കംബോഡിയയിലെ കൊലക്കളങ്ങൾ

From Wikipedia, the free encyclopedia

Remove ads

കംബോഡിയയിലെ ആഭ്യന്തരയുദ്ധത്തിനു (1970–1975) ശേഷം ഉടൻതന്നെ, 1975 മുതൽ 1979 വരെ കംബോഡിയ ഭരിച്ച ഖമർ റൂഷ് ഭരണം പത്തുലക്ഷത്തിലധികം ആൾക്കാരെ കൊലപ്പെടുത്തി മറവുചെയ്ത വിവിധസ്ഥലങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പേരാണ് കംബോഡിയയിലെ കൊലക്കളങ്ങൾ (Killing Fields). ഭരണാധികാരികൾ തന്നെ നടപ്പിൽ വരുത്തിയ വംശഹത്യയായി ഇത് കരുതപ്പെടുന്നു (കംബോഡിയയിലെ വംശഹത്യ)

20000 -ത്തോളം കൂട്ടക്കുഴിമാടങ്ങൾ പരിശോധിച്ച യേൽ സർവ്വകലാശാലയിലെ വിദഗ്ദ്ധരുടെ കണക്കുപ്രകാരം കൂട്ടക്കൊലയ്ക്ക് ഇരയായവർ കുറഞ്ഞത് 1386734 പേർ ഉണ്ടാവുമെന്നാണ്.[1][2] ഖമർ റൂഷിന്റെ നയങ്ങൾ കൊണ്ടും, അതുമൂലമുള്ള പട്ടിണിയും രോഗങ്ങളും കൂടി കണക്കിലെടുത്താൽ 1975 -ൽ ആകെയുണ്ടായിരുന്ന ജനസംഖ്യയായ 80 ലക്ഷത്തിൽ 17 മുതൽ 25 ലക്ഷം പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് കണക്ക്. 1979 -ൽ വിയറ്റ്‌നാം ആക്രമണം നടത്തുകയും ഖമർ റൂഷിനെ തകർക്കുകയും ചെയ്തു.

Remove ads

വംശഹത്യ

തങ്ങൾക്കു സംശയം തോന്നുന്ന എല്ലാവരെയും, മുൻ ഗവണ്മെന്റുമായോ വിദേശ ഗവണ്മെന്റുമായോ എന്തെങ്കിലും ബന്ധമുള്ളവരെയും ബുദ്ധിജീവികളെയും പ്രൊഫഷണലുകളെയും വിയറ്റ്നാം വംശജർ, ചൈനീസ് വംശജർ, ചാമുകൾ, കംബോഡിയയിലെ ക്രിസ്ത്യാനികൾ, ബുദ്ധസന്യാസിമാർ എന്നിവരെല്ലാം തിരഞ്ഞുപിടിച്ച കൊനന്നുതീർക്കപ്പെട്ടവരില്പ്പെടും. അതിനാൽ പോൾപ്പോട്ടിനെ വംശഹത്യയുടെ സ്വേച്ഛാധിപതി (genocidal tyrant) [3] എന്നു വിളിക്കുന്നു. ശീതയുദ്ധകാലത്തെ ഏറ്റവും ശുദ്ധമായ വംശഹത്യയാണ് കംബോഡിയയിൽ നടന്നതെന്ന് മാർട്ടിൻ ഷാ പറയുന്നു.[4]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads