സിയ രാജവംശം

From Wikipedia, the free encyclopedia

സിയ രാജവംശം
Remove ads

സിയ രാജവംശം (ചൈനീസ്: ; പിൻയിൻ: Xià Cháo; Wade–Giles: Hsia-Ch'ao; IPA: [ɕiâ tʂʰɑ̌ʊ̯]; ഉദ്ദേശം 2070 – 1600 ബി.സി.) ബാംബൂ ആനൽസ്, ക്ലാസിക് ഓഫ് ഹിസ്റ്ററി റിക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ തുടങ്ങിയ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിക്കപ്പെട്ട ആദ്യ ചൈനീസ് രാജവംശമാണ്. ഈ രാജവംശം സ്ഥാപിച്ചത് ഐതിഹാസികപരികേഷമുള്ള മഹാനായ യു[1] ആണ്. അഞ്ച് ചക്രവർത്തികളിൽ അവസാനത്തെയാളായ ഷൺ തന്റെ സിംഹാസനം ഇദ്ദേഹത്തിനു നൽകുകയായിരുന്നു. സിയ രാജവംശ‌ത്തെത്തുടർന്ന് അധികാരത്തിലെത്തിയത് ഷാങ് രാജവംശമാണ് (1600–1046 ബി.സി.).

വസ്തുതകൾ സിയ രാജവംശം 夏朝, പദവി ...
വസ്തുതകൾ
കൂടുതൽ വിവരങ്ങൾ History of China History of China ...
വസ്തുതകൾ Chinese, Transcriptions ...

ലിയു സിനിന്റെ കണക്കുകൂട്ടലുകളനുസരിച്ചുള്ള കാലഗണനയിൽ സിയ രാജവംശം ഭരിച്ചിരുന്നത് ബി.സി. 2205-നും 1766-നും ഇടയിലാണ്. ബാംബൂ അനൽസ് അനുസരിച്ചുള്ള കാലഗണനയിൽ ഇവരുടെ ഭരണകാലം ബി.സി. 1989-നും 1558-നും ഇടയിലായിരുന്നു. സിയ ഷാങ് ഷൗ ക്രോണോളജി പദ്ധതി നിർണ്ണയിച്ചത് സിയ രാജവംശം ബി.സി. 2070-നും 1600-നും ഇടയിലായിരുന്നു ഭരണം നടത്തിയിരുന്നത് എന്നാണ്. ചൈനയുടെ രാഷ്ട്രീയ ചരിത്രം ആദ്യകാല വീരചക്രവർത്തിമാരിൽ നിന്ന് സിയ രാജവംശത്തിലേയ്ക്കും പിൽക്കാല‌ത്ത് ഭരിച്ച രാജവംശങ്ങളിലേയ്ക്കും നീട്ടുന്നത് സ്വർഗ്ഗത്തിൽ നിന്നുള്ള അനുമതി എന്ന സിദ്ധാന്തത്തിലുള്ള വിശ്വാസം കാരണമാണ്. ഇതനുസരിച്ച് നിയമാനുസൃതമായ ഒറ്റ രാജവംശത്തിനേ ഒരു സമയത്ത് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കിഴക്കൻ ഷൗ കാലത്തെ കൺഫ്യൂഷ്യൻ ചിന്താധാരയാണ് ഈ വിശ്വാസം പ്രചരിപ്പിച്ചത്. പിൽക്കാലത്ത് രാജകീയ ചരിത്രങ്ങളിലെയും വിശ്വാസങ്ങളിലെയും പ്രധാന അടിത്തറയായി ഈ വിശ്വാസം മാറി. ആദ്യകാല ചൈനീസ് ചരിത്രത്തിൽ സിയ ഒരു പ്രധാന ഘടകമാണെങ്കിലും ബി.സി. പതിമൂന്നാം നൂറ്റാണ്ടിനു മുൻപുള്ള ചൈനീസ് ചരിത്രത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങൾ ഉദ്ഘനനത്തിൽ നിന്നും മാത്രമേ ലഭ്യമാകുന്നുള്ളൂ. അധികകാലം നിലനിൽക്കുന്ന മാദ്ധ്യമത്തിൽ എഴുതുന്ന ആദ്യ ചൈനീസ് സംവിധാനം ഓറക്കിൾ ബോൺ ലിപി ആ സമയം വരെ നിലവിലുണ്ടായിരുന്നില്ല എന്നതാണ് ഇതിനു കാരണം.[2] സിയ നിലവിലുണ്ടായിരുന്നു എന്നത് സംശയലേശമന്യേ ഇതുവരെ തെളിയിക്കാാൻ സാധിച്ചിട്ടില്ല. ഓട്ടു യുഗത്തിലെ ഏർലിറ്റൗ ഉദ്ഘനനപ്രദേശവുമായി സിയ രാജവംശത്തെ ബന്ധിപ്പിക്കാൻ ചൈനീസ് ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്. [3]

Remove ads

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads