പേൾ റിവർ ഡെൽറ്റ
From Wikipedia, the free encyclopedia
Remove ads
ലോകത്തിലെ ഏറ്റവും സാന്ദ്രതയുള്ള നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നായ പേൾ റിവർ ഡെൽറ്റ മെട്രോപൊളിറ്റൻ റീജിയൺ (PRD, ചൈനീസ്: 珠江三角洲都會區; pinyin: Zhūjiāng sānjiǎozhōu), ഗ്രേറ്റർ ബേ ഏരിയ എന്നും അറിയപ്പെടുന്നു. (ചൈനീസ്: 粤港澳大灣區) പേൾ നദി അഴിമുഖത്തിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശമാണ് ഇത്. അവിടെ നിന്ന് പേൾ നദി തെക്കൻ ചൈന കടലിലേക്ക് ഒഴുകുന്നു. 19-ഉം 20-ാം നൂറ്റാണ്ടിനും ഇടയ്ക്ക്, പടിഞ്ഞാറൻ ലോകം ഉൾപ്പെടെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങി നിരവധി ചൈനീസ് കുടിയേറ്റങ്ങളും ഈ പ്രദേശത്തുണ്ട്. അവർ അവിടെ രൂപീകരിച്ച ചൈന ടൌൺസ് ചൈനയിലെ ഭൂരിഭാഗം കുടിയേറ്റക്കാരുടെയും പൂർവ്വപിതാക്കന്മാരുടെയും വാസസ്ഥലമായിരുന്നു. ഇവിടത്തെ പ്രധാന ഭാഷ കന്റോണീസ് ആണ്.
ഉയർന്നുവരുന്ന മെഗാസിറ്റി ആയി പരിഗണിക്കുന്ന പേൾ റിവർ ഡെൽറ്റ ഒരു മെഗലോപ്പോലീസും ഭാവി വികസനം ഉള്ള ഒരേ ഒരു മെഗാ മെട്രോപ്പോളിറ്റൻ പ്രദേശമാണ്. എങ്കിലും തെക്ക് അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ വലിയ മെഗലോപ്പോലീസിന്റെ അറ്റം ചൈനയുടെ തെക്കൻ തീരത്ത് വരെയെത്തുന്നു. ചൗഷാൻ, ഷാങ്ഴൗ-സിയാമുൻ, ഖുവാൻഴൗ-പുത്തിയൻ, ഫുഴൗ തുടങ്ങിയ മെട്രോപോലീസുകളും ഉൾപ്പെടുന്നു. പേൾ റിവർ ഡെൽറ്റയുടെ ഒമ്പത് വലിയ നഗരങ്ങളിൽ 2013 അവസാനത്തോടെ 57.15 ദശലക്ഷം ജനസംഖ്യയുണ്ടായിരുന്നു. ഇതിൽ 53.69% പ്രവിശ്യാ ജനസംഖ്യയിൽ ഉൾപ്പെടുന്നു.[1]ലോകബാങ്ക് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും വലിയ നഗരപ്രദേശമായി PRD മാറിയിരിക്കുന്നു.[2]
മെട്രോപ്പോളിറ്റൻ ഭാഗങ്ങളിലൊന്നായ ഒരു മെട്രോപ്പോളിറ്റൻ പ്രദേശമാണ് പേൾ റിവർ ഡെൽറ്റ ഇക്കണോമിക് സോൺ എന്നും അറിയപ്പെടുന്ന ഗുവാങ്ഡോംഗ്-ഹോംഗ് കോങ്-മാകോ ഗ്രേറ്റർ ബേ മേഖല. 2016 ഡിസംബറിൽ ചൈനയിലെ ജനകീയ റിപ്പബ്ലിക്കിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൻറെ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഇംഗ്ലീഷ് പതിപ്പ് സെൻട്രൽ കോമ്പിലേഷൻ ആൻഡ് ട്രാൻസ്ലേഷൻ ബ്യൂറോ ഓഫ് ചൈന വിവർത്തനം ചെയ്യുകയും "ഗുവാങ്ഡോംഗ്-ഹോങ്കോങ്-മക്കൗ ഗ്രേറ്റർ ബേ ഏരിയ" (粵 港澳 大 concept) എന്ന ആശയം പരാമർശിക്കപ്പെട്ടു.[3]2017 ഏപ്രിൽ 13 ന്, സ്റ്റേറ്റ് കൗൺസിലിൻറെ ഇംഗ്ലീഷ്.gov.cn വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ തലക്കെട്ടിൽ ഗുവാങ്ഡോംഗ്-ഹോംഗ് കോങ്-മാകോ ബേ മേഖല എന്ന് കൂട്ടിചേർക്കുകയും അതു "ഗ്രേറ്റർ ബേ ഏരിയ എന്നും അറിയപ്പെടുന്നതായി" അതേ വാർത്തയുടെ വാചകത്തിൽ തന്നെ പരാമർശിക്കുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, 2017 ജൂലൈ 1 ന്, "ഗുവാങ്ഡോംഗ് ഡീപെനിംഗ് ഫ്രെയിംവർക് ഉടമ്പടിയിൽ ഹോങ്കോങ്-മക്കാവോ കോപറേഷൻ ഇൻ ദി ഡെവെലോപ്മെന്റ് ഓഫ് ദ ബേ ഏരിയ " (深化 粵港澳合作 推進 大 灣區 建設 框架 協議) എന്ന് ഹോങ്കോങ്ങിൽ ഒപ്പുവച്ചു.[4]
Remove ads
ഭൂമിശാസ്ത്രം
നദീതടം
ഗുവാങ്ഡോംഗിലെ ഗോൾഡൻ ഡെൽറ്റ എന്നറിയപ്പെടുന്ന നദീ ഡെൽറ്റ [5]സി ജിയാങ് (വെസ്റ്റ് റിവർ), ബീ ജിയാങ് (നോർത്ത് റിവർ), ഡോംഗ് ജിംഗ് (ഈസ്റ്റ് റിവർ) എന്നീ മൂന്ന് പ്രധാന നദികളിൽ നിന്ന് രൂപംകൊള്ളുന്നു. ഡെൽറ്റയുടെ പരന്ന ഭൂപ്രദേശങ്ങൾ പേൾ നദിയിലെ പോഷകനദികളുടെ ഒരു ശൃംഖലയിലൂടെ കടന്നുപോകുന്നു. പേൾ റിവർ ഡെൽറ്റ യഥാർത്ഥത്തിൽ രണ്ട് അല്ലുവിയൽ ഡെൽറ്റകളാണ്, ഇത് പേൾ നദിയിലെ പ്രധാന ശാഖകളാൽ വേർതിരിച്ചിരിക്കുന്നു. ബീ ജിയാംഗ്, സി ജിയാങ് എന്നിവ തെക്ക് ചൈനാ കടൽ, പേൾ നദികൾ എന്നിവയിലേക്ക് ഒഴുകുന്നു. കിഴക്ക് ഭാഗത്ത് പേൾ നദിയിൽ മാത്രമേ ഡോങ് ജിയാംഗ് ഒഴുകുന്നുള്ളൂ.
സി ജിയാങിൻറെ ആരംഭം മുതൽ പ്രകടമാകാൻ തുടങ്ങുന്ന ഡെൽറ്റ പ്രദേശം സാവോകിംഗ് പടിഞ്ഞാറ് വരെയും എത്തുമെങ്കിലും ഈ നഗരം സാധാരണയായി പി.ആർ.ഡി മേഖലയുടെ ഒരു ഭാഗമായി കണക്കാക്കപ്പെട്ടിട്ടില്ല. ഡെൽറ്റ പ്രദേശം ലിംഗാങ് ഗാർഗിലൂടെ കടന്നുപോയശേഷം ബീ ജിയാങിൽ മുഴുവനും വ്യാപിക്കുകയും ജി ജിയാങ് മുകളിലേക്ക് തുറന്ന് നൻഷാ ക്വോ മുതൽ നീളത്തിൽ പടിഞ്ഞാറ് സിൻഹുയി വരെയും ഒഴുകുന്നു.
Remove ads
ഇതും കാണുക
- പേൾ നദി
- ബോക ടൈഗ്രിസ്
- ചൈനയുടെ മെട്രോപോളിറ്റൻ പ്രദേശങ്ങൾ
- യാംഗ്സി നദീ ഡെൽറ്റ
- യെല്ലോ റിവർ ഡെൽറ്റ, ബോഹായി സീ
- നാഷണൽ സെൻട്രൽ സിറ്റി
- ഹുവാംഗ്പു ബ്രിഡ്ജ്
- ഹമൻ പേൾ റിവർ ബ്രിഡ്ജ്
- ഹോങ്കോങ്-സുഹായ്-മക്കാവു ബ്രിഡ്ജ്
- ഷെഞ്ജെൻ-സോങ്ഷാൻ പാലം
അവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads