ജെയിംസ് ഡി. വാട്സൺ
From Wikipedia, the free encyclopedia
Remove ads
ഒരു അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റും, ജനിതകശാസ്ത്രജ്ഞനും, സുവോളജിസ്റ്റുറ്റുമാണ് ജെയിംസ് ഡേവി വാട്സൺ (ജനനം: ഏപ്രിൽ 6, 1928). ജൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപെട്ട തന്മാത്രയാണ് ഡി.എൻ.എ.. ജീനുകളിലെ ഒരു പ്രധാന ഘടകമാണിത്. ജനിതകവിവരങ്ങൾ ശേഖരിച്ചിട്ടുള്ളതും പരമ്പരകൾക്ക് കൈമാറുന്നതും ഡി.എൻ.എ. യിലൂടെയാണ്. ഈ തന്മാത്രയുടെ രാസഭൌതികഘടന കണ്ടുപിടിച്ചത് വാട്സൺ, ക്രിക്, വിൽക്കിൻസ് എന്നീ മൂന്ന് ശാസ്ത്രജ്ഞർ ഒരുമിച്ചാണ്. ഇതിനുള്ള അംഗികാരമായി മൂന്ന് പേർക്കും 1962-ലെ നോബൽ സമ്മാനം ലഭിച്ചു.
Remove ads
ജീവിതരേഖ
അമേരിക്കയിലെ ചിക്കാഗോയിൽ 1928-ൽ ജനനം. ഒന്നാം ക്ലാസോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ചിക്കാഗോ സർവകലാശാലയിൽ വിദ്യാഭ്യാസം തുടർന്നു. പിന്നിട് ഇൻഡ്യാനാ സർവകലാശാലയിൽ ഡോ.സാൽവഡോർ ലൂറിയയുടെ കീഴിൽ ഡോക്ടറേറ്റ് ഗവേഷണം നടത്തി, ഇരുപത്തി രണ്ടാം വയസ്സിൽ പി.എച്ച്.ഡി. നേടി. പിന്നിട് ഇംഗ്ലണ്ട് ലെ കേംബ്രിഡ്ജിലെത്തി പ്രസിദ്ധമായ കാവെൻഡിഷ് ലബോറട്ടറിയിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിൻറെ കൂടെ ചേർന്നു ഗവേഷണം തുടങ്ങി.
Remove ads
'ഇരട്ടക്കോണി'മാതൃക (Double Helix Model)
ഡി.എൻ.എ. ഒരു 'പോളിമർ തന്മാത്ര' ആണ്. ഇതിൻറെ ഘടകങ്ങളായ 'മോണോമറുകൾ' ഡിയോക്സി റിബോ ന്യുക്ലിയോറിടുകൾ ആണ്. ലക്ഷക്കണക്കിന് ആർ. എൻ. എ. ന്യൂക്ലിയോടൈഡ് (Nucleotide) ചേർന്നാണ് ഡി.എൻ.എ തന്മാത്ര ഉണ്ടാകുന്നത്.

അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads