സെവിയ്യ
From Wikipedia, the free encyclopedia
Remove ads
അന്റലൂസിയ സ്വതന്ത്ര പ്രദേശത്തിന്റെയും സെവിയ്യ പ്രവിശ്യയുടെയും തലസ്ഥാനവും എറ്റവും വലിയ നഗരവുമാണ് സെവിയ്യ ((/səˈvɪl/Spanish: Sevilla സ്പാനിഷ് ഉച്ചാരണം: [seˈβiʝa])). ജനസംഖ്യ അനുസരിച്ച് സ്പെയിനിൽ നാലാം സ്ഥാനവും യൂറോപ്യൻ യൂണിയനിൽ മുപ്പതാം സ്ഥാനവുമാണ്. അൽക്കാസർ കൊട്ടാരമുൾപ്പെടെ മൂന്ന് ലോക പൈതൃക സ്ഥലങ്ങളുണ്ട്. ഫിനീഷ്യർ സ്പാൽ എന്നും റോമാക്കാർ ഹിസ്പാലിസ് എന്നും അറബികൾ ഇശ്ബിലിയ എന്നും വിളിച്ച സെവിയ്യ പതിനഞ്ചാം നൂറ്റാണ്ടിൽ ഒരു കച്ചവട കേന്ദ്രവും വലിയ തുറമുഖവുമായി വളർന്നു. പതിനേഴാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന സുവർണകാലത്തിൽ കലയും സാഹിത്യവും വലിയ ചുവടുവയ്പുകൾ നടത്തി. തുറമുഖത്തിൽ മണ്ണടിഞ്ഞുതുടങ്ങിയതോടെ കച്ചവടം അടുത്തുള്ള കാഡിസ് നഗരത്തിലേക്ക് മാറി. ഇരുപതാം നൂറ്റാണ്ടിൽ സ്പാനിഷ് അഭ്യന്തരയുദ്ധം നഗരത്തിൽ നാശനഷ്ടങ്ങളുണ്ടാക്കി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads