തളിർനീലി
From Wikipedia, the free encyclopedia
Remove ads
കാടുകളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് തളിർനീലി (Thaduka multicaudata).[1][2][3] പശ്ചിമഘട്ടത്തിൽ മാത്രമാണ് ഈ പൂമ്പാറ്റകളുള്ളത്. മറ്റൊരിടത്തും ഇവയെ കാണാൻ സാധിയ്ക്കില്ല. കാണാൻ വലിയ ഭംഗി ഇല്ലെങ്കിലും തളിർനീലികൾ വംശനാശത്തിന്റെ വക്കിലാണ്.

വനമേഖലയിലെ നനഞ്ഞ മണ്ണുനിറഞ്ഞ പ്രദേശമാണ് ഇവയുടെ താവളം. അതിനാൽ മിക്കവാറും പുഴയുടെ തീരത്ത് ഇവയെ കാണാവുന്നതാണ്. ഈ പൂമ്പാറ്റ പൂക്കളോട് വലിയ താല്പര്യം കാണിക്കാറില്ല.
തളിർനീലിയുടെ ചിറകിന്റെ മുകൾഭാഗം തിളക്കമുള്ള നീലനിറമാണ്. അരിക് കറുത്ത നിറമാണ്. ഓരോ പിൻചിറകിന്റേയും അറ്റത്തും നാലോളം ചെറിയ വാലുകൾ ഉണ്ടാവും. പൂക്കളോട് വലിയ താല്പര്യമില്ലാത്തതിനാൽ വിശ്രമിക്കുന്നത് ഇലകളിലായിരിക്കും.
വെയിൽ കായുന്ന സ്വഭാവമുള്ളവയാണ്. മുട്ടയിടുന്നത് പമ്പരക്കുമ്പിൾ മരത്തിലാണ്.
Remove ads
ചിത്രശാല
- ലാർവ
- പ്യൂപ്പ
- തളിർനീലി
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads