ഒസ്സെഷ്യൻ ഭാഷ
From Wikipedia, the free encyclopedia
Remove ads
ഒസ്സെഷ്യയിൽ സംസാരിക്കുന്ന ഒരു കിഴക്കൻ ഇറാനിയൻ ഭാഷയാണ് ഒസ്സെഷ്യൻ. ഒസ്സെറ്റെ, ഒസ്സെറ്റിക് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു[2] (ഒസ്സെഷ്യക്കാർ ഈ ഭാഷയെ വിളിക്കുന്നത് Ирон അയൺ എന്നാണ്). കോക്കസസ് മലനിരകളുടെ വടക്കൻ ചരിവുകളിലാണ് ഈ ഭാഷ സംസാരിക്കപ്പെടുന്നത്.

റഷ്യയിലെ ഒസ്സെറ്റെ പ്രദേശം ഉത്തര ഒസ്സെഷ്യ-അലാനിയ എന്നാണ് അറിയപ്പെടുന്നത്. അതിർത്തിക്ക് തെക്കുള്ള പ്രദേശം ദക്ഷിണ ഒസ്സെഷ്യ എന്നും അറിയപ്പെടുന്നു. റഷ്യ, നിക്കരാഗ്വ, വെനസ്വേല, നൗറു എന്നീ രാജ്യങ്ങൾ ഇത് സ്വതന്ത്ര രാജ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹം പൊതുവിൽ ഇത് ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. ഒസ്സെഷ്യൻ ഭാഷ ഉദ്ദേശം 525,000 ആൾക്കാർ സംസാരിക്കുന്നുണ്ട്. ഇതിൽ അറുപത് ശതമാനം ഉത്തര ഒസ്സെഷ്യയിലാണ് ജീവിക്കുന്നത്. ഉദ്ദേശം പത്തു ശതമാനം പേർ ദക്ഷിണ ഒസ്സെഷ്യയിലും താമസിക്കുന്നു.[അവലംബം ആവശ്യമാണ്]
Remove ads
കുറിപ്പുകൾ
ഗ്രന്ഥസൂചി
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads