ടെക്സസ് ഇൻസ്ട്രുമെന്റ്സ്

From Wikipedia, the free encyclopedia

ടെക്സസ് ഇൻസ്ട്രുമെന്റ്സ്map
Remove ads

32°54′33″N 96°45′04″W അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത്, ഡാളസ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്‌, പൊതുവേ TI എന്ന ചുരുക്കപ്പേരിൽ ഇലക്ട്രോണിക് വ്യവസായലോകത്ത് അറിയപ്പെടുന്ന ടെക്സസ് ഇൻസ്ട്രുമെന്റ്സ്.[4] അർദ്ധചാലക വ്യവസായത്തിൽ വിറ്റുവരവിന്റെ കാര്യത്തിൽ ഇന്റലിനും, സാംസങിനും ശേഷം മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ്‌ TI[5]. വിറ്റുവരവിന്റെ കാര്യത്തിൽ ലോകത്തെ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ, അനലോഗ് വിപണികളിൽ ഒന്നാം സ്ഥാനവും സെൽഫോൺ സാങ്കേതികവിദ്യയിൽ രണ്ടാം സ്ഥാനവും കമ്പനിയ്ക്കുണ്ട്[6] . ഇന്ത്യയുടെ വിവരസാങ്കേതികതലസ്ഥാനമായ ബാംഗളൂരിൽ 1985-ൽ ഗവേഷണമാരംഭിച്ച TI, വിവരസാങ്കേതികവിദ്യാരംഗത്ത് ആദ്യമായി ബാംഗളൂരിൽ ഗവേഷണമാരംഭിച്ച ബഹുരാഷ്ട്ര കമ്പനിയും (Multi-National Company - MNC) ആണ്‌.

വസ്തുതകൾ Type, Traded as ...
Thumb
ഡാളസിലെ ടെക്സസ് ഇൻസ്ട്രുമെന്റ്സ് ആസ്ഥാനം
Remove ads

ചരിത്രം

Thumb
ഡാളസിലെ ആസ്ഥാനത്തെ ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ സൈൻബോർഡ്
Thumb
ഹ്യൂസ്റ്റണടുത്ത് ടെക്സസിലെ സ്റ്റാഫോർഡിൽ ടെക്സസ് ഇൻസ്ട്രുമെന്സ് സ്ഥാപനം സൂചിപ്പിക്കുന്ന ബോർഡ്.

സെസിൽ എച്ച്. ഗ്രീൻ, ജെ. എറിക്ക് ജോൺസൺ, യുജീൻ മക്ഡർമോട്ട്, പാട്രിക്ക് ഇ. ഹാഗർട്ടി എന്നിവർച്ചേർന്ന് 1951ൽ ടെക്സസ് ഇൻസ്ട്രുമെന്റ്സ് സ്ഥാപിച്ചു. ഇവരിൽ മക്ഡർമോട്ട് ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ മുൻകമ്പനിയായിരുന്ന ജിയോഫിസിക്കൽ സർ‌വീസിന്റെ(GSI) സ്ഥാപകരിലൊരാളായിരുന്നു. 1930ൽ സ്ഥാപിതമായ ഈ കമ്പനിയിൽ ജോലിക്കാരായിരുന്നു ഗ്രീനും ജോൺസണും. 1941ൽ പേൾ ഹാർബർ ആക്രമിക്കപ്പെട്ടത്തിന്റെ തലേദിവസം ഇവരെല്ലാം ചേർന്ൻ GSI എന്ന കമ്പനി സ്വന്തമാക്കി. 1945 നവംബറിൽ ലബോറട്ടറി ആൻഡ് മാനുഫാക്‌ചറിങ് ഡിവിഷന്റെ (L&M) ജനറൽ മാനേജറായി പാട്രിക്ക് ഹാഗെർട്ടി നിയമിതനായി. ഏറെ പ്രതിരോധ ഇടപാടുകൾ നേടിയ L&M വിഭാഗം 1951ൽ GSIയുടെ ജിയോഫിസിക്കൽ വിഭാഗത്തേക്കാൾ വളർച്ച നേടി. കമ്പനി ജനറൽ ഇൻസ്ട്രുമെന്റ്സ് ഇൻക്. എന്ന പേരിൽ പുനക്രമീകരിച്ചു. എന്നാൽ ജെനറൽ ഇൻസ്ട്രുമെന്റ് എന്ന പേരിൽ വേറൊരു കമ്പനി നിലവിലുണ്ടായിരുന്നതിനാൽ പേര്‌ ടെക്സസ് ഇൻസ്ട്രുമെന്റ്സ് എന്ന് അതേ വർഷം മാറ്റി. ജിയോഫിസിക്കൽ സർവീസസ് ഇൻക്. 1988ൽ ഹാലിബർട്ടൺ വാങ്ങിക്കുന്നതുവരെ ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ സബ്‌സിഡിയറി ആയി തുടർന്നു.


Texas Instruments exists to create, make and market useful products and services to satisfy the needs of its customers throughout the world.[7]

— Patrick Haggerty, Texas Instruments Statement of Purpose

ധർമ്മാധിഷ്ഠതയും മൂല്യാധിഷ്ഠതയും

മ്യൂല്യാധിഷ്ഠിതമായ ബിസിനസ് നടത്തിപ്പിന്‌ പ്രസിദ്ധമായ കമ്പനിയാണ്ട് ടെക്സസ് ഇൻസ്ട്രുമെന്റ്സ്. എത്തിസ്ഫിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തെ ഏറ്റവും ധർമ്മാധിഷ്ഠിതമായി ബിസിനസ് നടത്തുന്ന കമ്പനികളുടെ പട്ടികയിൽ TI ആറു വർഷം തുടർച്ചയായി (2007 മുതൽ 2012 വരെ) ഇടം നേടി.[8][9][10][11][12][13]. ഇലക്ട്രോണിക്സ്/അർദ്ധചാലക വിഭാഗത്തിൽ ഈ പട്ടികയിൽ അഞ്ചുവർഷം തുടർച്ചയായി ഇടം നേടിയിട്ടുള്ള ഏക കമ്പനിയും TI ആണ്‌.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads