റീനിയം
അണുസംഖ്യ 75 വരുന്ന രാസമൂലകം From Wikipedia, the free encyclopedia
Remove ads
Remove ads
അണുസംഖ്യം 75-ഉം പ്രതീകം Reയുമായ ഒരു മൂലകമാണ് റിനിയം. മാംഗനീസുമായി സാമ്യമുള്ളതിനാൽ, ചില ലോഹ സങ്കരങ്ങളിൽ ഇതുപയോഗിക്കുന്നു. റിനിയം മോളിബ്ഡനം ലോഹ സങ്കരം അതിചാലകമാണ്.പ്രകൃതിദത്തമെങ്കിലും, ലോകത്തിലേ പത്ത് ഏറ്റവും വിലയേറിയ മൂലകങ്ങളിൽ ഒന്നാണ് റിനിയം(US$ 7500.-/kg). 185Re, 187Re എന്നീ ഐസോടോപ്പുകൾ പ്രകൃതിയിൽകണ്ടുവരുന്നു. സ്ഥിരതയുള്ള ഐസോടോപ്പിനേക്കാൾ (185Re - 37.4%) കൂടിയ അളവിൽഅസ്ഥിര ഐസോടോപ്പ് അടങ്ങിയിരിക്കുന്ന (187Re - 62.6%) മൂന്നു മൂലകങ്ങളിലൊന്നാണ് റീനിയം; മറ്റുള്ളവ ഇൻഡിയം, ടെലൂറിയം എന്നിവയാണ്.
Remove ads
പ്രധാന സ്വഭാവസവിശേഷതകൾ
കാർബണിനും, ടങ്സ്റ്റണിനും ശേഷം ഏറ്റവും ഉയർന്ന ദ്രവണാങ്കം റീനിയത്തിനാണ്. എന്നാൽ ഏറ്റവും ഉയർന്ന ക്വഥനാങ്കം റീനിയത്തിനാണ്. ഒപ്പം തന്നെ ഏറ്റവും സാന്ദ്രതയേറിയ മൂലകങ്ങളുടെ പട്ടികയിൽ ഓസ്മിയം, ഇറിഡിയം, പ്ലാറ്റിനം എന്നിവക്കുശേഷം നാലാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ ഓക്സീകരണാസ്ഥയുള്ള മൂലകങ്ങളിലൊന്നാണ് റീനിയം. -3, -1, 0, +1, +2, +3, +4, +5, +6 , +7. എന്നാൽ ഇവയിൽ +7, +6, +4, +2 എന്നീ അവസ്ഥകളിലാണ് ഈ മൂലകം സാധാരണയായി കാണപ്പെടുന്നത്. ലോഹ റിനിയം 2.4 K താപനിലയിൽ അതിചാലകമാവുന്നു.
Remove ads
ഉപയോഗങ്ങൾ
- കറുത്തീയ രഹിതവും, ഉയർന്ന ഒക്റ്റേൻ സംഖ്യയുമുള്ള ഗാസോലിൻ ഉണ്ടാക്കുവാനുപയോഗിക്കുന്നു.
- ജെറ്റ് എഞ്ചിൻ ഉണ്ടാക്കുവാനുപയോഗിക്കുന്ന ഉയർന്ന ദ്രവണാങ്കമുള്ള ലോഹസങ്കരങ്ങളുണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads