പൊഖാറ
From Wikipedia, the free encyclopedia
Remove ads
നേപ്പാളിന്റെ ഏഴ് പ്രവിശ്യകളിൽ (സംസ്ഥാനം) നാലാമത്തെ പ്രവിശ്യയുടെ തലസ്ഥാനമാണ് പൊഖാറ (പൂർണ്ണ നാമം: പൊഖാറ ലെഖ്നാഥ്) (English: Pokhara). ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറ, "എട്ട് തടാകങ്ങളുടെ നഗരം" എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള പണ്ടത്തെ ഒരു വ്യാപാരപാതയായിരുന്നു പൊഖാറ. ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്[1][2]...


Remove ads
ചരിത്രം
പതിനേഴാം നൂറ്റാണ്ടിൽ, ഗണ്ഡകി നദീത്തടത്തിൽ വ്യാപിച്ചുക്കിടന്നിരുന്ന ചൗബിസി സാമ്രാജ്യത്തിൽ ഉൾപ്പെട്ട കാസ്കി രാജ്യവംശത്തിന്റെ ഭാഗമായിരുന്നു പൊഖാറ. 1786-ൽ പ്രിത്വി നാരായൺ ഷാ പൊഖാറയെ തന്റെ സാമ്രാജ്യമായ ഗോർഖയിലേക്ക് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് പൊഖാറ ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള വ്യാപാരപാതയായത്.
ഭൂമിശാസ്ത്രം
നേപ്പാളിലെ ഗണ്ഡകി നദിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പൊഖാറ, കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ നേപ്പാളിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു.[3] 2015-ൽ നേപ്പാളിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പൊഖാറയ്ക്ക് 80 കിലോമീറ്റർ കിഴക്കായിരുന്നു എന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഈ ഭൂകമ്പത്തിൽ പൊഖാറ നഗരത്തിന് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു.[4][5]
കാലാവസ്ഥ
ഉഷ്ണമേഖലയിൽ ഉൾപ്പെട്ടതും എന്നാൽ വളരെ ഈർപ്പമുള്ളതും ചെറിയതോതിലുള്ള കാറ്റും വീശുന്ന സമ്മിശ്രമായ ഒരു സവിശേഷ കാലാവസ്ഥയാണ് ഇവിടത്തേത്. വേനലിൽ ഏകദേശം 25°C നും 35°C നും ചൂട് ലഭിക്കുമ്പോൾ തണുപ്പുകാലത്ത് അത് 02°C നും 15°C നും ഇടയിലേക്ക് മാറും.
പ്രധാനപ്പെട്ട സ്ഥലങ്ങൾ
ഗുഹകളുടെയും തടാകങ്ങളുടെയും നാടായ പൊഖാറയിൽ മഹേന്ദ്ര, ബാറ്റ്, ഗുപ്‌തേശ്വർ തുടങ്ങിയ ഗുഹകളും ഫേവ, ബെഗ്‌നാഷ് റൂപ തുടങ്ങിയ തടാകങ്ങളും പോക്കാറയുടെ ടൂറിസം ആകർഷണങ്ങളിൽ പെടുന്നു.[6]
മഹേന്ദ്ര കേവ്സ്
പൊഖാറ സിറ്റിയിൽ നിന്നും 6 കി മീ അകലെ ബാറ്റുലെചൗറിലാണ് മഹേന്ദ്ര കേവ്സ്. 1976-ൽ ഡാനിയേൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഗവേഷണ സംഘമാണ് ഈ ഗുഹ കണ്ടെത്തിയത്. ഏതാണ്ട് 275 മീറ്റർ നീളമുള്ള ഈ ഗുഹ ചുണ്ണാമ്പു പാറകൾക്കടിയിൽ സേതി നദിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ഒരു ചുണ്ണാമ്പു ഗുഹ ആയ ഇത്, തുടക്കത്തിൽ 16 മീറ്റർ വീതിൽ ആരംഭിക്കുന്നു. ഗുഹയുടെ മദ്ധ്യഭാഗത്തെത്തുമ്പോൾ 3½ മീറ്റർ വീതിയിലും അവസാനത്തിൽ മീറ്റർ വീതിയിലും ചുരുങ്ങുന്നു. ചുണ്ണാമ്പ് പാറകൾക്കിടയിലൂടെ മുകളിൽ നിന്നും വശങ്ങളിലൂടെയും നിരന്തരം വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന ഈ ഗുഹയിൽ ഹിന്ദു ദൈവങ്ങളുടേതടക്കം ധാരാളം ചുമർചിത്രങ്ങളും കാണാം. ഗുഹക്കുള്ളിൽ ഒരു സിദ്ധി വിനായക ക്ഷേത്രവും ഉണ്ട്.[6] നേപ്പാൾ രാജാവായിരുന്ന മഹേന്ദ്ര ബിർ ബിക്രം ഷാ ദേവിന്റെ പേരാണ് ഈ ഗുഹയ്ക്ക് നൽകിയിട്ടുള്ളത്.[7]
ബാറ്റ് കേവ്സ്
മഹേന്ദ്ര കേവിൽ നിന്നും വളരെ ഏതാണ്ട് 300 മീറ്റർ ദൂരത്താണ് ഈ ഗുഹ. മഹേന്ദ്ര കേവിലേതു പോലെ വിശാലമായ ഗുഹാകവാടമല്ല ബാറ്റ് കേവിൽ ഉള്ളത്. കടവാവലുകളുടെ ആവാസസ്ഥലമായതിനാലാണ് ബാറ്റ് കേവ് എന്ന് ഈ ഗുഹ അറിയപ്പെടുന്നത്. ഏകദേശം 135 മീറ്റർ നീളമുള്ളതാണ് ഈ ഗുഹ.[6] ചമേര ഗുഹ എന്നും ഇത് അറിയപ്പെടുന്നു.
ഗുപ്‌തേശ്വർ മഹാദേവ് കേവ്സ്
പൊഖാറ-താൻസെൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹയിലേക്ക് വട്ടം ചുറ്റിയുള്ള നൂറോളം പടവുകൾ ഇറങ്ങി വേണം പ്രവേശിക്കാൻ. ഈ ഗുഹക്കകത്തും ഹിന്ദു ദേവി ദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും ധാരാളമായി ഉണ്ട്. ദേവിസ് വെള്ളച്ചാട്ടവും കാളിഗന്ധകി നദിയും അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം ഗുഹയുടെ ഉൾവശം മുഴുവൻ നനഞ്ഞാണ് ഇരിക്കുന്നത്. ഗുഹയുടെ ഏറ്റവും താഴെ ഭാഗത്തായി ഒരു ശിവ പ്രതിഷ്ഠയും ചെറിയ ക്ഷേത്രവും ഉണ്ട്. 500 വർഷങ്ങൾക്കു മുകളിൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ഗുഹ, കാളി ഗന്ധകി നദിതടം വൃത്തിയാക്കുന്നതിനിടെ പുല്ലുകൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽ മൂടി കിടന്നിരുന്ന നിലയിൽ 1940 ൽ ആണ് സ്ഥലവാസികളിൽ ചിലർ കണ്ടു പിടിച്ചത്. ബാലുഡുലോ എന്നതായിരുന്നു ഇതിന്റെ പഴയകാലത്തുള്ള പേര്.[6][8]
ബെഗ്‌നാഷ് തടാകം
നേപ്പാളിലെ ഏറ്റവും വലിയ തടാകമാണ് ബെഗ്‌നാഷ്.
ഫേവ തടാകം


നേപ്പാളിലെ രണ്ടാമത്തെ വലിയ തടാകമാണ് ഫേവ. അഞ്ചര കി.മീ ചുറ്റളവുണ്ട് ഈ തടാകത്തിന്. ഇതിന്റെ നടുക്കുള്ള ഒരു ഐലന്റിലാണ് താൾ ബരാഹി അമ്പലം സ്ഥിതി ചെയ്യുന്നത്.
Remove ads
അവലംബം
പുറത്തുനിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads