സുക്രോസ്

രാസസം‌യുക്തം From Wikipedia, the free encyclopedia

സുക്രോസ്
Remove ads

സാധാരണ ഉപയോഗിക്കുന്ന പഞ്ചസാരയാണ് സുക്രോസ് (Sucrose). ഇതൊരു ഡൈസാക്കറൈഡ് ആണ്, അതായത് രണ്ട് മോണോസാക്കറൈഡുകൾ അടങ്ങിയ ഒരു തന്മാത്ര. ഗ്ലൂക്കോസും ഫ്രക്ടോസും ആണ് ആ തന്മാത്രകൾ. സ്വതേ പ്രകൃതിയിൽ സസ്യങ്ങളിൽ ഉണ്ടാകുന്ന സുക്രോസ് ശുദ്ധീകരിച്ചെടുക്കുന്നതാണ് പഞ്ചസാര. സുക്രോസിന്റെ രാസസൂത്രം C12H22O11 എന്നാണ്.

വസ്തുതകൾ Names, Identifiers ...

മനുഷ്യ ഉപഭോഗത്തിന് സുക്രോസ് കരിമ്പ് അല്ലെങ്കിൽ ഷുഗർ ബീറ്റ്ൽ നിന്നും വേർതിരിച്ചെടുക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പഞ്ചസാര മില്ലുകൾ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പഞ്ചസാര ഉൽപാദനം വർദ്ധിക്കും. സക്രോസ് ശുദ്ധീകരിച്ചെടുക്കാനായി ലോകമെമ്പാടും ഇത് എത്തിക്കുന്നു. ചില പഞ്ചസാര മില്ലുകളും അസംസ്കൃത പഞ്ചസാരയെ ശുദ്ധമായ സക്രോസാക്കി മാറ്റുന്നു. പഞ്ചസാര ബീറ്റ്റൂട്ട് ഫാക്ടറികൾ ബീറ്റ് വളരുന്ന തണുത്ത കാലാവസ്ഥയിലാണ് കാണപ്പെടുന്നത്. ബീറ്റിനെ നേരിട്ട് ശുദ്ധീകരിച്ച പഞ്ചസാരയാക്കി മാറ്റുന്നു. പഞ്ചസാര ശുദ്ധീകരണ പ്രക്രിയയിൽ അസംസ്കൃത പഞ്ചസാര ക്രിസ്റ്റലുകൾ കഴുകി പഞ്ചസാര സിറപ്പാക്കി മാറ്റിയതിനുശേഷം അരിച്ച് അതിനുമുകളിലൂടെ കാർബൺ കടത്തിവിടുന്നു. തുടർന്ന് കിട്ടുന്ന അവശിഷ്ടത്തിന്റെ നിറംമാറ്റുന്നു. തുടർന്ന് ലഭിക്കുന്ന ശുദ്ധമായ പഞ്ചസാര സിറപ്പ് ലായനിയെ ശൂന്യതയിൽ ചുട്ടുതിളപ്പിക്കുന്നതിലൂടെ ശുദ്ധീകൃതമായ സുക്രോസിന്റെ പരൽ രൂപങ്ങൾ ലഭിക്കുന്നതിനുള്ള അവസാന ശുദ്ധീകരണ പ്രക്രിയയായി മാറുന്നു. ഈ ക്രിസ്റ്റലുകൾ തെളിഞ്ഞതും മണമില്ലാത്തതും മധുരമുള്ളതുമാണ്. ക്രിസ്റ്റലുകൾ വെളുപ്പ് നിറത്തിൽ കാണപ്പെടുന്നു.

പഞ്ചസാര പലപ്പോഴും ഭക്ഷ്യ ഉൽപ്പാദനത്തിലും പാചകത്തിലും കൂട്ടിച്ചേർക്കുന്ന ഒരു ഘടകമാണ്. 2013- ൽ ലോകമൊട്ടാകെ175 ദശലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചിരുന്നു.[4]


Remove ads

അവലംബം

അധികവായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads