കൊതുക്‌

From Wikipedia, the free encyclopedia

കൊതുക്‌
Remove ads

ജന്തുസാമ്രാജ്യത്തിൽ കീട വർഗ്ഗത്തിൽ പെട്ട ഒരിനമാണ് കൊതുക് അല്ലെങ്കിൽ കൊതു.

വസ്തുതകൾ Scientific classification, Subfamilies ...
Thumb
Anatomy of a Culex larva
Thumb
Anatomy of an Culex adult
Thumb
Anopheles larva from southern Germany, about 8 mm long
Remove ads

കൊതുകിനങ്ങൾ

ജന്തു സാമ്രാജ്യത്തിൽ, ആര്ത്ത്രോപോട ഫൈലം, കീട(insecta) വർഗം, ദിപ്ടീര ഗോത്രം, ക്യുലിസിഡേ കുടുംബം, ഉപകുടുംബങ്ങൾ: അനോഫെലിനെ, ക്യു ലിസിനെ ,ടോക്സോരിൻകിടിനെ എന്നിവയിൽ ഉൾക്കൊണ്ടതാണു കൊതുകിന്റെ പ്രധാന ജെനുസ്സുകളായ അനോഫെലെസ്, ക്യൂലക്സ്, ഈഡിസ് , മാൻസോനിയ, ആർമിജെരസ് എന്നിവ. ലോകമെമ്പാടുമായി ഇതുവരെ ഈ ജെനുസ്സുകളിൽപ്പെട്ട 3500 ഇനം (species) കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും പ്രകൃതി, കാലാവസ്ഥ എന്നിവക്കനുസ്സരിച്ചു മുപ്പതു മുതൽ അറുപതു വരെ വിവിധ ഇനം കൊതുകുകളെ കണ്ടെത്താൻ കഴിയും. എന്നാൽ ഇവയിൽ രോഗങ്ങൾ പരത്തുവാൻ കഴിവുള്ള ഇനങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.

Remove ads

ജീവിത ദശ

കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്ത ദശകളുണ്ട്: മുട്ട, കൂത്താടി, സമാധി,മുതിർന്ന കൊതുക്. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന് പറയുന്നു. ഇതിനെല്ലാംകൂടി ഏഴു മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ദശകൾക്ക് വെള്ളത്തിന്റെ സാന്നിധ്യം അവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം,മലിനമായ വെള്ളം, ഒഴുകുന്ന വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ ലഭ്യത വിവിധ ജെനുസ്സിനും സ്പീഷിസിനും ജീവചക്രം പൂർത്തിയാക്കുവാൻ ആവശ്യമാണ്‌. പൂർണ വളർച്ച എത്തിയതിനു ശേഷം, കൊതുകുകൾ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിന് വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു കുടിക്കുന്നു. വായുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകൾ ഇതിനായി ഉപയോഗിക്കുന്നത്. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്.[2] കൊതുകിന്റെ ക്രോമസോം സംഖ്യ 6 ആണ്‌.

Remove ads

രോഗകാരി

Thumb
ഈഡിസ് ആൽബോപിക്ടസ്

ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പര‍ത്തുന്നത്‌ കൊതുകാണ് .മലമ്പനി , ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി (Yellow fever), ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക് .ഇപ്പോഴും പ്രതിവർഷം 300 ദശലക്ഷം പേരെ മലമ്പനി ബാധിക്കുന്നുണ്ട്. ഇതിൽത്തന്നെ 10 ദശലക്ഷം പേർ മരിക്കുന്നതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു.

ഇപ്പോൾ കേരളമെമ്പാടും കാണപ്പെടുന്നത് ഈഡിസ് ജനുസ്സിലെ ഈഡിസ് ആൽബോപിക്ടസ് (Aedes albopictus ) കൊതുക് മാത്രമാണ്. ഡെംഗിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്നത് ഈഡിസ് ആൽബോപിക്ടസ് കൊതുകുകളാണ്. ഇവയുടെ വക്ഷസ്സിനു മുകളിലായി കുന്തത്തിന്റെ ആകൃതിയിൽ ഒരു വെള്ള വര മാത്രം ഉണ്ടായിരിക്കും. ഈഡിസ് ഈജിപ്റ്റി (Aedes aegypti) കൊതുകുകൾക്ക് ഈ അടയാളം വ്യത്യസ്തമാണ്. അവയുടെ വക്ഷസ്സിനു മുകളിലായി വൃത്തത്തിലുള്ള വെള്ള വരയും അതിനു നടുവിലുടെ കൂർത്ത വെള്ള വരയും : വാദ്യോപകരണമായ മൂർസങ്ങിന്റെ (Lyre) ആകൃതി .

രോഗം പരത്തുന്ന വിവിധ ഇനം കൊതുകുകൾ

അനൊഫിലസ്

ഇന്ത്യയിൽ 45 ഇനം അനോഫെലിസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏഴെണ്ണം മാത്രമാണ് മലമ്പനി വാഹകർ. അതിൽത്തന്നെ മുഖ്യ വാഹകർ, (primary vectors) അനോഫെലിസ് കൂലിസിഫാസ്സിസ്, അനോഫെലിസ് സ്റ്റീഫന്സി എന്നീ രണ്ടിനങ്ങളാണ്.എന്നാൽ 'പ്ളാസ്മോഡിയം'എന്ന പ്രോട്ടോസോവയാണ് മലമ്പനിയുടെ കാരണം.

അനോഫിലിസ് കൂലിസ്സിഫാസ്സിസ്

(Anopheles culicifacies) ഈ ഇനത്തിൽ പെട്ട കൊതുകാണ് ഗ്രാമീണ മലമ്പനി (Rural malaria ) പരത്തുന്നതിൽ മുഖ്യൻ. കൃഷിയിടങ്ങളിൽ, പ്രത്യേകിച്ച് നെല്പാടങ്ങളിൽ, സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശുദ്ധ ജലവും ആൽഗകളും ഉണ്ടാവും. ഈ കൊതുകിനു പെറ്റു പെരുകാൻ പറ്റിയ സാഹചര്യമാണ് ഇത്.

അനോഫിലിസ് സ്ടീഫൻസ്സി

(Anopheles stephensi) നഗര മലമ്പനി (Urban malaria ) ഉണ്ടാക്കുന്ന ഈ കൊതുക് , ഉപയോഗിക്കാത്ത കിണറുകൾ , ശുദ്ധ ജല സംഭരണികൾ, വൻ കെട്ടിട നിർമ്മാണ സ്ഥലങ്ങൾ എന്നിവടങ്ങളിൽ ലഭ്യമായ ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്നു. മൂന്നാമതൊരു അനോഫലിസ് ഇനമായ *അനോഫിലിസ് ഫ്ലൂവിയാട്ടിലസ് (Anopheles fluviatilus) മലകളിൽ നിന്നും ഉള്ള കൊച്ചു അരുവികളിൽ വളരുന്നതായി കാണുന്നു.

Remove ads

കൊതുകിൻറെ വർഗീകരണം

  • സബ് ഫാമിലിഅനോഫിലിനേ
  • അനൊഫിലസ്
  • ബിരൊണെല്ല
  • ചഗാസിയ
  • സബ് ഫാമിലി ക്യൂലിസിനെ
  • അൽബോപിക്തുസ്
  • ഈഡൊമെയാ
  • ഈഡിസ്
  • ആർമിജെറെസ്
  • അയ്യുറകിതിയ
  • കോക്വിലെറ്റിഡിയ
  • ക്യൂലക്സ്
  • ക്യൂലിസെറ്റ
  • ഡൈനോസിറൈറ്റിസ്
  • എറിത്തെമപൊഡൈറ്റിസ്
  • ഫികാൽബിയ
  • ഗലിഡൊമൈയ
  • Haemagogus
  • Heizmannia
  • Hodgesia
  • Isostomyia
  • Johnbelkinia
  • Limatus
  • Lutzia
  • Malaya
  • മൻസോണിയ
  • Maorigoeldia
  • Mimomyia
  • Onirion
  • Opifex
  • Orthopodomyia
  • സൊറൊഫൊറ
  • Runchomyia
  • Sabethes
  • Shannoniana
  • Topomyia
  • Toxorhynchites
  • Trichoprosopon
  • Tripteroides
  • ഉഡയ
  • യൂറനോട്ടേനിയ ഇതു തവളകളെയാണ് കടിയ്ക്കുന്നത്.
  • Verrallina
  • Wyeomyia
  • Zeugnomyia
Remove ads

അവലംബം

ചിത്രശാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads