തേൾ ഈച്ചകൾ

From Wikipedia, the free encyclopedia

തേൾ ഈച്ചകൾ
Remove ads

മെക്കോപ്ടെറ (Mecoptera-Panorpetta) പ്രാണിഗോത്രത്തിൽപ്പെടുന്ന ചെറു പ്രാണികളാണ് തേൾ ഈച്ചകൾ ശാസ്ത്രനാമം: പനോർപ്പ കമ്യുണിസ് (Panorpa communis).

വസ്തുതകൾ Scientific classification, കുടുംബം ...
Remove ads

രൂപവിവരണം

300 -ഓളം സ്പീഷീസുണ്ട്. ഭൂമുഖത്തെല്ലായിടങ്ങളിലും തേൾ ഈച്ചകൾ കാണപ്പെടുന്നുണ്ടെങ്കിലും ഇവയ്ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നും തന്നെയില്ല. തണലും ഈർപ്പവുമുള്ള പ്രദേശങ്ങളിലാണ് തേൾ ഈച്ചകൾ കാണപ്പെടുന്നത്. ഇന്ത്യയിൽ ഖാസികുന്നുകളിലും ഹിമാലയത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും തേൾ ഈച്ചകളുടെ ഒന്നുരണ്ട് സ്പീഷീസിനെ കണ്ടെത്തിയിട്ടുണ്ട്. ആൺപ്രാണിയുടെ ഉദരാഗ്രത്തിൽ മുകളിലേക്കു വളഞ്ഞ് തേളുകളുടെ ദംശനാവയവം പോലെയുള്ള അവയവങ്ങൾ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് തേൾ ഈച്ചകൾ എന്നു പേരു ലഭിച്ചത്.

Remove ads

പ്രത്യേകതകൾ

ചെറുതും സാമാന്യം വലിപ്പമുള്ളതുമായ തേൾ ഈച്ചകളുണ്ട്. ഇവയിൽ ചിറകുകളുള്ളവയും ചിറകുകൾ ഇല്ലാത്തവയും ഉൾപ്പെടും. ധാരാളം ഖണ്ഡങ്ങളോടുകൂടിയ നീണ്ട ശൃംഗികകളും നീണ്ടുമെലിഞ്ഞ കാലുകളുമാണ് ഇവയുടെ സവിശേഷത. ഇവയുടെ ശിരസ്സിന്റെ മുൻഭാഗം വളർന്ന് അസാധാരണമാംവിധം മുമ്പോട്ടു തളളിനിൽക്കുന്നു. നീണ്ടു പരന്ന മോന്തയായി രൂപാന്തരപ്പെട്ടിരിക്കുന്ന മാക്സിലകളും ലേബിയവുമാണ് മറ്റൊരു പ്രത്യേകത. മോന്തയുടെ അഗ്രഭാഗത്തായാണ് ചർവണമുഖാംഗങ്ങൾ സ്ഥിതിചെയ്യുന്നത്. തലയുടെ മുൻഭാഗത്തുനിന്ന് ചുണ്ടുപോലെ താഴേക്കു വളഞ്ഞിരിക്കുന്ന ഭാഗത്തിന്റെ അറ്റത്ത് ചവയ്ക്കുന്നതിനുപകരിക്കുന്ന വദനഭാഗങ്ങൾ സ്ഥിതിചെയ്യുന്നു. തേൾ ഈച്ചകളുടെ കറുത്തപൊട്ടുകളും അടയാളങ്ങളുമുള്ള ചിറകുകൾ ആകർഷകമാണ്. പ്രാണി സഞ്ചരിക്കുമ്പോൾ ഉദരാഗ്രം മുകളിലേക്കു വളഞ്ഞിരിക്കും. ഉദരാഗ്രത്തിൽ നീണ്ടു കൂർത്തു വളഞ്ഞ ഒരു ജോഡി കൊടിലുകൾപോലെയുള്ള അവയവങ്ങൾ ഉണ്ട്. രണ്ട് വലിയ സംയുക്ത നേത്രങ്ങളും മൂന്ന് നേത്രകങ്ങളുമാണ് തേൾ ഈച്ചകളുടെ മറ്റൊരു പ്രത്യേകത. തേൾ ഈച്ചയുടെ ലാർവ കാറ്റർപില്ലറുകൾക്കു സമാനമാണ്.

Remove ads

പ്രജനനം

തേൾ ഈച്ചകൾ തറയിലാണ് മുട്ടയിടുന്നത്. മാളങ്ങളിൽ കഴിഞ്ഞുകൂടുന്ന ലാർവയും പ്രായപൂർത്തിയെത്തിയ തേൾ ഈച്ചകളും ജന്തുക്കളുടെയും പ്രാണികളുടെയും ജൈവാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നു. ചിലയിനം തേൾ ഈച്ചകൾ നീളം കൂടിയ കാലുകളുടെ സഹായത്താൽ പ്രതലങ്ങളിൽ തുങ്ങിക്കിടക്കുന്നതിനാൽ ഹാങ്ങിങ് ഫ്ളൈസ് എന്ന് അറിയപ്പെടുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads