ടൂബുലിഡന്റേറ്റ

From Wikipedia, the free encyclopedia

ടൂബുലിഡന്റേറ്റ
Remove ads

ഒരു സസ്തനിഗോത്രമാണ് ടൂബുലിഡന്റേറ്റ. ഒറിക്റ്റിറോപ്പസ് ആഫർ എന്നു ശാസ്ത്രനാമമുള്ള ആർഡ്വാർക് എന്ന ഒറ്റജീവി മാത്രം ഉൾപ്പെടുന്ന ഒറിക്ട്ടെറോപിഡേ എന്ന ഒരു കുടുംബം മാത്രമേ ഈ ഗോത്രത്തിലുള്ളു. ഇന്ന് ആഫ്രിക്കയിൽ മാത്രമായി ആർഡ്വാർക്ക് ചുരുങ്ങിയിരിക്കുന്നു.

വസ്തുതകൾ Scientific classification, Genera ...

ടൂബുലിഡന്റേറ്റ ഒരു വ്യത്യസ്ത സസ്തനി ഗോത്രമാണ്. നിരവധി സവിശേഷതകളുള്ള ഒരു ഗോത്രം കൂടിയാണിത്. ഇതിന്റെ ഉത്ഭവം, ചരിത്രം, വിതരണം എന്നിവയെപ്പറ്റി വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഈസ്റ്റ് ആഫ്രിക്കയിൽനിന്നും ലഭ്യമായ മയോസീൻ യുഗത്തിന്റെ ആദ്യഘട്ടത്തിലെ ചില ജീവാശ്മപഠനങ്ങളാണ് ടൂബുലിഡന്റേറ്റ ഗോത്രത്തെപ്പറ്റി പുരാതന വിശ്വസ്ത വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയിൽനിന്നും കണ്ടെടുത്തിട്ടുള്ള പ്ലിയോസീൻ യുഗത്തിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഈ ജീവികൾ ആ കാലഘട്ടത്തിൽത്തന്നെ ആഫ്രിക്കയിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നതായി അനുമാനിക്കാവുന്നതാണ്. ചരിത്രാതീത കാലത്ത് ഇവ യൂറോപ്പിലും ഏഷ്യയിലും ധാരാളമായിട്ടുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളും ഉണ്ട്. ഇയോസീൻ ഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ആർഡ്വാർക്കിന്റെ ചില ജീവാശ്മഭാഗങ്ങൾ അമേരിക്കയിൽനിന്നും ലഭ്യമായത് ഒരു ഘട്ടത്തിൽ ഈ ജീവികൾ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായും കരുതാവുന്നതാണ്. പ്രകൃതി പ്രതിഭാസങ്ങൾ മൂലമാവാം ഇന്ന് ഈ സസ്തനിഗോത്രത്തിന്റെ ഏകപ്രതിനിധി ആഫ്രിക്കയിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads