കൊവാല

From Wikipedia, the free encyclopedia

കൊവാല
Remove ads

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സസ്തനി വർഗമാണ് കൊവാല (ഇംഗ്ലീഷ്:Koala). യൂക്കാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവയുടെ ജന്മദേശം ഓസ്ട്രേലിയയാണ്. ഒരേ മരക്കൊമ്പിൽ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകൾ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാർക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികൾ ഇവയാണ്‌

വസ്തുതകൾ Conservation status, Scientific classification ...
Remove ads

ശരീരഘടന

കൊവാല ഒരു സഞ്ചിമൃഗമാണ്. കുട്ടികൾക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ടെഡി ബെയറിന് ഇവയുടെ ആകൃതിയാണ് സ്വീകരിച്ചിരിക്കുന്നത്. കഷ്ടിച്ച് രണ്ടടിയോളം ഉയരവും ഏകദേശം 15 കി.ഗ്രാം ഭാരവുമുണ്ടാവും. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ ശരീരമാണുള്ളതു. മരത്തിൽ പിടിക്കാൻ പാകത്തിനു കൈ-കാൽ‌വിരലുകൾ രൂപപ്പെട്ടിരിക്കുന്നു. കൈവിരലുകളിൽ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിർദിശയിലും ആയി കാണാം. കാൽ‌വിരലുകളിൽ വിരലുകൾ 4,1 എന്നീ ക്രമത്തിൽ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച്‌ കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.

ഏതാണ്ട് 450ഓളം വരുന്ന യൂക്കാലിപ്റ്റസ് മരങ്ങളിൽ 20 എണ്ണമാണ് ഇവയ്ക്ക് പ്രിയങ്കരം. ഒറ്റയാന്മാരായി കാണപ്പെടുന്ന ഇവ പകൽ‌സമയം മരക്കൊമ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ മിക്കവാറും ഉറങ്ങി കഴിച്ച്‌ കൂട്ടും. ഭക്ഷണം രാത്രിയിലാണ്. അതികഠിനമായ വേനൽക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ. സദാ മരക്കൊമ്പിൽ കഴിച്ചുകൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തിൽ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാൻ വേണ്ടി മാത്രമാണ്.

ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം ക്രമാതീതമായി കുറയാൻ പ്രധാനകാരണം രോമത്തിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങൾ നശിച്ചുപോയതും കൂടെക്കൂടെയുണ്ടായ കാട്ടുതീയും ആണ്. യൂക്കാലിപ്റ്റസ് മരങ്ങളില്ലെങ്കിൽ ഇവയ്ക്ക് നിലനിൽ‌പ്പില്ല.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads