റൈബോഫ്ലേവിൻ

രാസസം‌യുക്തം From Wikipedia, the free encyclopedia

റൈബോഫ്ലേവിൻ
Remove ads

റൈബോഫ്ലേവിൻ ജീവകം B2 എന്നും അറിയപ്പെടുന്നു. ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള, ജലത്തിൽ ലേയമായ, ക്രിസ്റ്റലീയമായ ഘടനയുള്ള ഈ ജീവകം ആരോഗ്യമുള്ള വ്യക്തികൾക്ക് അത്യാവശ്യമാണ്. 1935-ൽ ആണ് റൈബോഫ്ലേവിൻ കണ്ടെത്തിയത്. ലാക്ടോഫ്ലേവിൻ, ഓവോഫ്ലേവിൻ, വൈറ്റമിൻ ജി എന്നീ പേരുകളിലും അറിയപ്പെടുന്നു. ദിനം പ്രതി 1.5 മുതൽ 2.5 mg വരെ റൈബോഫ്ലേവിൻ ഒരാൾക്ക് ആവശ്യമുണ്ട്.

വസ്തുതകൾ Clinical data, Trade names ...
Thumb
A solution of riboflavin.

റൈബോഫ്ലെവിന്റെ കുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വായ, ത്വക്ക്, കണ്ണ് എന്നീ ഭാഗങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന് റൈബോഫ്ലേവിന്ന് പ്രത്യേക പ്രാധാന്യമുണ്ട്. ചുണ്ടുകളിൽ വ്രണങ്ങൾ ഉണ്ടാവുക, നാവിൽ കുമിളകൾ രൂപപ്പെടുക, പ്രകാശത്തിനു നേരെ നോക്കുവാൻ ബുദ്ധിമുട്ടുണ്ടാവുക, കാഴ്ച്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുക എല്ലാം ജീവകം B2വിന്റെ അപര്യാപ്തതയുടെ ലക്ഷണങ്ങളാണ്.പാൽ, പഴം, പച്ചക്കറികൾ, ഇലക്കറികൾ , മത്സ്യം, മുട്ട, കരൾ എന്നിവയിൽ റൈബോഫ്ലേവിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.



Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads