പൊട്ടാസ്യം സിട്രേറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
സിട്രിക് ആസിഡിന്റെ പൊട്ടാസ്യം ലവണമാണ് പൊട്ടാസ്യം സിട്രേറ്റ്. ട്രൈപൊട്ടാസ്യം സിട്രേറ്റ് എന്നുകൂടി അറിയപ്പെടുന്ന ഈ സംയുക്തത്തിന്റെ തന്മാത്ര സൂത്രം K3C6H5O7 എന്നാണ്. ഇത് വെളുത്ത, ഹൈഗ്രോസ്കോപ്പിക് ക്രിസ്റ്റലിൻ പൊടിയാണ്. ഉപ്പ് രുചിയുള്ള ഈ സംയുക്തം മണമില്ലാത്തതാണ്. പിണ്ഡം അനുസരിച്ച് 38.28% പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
ഒരു ഭക്ഷ്യ അഡിറ്റീവായി, അസിഡിറ്റി നിയന്ത്രിക്കാൻ പൊട്ടാസ്യം സിട്രേറ്റ് ഉപയോഗിക്കുന്നു. ഇതിന്റെ E നമ്പർ E332 ആണ്. വൃക്കയിലെ കല്ലുകൾ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാം.
Remove ads
ഉത്പാദനം
പൊട്ടാസ്യം ബൈകാർബണേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം കാർബണേറ്റ് സിട്രിക് ആസിഡിന്റെ ഒരു ലായനിയിൽ ചേർത്ത് ലായനി ഫിൽട്ടർ ചെയ്ത് ഗ്രാനുലേഷനിലേക്ക് ബാഷ്പീകരിക്കപ്പെടുന്നതിലൂടെയാണ് പൊട്ടാസ്യം സിട്രേറ്റ് ഉത്പാദിപ്പിക്കുന്നത്.
ഉപയോഗങ്ങൾ
പൊട്ടാസ്യം സിട്രേറ്റ് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.[2] ഇത് ഒരു ആൽക്കലൈൻ ഉപ്പ് ആയതിനാൽ ഉയർന്ന അസിഡിറ്റി ഉള്ള മൂത്രമൊഴിക്കുന്നതിന്റെ വേദനയും ആവൃത്തിയും കുറയ്ക്കുന്നതിന് ഇത് ഫലപ്രദമാണ്. [3]
സന്ധിവാതം[4], അരിഹ്‌മിയ എന്നിവ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പൊട്ടാസ്യം സിട്രേറ്റ് ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ചും, രോഗി ഹൈപ്പോകലാമിക് ആണെങ്കിൽ.
വൃക്കയിലെ കല്ലുകൾ ചികിത്സിക്കാൻ ഇത് വ്യാപകമായി പ്രയോജനപ്പെടുത്തുന്നു. ഇത് പലപ്പോഴും സിസ്റ്റിനൂറിയ രോഗികളെ ചികിൽസിക്കാനും ഉപയോഗിക്കുന്നു.
സിസ്റ്റിറ്റിസ് പോലുള്ള മൂത്രനാളി അണുബാധയുടെ ചികിത്സയിൽ ഇത് ഒരു ക്ഷാര ഏജന്റായി ഉപയോഗിക്കുന്നു . [5]
പല ശീതളപാനീയങ്ങളിലും ഇത് ഒരു ബഫറിംഗ് ഏജന്റായി ഉപയോഗിക്കുന്നു . [6]
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads