ലിവർമോറിയം

From Wikipedia, the free encyclopedia

ലിവർമോറിയം
Remove ads
Remove ads

അണുസംഖ്യ 116 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ലിവർമോറിയം (പ്രതീകം Lv). അൺഅൺ‌ഹെക്സിയം (Uuh) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം. ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇത് ഒരു കൃത്രിമ മൂലകമാണ്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ ബഹുമാനാർത്ഥമായാണ് 116ആം മൂലകത്തിന് ലിവർമോറിയം എന്ന് പേരുനൽകിയിരിക്കുന്നത്. 113 മുതൽ 118 വരെയുള്ള മൂലകങ്ങളുടെ കണ്ടെത്തലിൽ ഏർപ്പെട്ടിരിക്കുന്ന ലബോറട്ടറിയാണിത്.

കൂടുതൽ വിവരങ്ങൾ വിവരണം, Selected isotopes ...
Thumb
ലിവർമോറിയം

290 മുതൽ 293 വരെ ഭാരമുള്ള നാല് ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.

2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം ഐയുപിഎസി സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ലിവർമോറിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു. ഐയുപിഎസി നാമം അംഗീകരിച്ചിരിക്കുന്ന മൂന്നാമത്തെ ഏറ്റവും ഉയർന്ന അണുസംഖ്യയുള്ള മൂലകമാണിത്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads