്നും തലസ്ഥാനം ഇസ്‌ഫഹാനിലേക്ക് മാറ്റിയതോടെതോടെ ഈ നഗരത്തിന്റെ സുവർണദശ ആരംഭിച്ചു. ഇക്കാലത്ത്‌ ഇസ്‌ഫഹാന്റെ വ്യാപ്‌തി വർധിക്കുകയും മനോഹരങ്ങളായ വാസ്‌തുശില്‌പങ്ങൾ നിർമ്മിക്കപ്പെടുകയും പേർഷ്യൻ സംസ്ക്കാരം അഭിവൃദ്ധിപ്പെടുകയും ചെയ്‌തു.

Remove ads

ഭൂമിശാസ്ത്രം

സായന്ദേ നദിയുടെ വടക്കേ കരയിലായി സാഗ്രാസ്‌ മലനിരകളുടെ താഴ്‌വാരപ്രദേശത്താണ്‌ ഇസ്‌ഫഹാൻ സ്ഥിതിചെയ്യുന്നത്‌. വരണ്ട കാലാവസ്ഥയാണ് (Köppen: BSk) ഇവിടെ അനുഭവപ്പെടുന്നത്.ചൂടുകൂടിയ ഉഷ്ണകാലത്തെ ഉയർന്ന താപനില 35 °C (95 °F).ശൈത്യകാലത്ത് ഒരു തവണയെങ്കിലും (1986/1987, 1989/1990 എന്നീ ശൈത്യകാലങ്ങൾ ഒഴികെ) ഹിമപാതമുണ്ടാവാറുണ്ട്.[7][8]

കൂടുതൽ വിവരങ്ങൾ ഇസ്‌ഫഹാൻ പ്രദേശത്തെ കാലാവസ്ഥ, മാസം ...
കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for Esfahan, Iran ...


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads