ജാവി ലിപി
From Wikipedia, the free encyclopedia
Remove ads
മലായ് ഭാഷ, അസെഹ്നീസ്, ബൻജാരീസ്, മിനങ്‌കാബൗ തുടങ്ങി തെക്കുകിഴക്കനേഷ്യയിലെ പല ഭാഷകളുമെഴുതാനായി ഉപയോഗിക്കുന്ന അറബി ലിപിരൂപമാണ് ജാവി (Jawi: جاوي ജാവി; പട്ടാനി പ്രദേശം: യാവി; അസെഹ്നീസ്: ജാവോയ്).
ബ്രൂണൈയിലെ രണ്ട് ഔദ്യോഗിക ലിപികളിലൊന്നാണിത്. മലേഷ്യയിൽ എഴുതുവാനായി ഇതും ഉപയോഗിക്കാറുണ്ട്. മലായ് ഭാഷ എഴുതുവാനുള്ള ലിപി ഇതായിരുന്നുവെങ്കിലും ലാറ്റിൻ അക്ഷരമാല ഉപയോഗിക്കുന്ന റൂമി എന്ന ലിപിയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. മതപരവും സാംസ്കാരികവും ചില ഭരണപരമായ ആവശ്യങ്ങൾക്കുമാണ് ഈ ലിപി ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. ജാവി കീബോർഡ് ഉപയോഗിച്ച് ഇത് ടൈപ്പ് ചെയ്യാൻ സാധിക്കും. കൂടുതൽ യാഥാസ്ഥിതിക ജനവിഭാഗങ്ങളുള്ള കെലാൻതൻ, പട്ടാനി എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ലിപി ദൈനം ദിന ഉപയോഗത്തിലുണ്ട്.[1]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads