സിഖ് മതം

From Wikipedia, the free encyclopedia

Remove ads

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താന്റെ ചിലഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ്‌ സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്. മതസ്ഥാപകനായ ഗുരു നാനക് ആണ്‌ ഈ മതസ്ഥരുടെ ആദിഗുരു.

സിഖ് മതത്തിന്റെ ഉൽപ്പത്തി പതിനഞ്ചാം നൂറ്റാണ്ടിൽ പഞ്ചാബിൽ മത നേതാവും സാമൂഹ്യ പുനരുദ്ധാരകനുമായ ഗുരു നാനക്കിൽ നിന്നാണ്. ഹിന്ദുമതത്തിലെ ദൃഢമായ ജാതിവ്യവസ്ഥയും ഇസ്ലാം മതത്തിന്റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിർത്താണ് നാനക് ഈ പുതിയ മതം സ്ഥാപിച്ചത്. നാനക്, ഈ മതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നെങ്കിലും സിഖ് മതത്തെ ചിട്ടപ്പെടുത്തിയതും ഏകമായ ഒരു സമ്പ്രദായത്തിലേയ്ക്ക് ഉരുക്കിച്ചേർത്തതും ഇവരുടെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾക്കും ജീവിതരീതിക്കും പേരിന്റെ അവസാനമുള്ള സിങ്/സിംഹ് എന്ന പൊതുവായ ഭാഗത്തിനും രൂപം കൊടുത്തത് ഗുരു ഗോബിന്ദ് സിങ് ആണ്[1]. വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നുള്ള അഞ്ചുപേരെ ഗുരു ഗോബിന്ദ് സിങ്ങ് ജ്ഞാനസ്നാനം ചെയ്തു. ഇങ്ങനെ ഖൽസ എന്ന സാമൂഹിക സഹോദരസംഘം രൂപവത്കരിച്ചു. ഈ ആദ്യത്തെ അഞ്ചുപേർ, അഥവാ അകളങ്കിതർ, ഗുരു ഗോബിന്ദ് സിങ്ങിനെ ജ്ഞാനസ്നാനപ്പെടുത്തി ഖാൽസയിലേയ്ക്ക് ഉൾക്കൊള്ളിച്ചു.[2]

1666 മുതൽ 1708 വരെയാണ് ഗുരു ഗോബിന്ദ് സിങ്ങിന്റെ ജീവിതകാലം. മുസ്ലീങ്ങളുമായുള്ള ഏറ്റുമുട്ടലിന്റെ ഇക്കാലത്ത്, അദ്ദേഹം, സിഖുകാരെ വിദഗ്ദ്ധരായ പോരാളികളുടെ ഒരു സമൂഹമാക്കി വാർത്തെടുത്തു. പിൽക്കാലത്ത് ബ്രിട്ടീഷ് പടയുമായും സിഖുകാർ വളരെക്കാലം പോരാടി. ഇന്ത്യയിൽ ബ്രിട്ടീഷുകാർ അവസാനമായി കീഴടക്കിയ പ്രധാന ജനവിഭാഗം സിഖുകാരാണ്.


മഹാരാജ രഞ്ജിത്ത് സിങ്ങിന്റെ കീഴിൽ സിഖുകാർ പത്തൊൻപതാം നൂറ്റാണ്ടിൽ അവർക്കു പ്രാമുഖ്യമുള്ള ഒരു രാഷ്ട്രം രൂപവത്കരിച്ചു. സിഖുകാർ അവരുടെ സൈനിക നൈപുണ്യത്തിനും ഭരണപരമായ കഴിവുകൾക്കും സാമ്പത്തിക ഉൽപ്പാദനത്തിനും പാശ്ചാത്യ സാങ്കേതികവിദ്യ, ഭരണനിർവ്വഹണം എന്നിവയെ സ്വാംശീകരിക്കുന്നതിനുള്ള കഴിവിനും പ്രശസ്തരാണ്.[3]

Remove ads

ചരിത്രം

സിഖ് മതസ്ഥാപകനായ ഗുരു നാനാക് ഇന്നത്തെ പാകിസ്താനിലെ നാൻകാന സാഹിബ് എന്നറിയപ്പെടുന്ന തൽവണ്ടിയിലാണ്‌ 1469-ൽ ജനിച്ചത് . വളരെക്കാലത്തെ ദേശാടനത്തിന്‌ ശേഷം ഇദ്ദേഹം രാവി നദിയുടെ തീരത്ത് കർത്താർപൂറിൽ ഒരു ആശ്രമം സ്ഥാപിച്ചു. ഇത് ഇന്ന് ദേറാ ബാബാ നാനക് എന്നറിയപ്പെടുന്നു. സ്വയം രചിച്ച കീർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പതിവു പ്രാർത്ഥനാരീതി തന്റെ ശിഷ്യർക്കായി ഇവിടെ ആവിഷ്കരിച്ചു. നാനാകിന്റെ നാനാജാതിമതസ്ഥരായ ശിഷ്യർ ഇവിടുത്തെ ലംഗാർ എന്നു വിളിക്കുന്ന സമൂഹഅടുക്കളയിൽ ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചു. ഗുരു നാനാക് ഈ ആശ്രമത്തെ ധർമസൽ എന്നാണ്‌ വിളിച്ചിരുന്നത്. ഇന്ന് ഇതിനെ ഗുരുദ്വാര എന്നറിയപ്പെടുന്നു[4].

1539-ൽ ഗുരു നാനാകിന്റെ മരണത്തിനു മുൻപ് അദ്ദേഹം തന്റെ ശിഷ്യരിൽ ഒരാളായ ലെഹ്നയെ തന്റെ പിന്തുടർച്ചാവകാശിയായി നിയമിച്ചു. ലെഹ്ന, ഗുരു അംഗദ് എന്ന പേരിൽ അറിയപ്പെട്ടു[4]. പതിനാറാം നൂറ്റാണ്ടോടെ ഗുരു നാനാകിന്റെ വിശ്വാസികൾ അനവധിയായി. ഇതിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുണ്ടായിരുന്നെങ്കിലും കച്ചവടക്കാർ, കൃഷിക്കാർ, കരകൗശലവിദഗ്ദ്ധർ തുടങ്ങിയവരായിരുന്നു. ഭൂരിഭാഗവും. ഏവരും സമൂഹത്തിന്റെ പൊതുനിക്ഷേപത്തിലേക്ക് സംഭാവനകൾ നൽകിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ രാംദാസ്‌പൂർ അഥവാ അമൃത്സർ എന്ന പട്ടണം ഹർമന്ദർ സാഹിബ് എന്ന ഗുരുദ്വാരക്ക് ചുറ്റുമായി വികാസം പ്രാപിച്ചു. അമൃത്സർ നഗരം ഏകദേശം ഒരു സ്വയംഭരണപ്രദേശമായി മാറി. പതിനേഴാം നൂറ്റാണ്ടിൽ സിഖ് സമൂഹം മുഗൾ സാമ്രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായിരുന്നു എന്ന നിലയിലാണ്‌ ചരിത്രകാരന്മാർ വീക്ഷിക്കുന്നത്. മുഗൾ ചക്രവർത്തി ജഹാംഗീർ ഇത് സാമ്രാജ്യത്തിന്‌ ഒരു വൻഭീഷണിയായി കരുതുകയും, 1606-ൽ ഗുരു അർജനെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സിഖ് പ്രസ്ഥാനം രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. 1699-ലെ ഖൽസയുടെ സ്ഥാപനത്തോടെയഅണ്‌ ഇത്തരത്തിലൊരു മാറ്റം സിഖ് സമൂഹത്തിൽ വന്നു ചേർന്നത്. സിഖ് സമൂഹം ഇങ്ങനെ ഖൽസ പന്ത് എന്ന ഒരു രാഷ്ട്രീയഘടകമായി പരിണമിച്ചു[4]. സിഖ് സമൂഹത്തിന്റെ രാഷ്ട്രീയപരമായുള്ള ഏകീകരണമാണ്‌ പഞ്ചാബ് എന്ന പ്രാദേശീകരാജ്യത്തിന്റെ നിർമ്മാണത്തിന്‌ അടിസ്ഥാനമായത്. 1699-ൽ ഖൽസയുടെ സ്ഥാപനത്തിനു മുൻപും പിൻപുമായി രജപുത്രരുമായും മുഗളരുമായും നിരവധി യുദ്ധങ്ങൾ ഗുരു ഗോബിന്ദ്സിങ് നടത്തി. 1708-ൽ ഗുരു ഗോബിന്ദ് സിങിന്റെ മരണത്തിനു ശേഷം ബന്ദ ബഹാദൂറിന്റെ നേതൃത്വത്തിലും‍ ഖൽസ മുഗൾ ഭരണത്തിനെതിരെ സായുധസമരം നടത്തി. മുഗളരിൽ നിന്നും സ്വാതന്ത്ര്യ പ്രഖ്യാപിച്ച ഇവർ സത്ലജിനും യമുനക്കുമിടക്കുള്ള പ്രദേശത്ത് സ്വന്തം ഭരണസം‌വിധാനം ഏർപ്പെടുത്തി. 1715-ൽ ബന്ദ ബഹാദൂർ പിടിക്കപ്പെടുകയും 1716-ൽ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു[5]..

ജഠ് എന്നു വിളിക്കുന്ന സംഘങ്ങളായാണ്‌ സിഖ് സമൂഹം സംഘടിപ്പിക്കപ്പെട്ടിരുന്നത്. പിൽക്കാലത്ത് ഈ സംഘങ്ങൾ മിസ്ൽ എന്നറിയപ്പെട്ടു. ഈ സേനകളെ മൊത്തമായി ദൾ ഖൽസ എന്നും അറിയപ്പെട്ടു. വൈശാഖി, ദീപാവലി തുടങ്ങിയ ആഘോഷവേളകളിൽ ഈ സംഘം അമൃത്സറിൽ ഒത്തുകൂടി ചർച്ചകൾ ചെയ്ത് കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളാറുണ്ടായിരുന്നു. ഈ തീരുമാനങ്ങൾ ഗുരുമത് എന്ന് അറിയപ്പെട്ടിരുന്നു.[5].

കാർഷികോല്പ്പാദനത്തിന്റെ 20% നികുതിയായി നൽകി കർഷകർക്ക് സം‌രക്ഷണം ഏർപ്പെടുത്തുന്ന രാഖി എന്ന ഒരു സം‌വിധാനം ഇവർ ഏർപ്പെടുത്തി. സിഖ് സമൂഹത്തിന്റെ ഈ സംഘടനാസം‌വിധാനം ആദ്യകാലങ്ങൾ മുഗൾ ഭരണാധികാരികൾക്കെതിരെയും പിന്നീട് അഹ്മദ്ഷാ അബ്ദാലിക്കെതിരെയും പ്രതിരോധിക്കുന്നതിന്‌ സഹായകരമായി.

പതിനെട്ടാം നൂറ്റാണ്ടിൽ സിഖ് അധീനപ്രദേശങ്ങൾ സിന്ധൂനദീതടങ്ങൾ മുതൽ യമുന വരെ പരന്നു കിടന്നു. എങ്കിലും ഇവ വിവിധ ഭരണാധികഅരികൾക്ക് കീഴിലായിരുന്നു. 1799-ൽ മഹാരാജ രഞ്ജിത്‌സിങ് ഈ വിഭാഗങ്ങളെ ഏകീകരിച്ച് ലാഹോർ ആസ്ഥാനമാക്കി കേന്ദ്രീകൃതഭരണം സ്ഥാപിച്ചു.ഷിബിൽ സിംഗ്

Remove ads

വിശ്വാസങ്ങൾ

Thumb
പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം (ഹർമന്ദിർ സാഹിബ്)

ഗുരു നാനകിന്റെ വിശ്വാസപ്രമാണങ്ങളാണ്‌ സിഖ് സമൂഹത്തിന്റെ വിശ്വാസങ്ങളുടെ ആധാരം. ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം ഗുരു നാനാക് ഉയർത്തിക്കാട്ടി. മോചനത്തിന്റെ പാതയിൽ ജാതി, വംശം, ലിംഗം എന്നീ വിവേചനങ്ങൾ അപ്രധാനമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഗുരു നാനാക്കിന്റെ നൂതനമായ ഈ തുല്യതാ ആശയങ്ങൾക്ക് അക്കാലത്ത് സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം ഉണ്ടായിരുന്നു[4]. ഗുരു നാനകിന്റെ വിശ്വാസപ്രമാണങ്ങൾ ഹിന്ദു, ഇസ്ലാമിക വിശ്വാസരീതികളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഒന്നായിരുന്നു[6].

Remove ads

ഗുരു ഗ്രന്ഥസാഹിബ്

Thumb
ഒരു വിശ്വാസി ഹർമന്ദർ_സാഹിബിൽ

സിഖ്കാരുടെ പുണ്യഗ്രന്ഥമാണ്‌ ഗുരു ഗ്രന്ഥസാഹിബ്. ഗുരുനാനാകിന്റെ രചനകളിൽ സ്വന്തമായ രചനകളും കൂട്ടിച്ചേർത്ത് ഗുരു അംഗദും പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായ ഗുരു അർജനും 1604-ൽ ക്രോഢീകരിച്ചു. ഇതിനോടു കൂടി ഷെയ്ക് ഫരീദ്, സന്ത് കബീർ, ഭഗത് നാംദേവ്, ഗുരു തേജ് ബഹാദൂർ എന്നിവരുടെ രചനകളും കൂട്ടിച്ചേർക്കപ്പെട്ടു. 1706-ൽ ഗുരു ഗോബിന്ദ് സിങ് ഇതിനെ ഗുരു ഗ്രന്ഥസാഹിബ് എന്ന പേരിൽ വിശുദ്ധഗ്രന്ഥമാക്കി പ്രഖ്യാപിച്ചു[4].

അഞ്ചു ക-കൾ

സിഖുകാർ പിന്തുടരേണ്ട മതനിയമങ്ങളായ് അഞ്ച് ‘ക’ കൾ ആവിഷ്കരിച്ചത് ഗുരു ഗോബിന്ദ് സിങ് ആണ്. അവ താഴെപ്പറയുന്നു[1]‌.

  1. കേശം - സിഖുകാരുടെ മതനിയമപ്രകാരം ഇവർക്ക് തലമുടി അഥവാ കേശം മുറീക്കുന്നത് നിഷിദ്ധമാണ്. നീണ്ട മുടി ഇവർ തലക്കുമുകളിൽ ഗോളാകൃതിയിൽ കെട്ടിവക്കുന്നു. ചിഗ്നോങ് (ചിഗ്നൊൻ) എന്നാണ് ഈ കെട്ടിന് പറയുന്നത്. അതിനു ശേഷം തൽ ഒരു തലപ്പാവ് കെട്ടി മറക്കുന്നു. സിഖുകാർ മീശയും താടിയും നീട്ടി വളർത്തുന്നു. നീട്ടി വളർത്തുന്ന താടിയെ കറുത്ത നിറമുള്ള ഒരു വല കൊണ്ട് തലക്കു മുകളിലേക്ക് ഒതുക്കി കെട്ടിവക്കാറുമുണ്ട്.
  2. കംഘ - മരം കൊണ്ടുള്ള ഒരു ചീർപ്പാണിത്. തലക്കു മുകളിലെ മുടിക്കെട്ടിൽ ഇത് കുത്തിയിറക്കി വക്കുന്നു.
  3. കിർപാൺ/കൃപാൺ - നീളം കുറഞ്ഞ ഒരു വാളാണിത്. സിഖുകാരുടെ മതനിയമപ്രകാരം ഇതും നിർബന്ധമായും കൈയിൽ കരുതേണ്ടതാണെങ്കിലും ഇക്കാലത്ത് ഇത് നിർബന്ധമായി പിന്തുടരുന്നില്ല.
  4. കഛ് - സിഖുകാർ ധരിക്കേണ്ടുന്ന അടിവസ്ത്രമാണിത്
  5. കാര - കൈയിലിടുന്നതിനുള്ള പരന്നതരം ഇരുമ്പുവളയാണിത്.


ഗുരു നാനാക്ക്

സിഖ് മതത്തിന്റെ സ്ഥാപനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക് ഉച്ചാരണം[7] (പഞ്ചാബി: ਗੁਰੂ ਨਾਨਕ; ഹിന്ദി: गुरु नानक, ഉർദു: گرونانک, [ˈɡʊɾu ˈnɑnək] Gurū Nānak) (1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22). കാതക് മാസത്തിൽ (ഒക്റ്റോബർ-നവംബർ മാസങ്ങളിൽ) വരുന്ന എന്ന പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണാഷ്ടമിയായി ലോകമാസകലം ആഘോഷിക്കപ്പെടുന്നത്.[8]

ഗുരു അംഗദ് ദേവ്

അംഗദ്ഗുരു രണ്ടാമത്തെ സിക്കുഗുരുവാണ് (31 മാർച്ച് 1504 - 28 മാർച്ച് 1552). ആദ്യനാമം ലാഹിന എന്നായിരുന്നു. അമൃതസരസ്സ് ജില്ലയിൽ ഖദൂർ എന്ന സ്ഥലത്ത് ഒരു ഖത്രികുടുംബത്തിൽ ജനിച്ചു. ഇദ്ദേഹം തെഹാനയിലെ ഖത്രികളുടെ പുരോഹിതനായിത്തീർന്നു. നാനാക്കിന്റെ കൃതിയായ ജപ്ജി ഒരു സിക്കുകാരൻ വായിക്കുന്നതുകേട്ട് അതിൽ ആകൃഷ്ടനായ ലാഹിന, നാനാക്കിന്റെ ശിഷ്യനായി.

ഗുരു അമർദാസ്

സിക്കു ഗുരുക്കന്മാരിൽ മൂന്നാമനായിരുന്നു അമർദാസ്ഗുരു. രണ്ടാമത്തെ സിക്കുഗുരുവായിരുന്ന അംഗദനെ തുടർന്ന് 1552-ൽ സിക്കു ഗുരുവായി. അംഗദ്ഗുരു (1504-52) നിര്യാതനായപ്പോൾ തന്റെ പിൻഗാമിയായി പുത്രൻമാരെ ആരെയും നാമനിർദ്ദേശം ചെയ്തില്ല.1574-ൽ അമർദാസ് ഗുരു നിര്യാതനായി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹചാരിയും ജാമാതാവുമായ രാമദാസ് സിക്കു ഗുരുവായി. ഇവിടം മുതല്ക്കാണ് സിക്കുമതത്തിലെ ഗുരുപിൻതുടർച്ചാക്രമം ഉടലെടുക്കുന്നത്.

ഗുരു ഗോബിന്ദ് സിങ്

സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിങ് (ഉച്ചാരണം : pronunciation, ഇംഗ്ലീഷ് : Guru Gobind Singh, പഞ്ചാബി: ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ, IPA: [gʊɾu gobɪnd sɪ́ŋg]) - ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708[9]).ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ അവസാനത്തെ അംഗമായ ഇദ്ദേഹം 1699ൽ സിഖ് ഖൽസയ്ക്ക് രൂപം നൽകുകയും[10] തുടർന്ന് സിഖ് മതത്തിന്റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിനു കൈമാറുകയും ചെയ്തു.

Thumb
സിഖ് ഗുരുക്കന്മാരുടെ ജീവിത കാലം അടിസ്ഥാനമാക്കിയ ഗ്രാഫ്
കൂടുതൽ വിവരങ്ങൾ #, പേര് ...
Remove ads

അവലംബം

ഇതും കാണുക

അധിക വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads