കുർദ്
From Wikipedia, the free encyclopedia
Remove ads
മദ്ധ്യപൂർവ്വദേശത്ത് വസിക്കുന്ന ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് ജനത (കുർദിഷ്: کورد കുർദ്).[30] ഇറാൻ, ഇറാഖ്, സിറിയ, തുർക്കി,അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ എന്ന മേഖലയിലാണ് ഇവരുടെ ആവാസം. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറാനിയൻ ഉപകുടുംബത്തിലുൾപ്പെടുന്ന കുർദിഷ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [31][32]കുർദുകളും അറബി ഇറാക്കികളും തമ്മിലുള്ള സംഘട്ടനങ്ങൾ കാരണം പലർക്കും കുർദ് എന്ന് വച്ചാൽ ഒരു പ്രത്യേക മതവിഭാഗമാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. കുർദുകൾ ഭൂരിപക്ഷവും സുന്നി ഇസ്ലാം മത വിശ്വാസികളാണ്.കുർദുകൾക്കായി പ്രത്യേക രാഷ്ട്രം എന്നത് ന്യായമായ ആവശ്യമാണ്.
Remove ads
ചരിത്രം സംസ്കാരം
ആദ്യകാല മെസപ്പൊട്ടാമിയൻ സാമ്രാജ്യങ്ങളുടെ ചരിത്രഗ്രന്ഥങ്ങളിൽ കുർദുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കാർദൗചോയി (Kardouchoi) എന്നാണ് അവയിൽ കുർദുകളെ പറയുന്നത്. ബി.സി. ഏഴാം നൂറ്റാണ്ടുമുതലേ ഗിരിവർഗ്ഗക്കാർ എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇവർ തുർക്കികൾക്കും വളരെക്കാലം മുൻപേ അനറ്റോളിയൻ പീഠഭൂമിയിൽ വാസമുറപ്പിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇവർ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോഴും, പേർഷ്യക്കാരെപ്പോലെ അവരുടെ ഭാഷ നിലനിർത്തി അറബി ലിപിയിൽ പേർഷ്യൻ അക്ഷരമാല ഉപയോഗിച്ചാണ് കുർദിഷ് എഴുതുന്നത്. കുർദിഷ് ഭാഷയിലുള്ള ആദ്യത്തെ പ്രസിദ്ധീകരണം 1897-ലാണ് ആരംഭിച്ചത്.
മറ്റുപല ഇറാനിയൻ വംശജരെപ്പോലെ, വസന്തവിഷുവത്തിൽ ആഘോഷിക്കുന്ന നവ്റോസ് (പുതുവർഷം) കുർദുകളുടെ പ്രധാനപ്പെട്ട ആഘോഷമാണ്. പോയവർഷത്തെ അഴുക്ക് ഒഴിവാക്കുക എന്ന വിശ്വാസത്തിൽ തീ കത്തിക്കുകയും അതിനു മുകളിലൂടെ ചാടുകയും ചെയ്യുക എന്നത് ഈ ആഘോഷത്തിന്റെ ഭാഗമാണ്.[32]
Remove ads
മതം
കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. വലിയൊരു വിഭാഗം കുർദിസ്ഥാൻ വർക്കേർസ് പാർട്ടിയുടെ സ്വാധീനം കാരണം മതേതരത്വ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണ്.
ചിത്രങ്ങൾ
- കുർദിഷ് ആവാസമേഖല
- കുർദുകളുടെ നവ്റോസ് ആഘോഷത്തിന്റെ ഭാഗമായുള്ള തീക്കു മുകളിലൂടെയുള്ള ചാട്ടം
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads