പൊട്ടാസ്യം ബൈകാർബണേറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
KHCO3 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ അജൈവ സംയുക്തമാണ് പൊട്ടാസ്യം ബൈകാർബണേറ്റ്. പൊട്ടാസ്യം ഹൈഡ്രജൻ കാർബണേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം ആസിഡ് കാർബണേറ്റ് എന്നും അറിയപ്പെടുന്ന ഇത് വെള്ള നിറമുള്ള ഒരു ഖരപദാർത്ഥമാണ്.

Remove ads
ഉൽപാദനവും പ്രതിപ്രവർത്തനവും
കാർബൺ ഡൈ ഓക്സൈഡ് പൊട്ടാസ്യം കാർബണേറ്റിന്റെ ജലീയ ലായനിയുമായി പ്രവർത്തിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്:
- K2CO3 + CO2 + H2O → 2KHCO3
ഉപയോഗങ്ങൾ
ബേക്കിംഗിൽ, പുളിപ്പിക്കുന്നതിനുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ ഉറവിടമായി ഈ സംയുക്തം ഉപയോഗിക്കാം. കുറഞ്ഞ സോഡിയം ഭക്ഷണമാവശ്യമുള്ളവർക്ക് ഇത് ബേക്കിംഗ് സോഡയ്ക്ക് (സോഡിയം ബൈകാർബണേറ്റ്) പകരമായുപയോഗിക്കാം.[2] ഇത് ബേക്കിംഗ് പൗഡറുകളിലെ ഘടകമാണ്. [3] [4]
പി.എച്ച് നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഒരു റിയാക്ടന്റായോ വൈവിധ്യമാർന്ന പ്രയോഗത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മരുന്നുകളിലെ ബഫറിംഗ് ഏജന്റ്, വൈൻ നിർമ്മാണത്തിലെ ഒരു അഡിറ്റീവ് എന്നിവയായി ഇങ്ങനെ ഉപയോഗിക്കാം.
രുചി മെച്ചപ്പെടുത്തുന്നതിന് ക്ലബ് സോഡയിൽ പൊട്ടാസ്യം ബൈകാർബണേറ്റ് ചേർക്കാറുണ്ട്. [5]
അഗ്നിശമനോപകരണങ്ങൾ
ചില രാസ അഗ്നിശമന ഉപകരണങ്ങളിൽ പർപ്പിൾ-കെ രാസവസ്തുവിന്റെ പ്രധാന ഘടകമായും ഒരു അഗ്നിശമന ഏജന്റായും പൊട്ടാസ്യം ബൈകാർബണേറ്റ് എയർപോർട്ട് ക്രാഷ് റെസ്ക്യൂ സൈറ്റുകളിൽ അഗ്നിശമനത്തിനായി അംഗീകരിച്ച കെമിക്കൽ ഫയർ സപ്രഷൻ ഏജന്റാണ് ഇത്. ഇത് സോഡിയം ബൈകാർബണേറ്റിനേക്കാൾ ഫലപ്രദമാണ്. [6]
കൃഷി
വിളകളിൽ പൊട്ടാസ്യം ബൈകാർബണേറ്റിന് വ്യാപകമായ ഉപയോഗമുണ്ട്, പ്രത്യേകിച്ച് മണ്ണിന്റെ അസിഡിറ്റി നിർവീര്യമാക്കുന്നതിന് . [7]
ചൂർണപൂപ്പുരോഗം, ആപ്പിൾ സ്കാബ് എന്നിവയ്ക്കെതിരായ ഫലപ്രദമായ കുമിൾനാശിനിയാണ് പൊട്ടാസ്യം ബൈകാർബണേറ്റ്. [8] [9] [10] [11]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads