ഗ്ലൂക്കോസ്

From Wikipedia, the free encyclopedia

ഗ്ലൂക്കോസ്
Remove ads

മനുഷ്യശരീരത്തിൽ ) ഊർജ്ജോൽപ്പാദനത്തിന് സഹായിക്കുന്ന ഏറ്റവും ലഘുവായ[4] കാർബോഹൈഡ്രേറ്റാണ് ഗ്ലൂക്കോസ്(/ˈɡlks/ അല്ലെങ്കിൽ /-kz/; C6H12O6, ഡി-ഗ്ലൂക്കോസ്, ഡെക്സ്ട്രോസ്, ഗ്രേപ്പ് ഷുഗർ എന്നും അറിയപ്പെടുന്നു.). കോശങ്ങൾ ഇതിനെ പ്രഥമ ഊർജ്ജമായി ഉപയോഗിക്കുന്നു[5]. ഇതിനെ വിഘടിപ്പിക്കുവാൻ സാധ്യമല്ല. ഇതിൽ ഹൈഡ്രജന്റേയും, ഓക്സിജന്റേയും അംശബന്ധം 2:1 ആണ്.

വസ്തുതകൾ Names, Identifiers ...
Remove ads

രാസസൂത്രം

C6H12O6

ആധിക്യം വരുത്തുന്ന രോഗങ്ങൾ

പ്രമേഹം

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രമൊഴിക്കൽ, കൂടിയ ദാഹം, വിശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

Remove ads

സാന്നിധ്യം തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ

ബനഡിക്ട് ലായനി ഉപയോഗിച്ച്

ടെസ്റ്റ് ട്യൂബിൽ ഏകദേശം 2മില്ലി.ലിറ്റർ ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി ബനഡിക്ട് ലായനി ചേർത്ത് ചൂടാക്കുമ്പോൾ പച്ച കലർന്ന മഞ്ഞ മുതൽ ചുവപ്പ് വരെ നിറം ലഭിക്കാം.

അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ഉപയോഗിച്ച്

ടെസ്റ്റ് ട്യൂബിൽ അല്പം ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ചേർക്കുന്നു. അപ്പോൾ കറുപ്പ് നിറമുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads