അടിമലതുറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

അടിമലതുറmap
Remove ads

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അടിമലതുറ. [1]

വസ്തുതകൾ Adimalathura, രാജ്യം ...
Remove ads

പദോൽപത്തി

കുന്നടിവാരത്തെ ഒരു തീരം (കടൽത്തീരം) എന്ന അർത്ഥത്തെ ഉൾക്കൊള്ളുന്ന മലയാളം വാക്കിൽ നിന്നും ആദിമലതുറ എന്ന പേര് ലഭിച്ചിരിക്കാം. അടി എന്ന വാക്കിന്റെ അർത്ഥം "താഴെ", മല "കുന്ന്", അവസാന അക്ഷരം തുറ എന്നാൽ "തീരം (കടൽ)" എന്നാണ്. അടിമലതുറയിലെ പ്രാദേശിക ഭാഷ തമിഴ്, മലയാളം ഭാഷകളുടെ ഒരു മിശ്രിതമാണ്. പഴയ തലമുറയിൽ വ്യാപകമായി ഈ ഭാഷ സംസാരിക്കുന്നു.

ചരിത്രം

അക്ഷരാർത്ഥത്തിൽ പേര് 'തീരദേശ ഗ്രാമം' എന്നാണ്. പുല്ലുവിള എന്ന അയൽ സ്ഥലത്തിന്റെ ഭാഗമായിരുന്നു ഇത്. അടിമലതുറ 1 കി.മീ നീളവും അര കിലോ വീതിയുമാണ്. ഇതിൻറെ കിഴക്ക് ഭാഗത്ത് കാരിച്ചാൽ തടാകവും, വടക്ക് ചോവര കുന്നുകളും, തെക്ക്, പടിഞ്ഞാറ് അറബിക്കടലുകളുടെ കാഴ്ച പാറകൾ മറയ്ക്കുന്നു. എവിടെ നിന്നു നോക്കിയാലും ഒരു അത്ഭുത കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

പാരമ്പര്യമായി ഇത് ഒരു ലത്തീൻ കത്തോലിക്ക ഗ്രാമമാണ്. ഒരുപക്ഷേ 100% ക്രിസ്ത്യാനികളുള്ള ഒരേയൊരു ഗ്രാമം. ഈ ഗ്രാമത്തിന് രണ്ട് പള്ളികളും രണ്ട് സ്കൂളുകളുമുണ്ട്. ഇടവക ദേവാലയത്തിന്റെ പേര് ഔവർ ലേഡി ഓഫ് ഫാത്തിമയുടെയും ഗ്രാമത്തിൻറെ അറ്റത്ത് പടിഞ്ഞാറ് ഭാഗത്തെ പള്ളി ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റിൻറെയും സ്മരണാർത്ഥമാണ് നൽകിയിരിക്കുന്നത്. ആളുകൾ വളരെ ഈശ്വരവിശ്വാസം കൂടിയവരാണ്. ഔവർ ലേഡിയുടെ മക്കൾ എന്നു വിളിക്കപ്പെടുന്നതിൽ അഭിമാനം കൊള്ളുന്നു. പരമ്പരാഗതമായി ഈ ഗ്രാമത്തിലെ ജനങ്ങൾ മത്സ്യത്തൊഴിലാളികളാണ്. ജനസംഖ്യയുടെ 99% ക്രൈസ്തവ സഭയിൽ നിന്നുള്ളവരാണ്.

Remove ads

ഭൂമിശാസ്ത്രം

അറബിക്കടലിലെ സമുദ്രതീരത്തെ ഒരു വലിയ കടൽത്തീര മലനിരകളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അടിമലതുറ ഭാഗത്ത് ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ ഈ പ്രദേശം കാണപ്പെടുന്നു. ആയിരക്കണക്കിന് അഭയാർത്ഥികളും പതിനായിരത്തോളം ജനങ്ങളും ഇവിടെ വസിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി തിരുവിതാംകൂർ രാജവംശം ഭരിച്ചിരുന്ന സ്ഥലമായിരുന്നു അത്.

കാലാവസ്ഥ

ഈ ഗ്രാമത്തിന്റെ താപനില 24 ° C (75.2 ° F) ഉം 36 ° C (96.8 ° F) ഉം ആണ്. ഈർപ്പം താരതമ്യേന കൂടിയതാണെങ്കിലും, തണുത്ത കടൽ ചൂട് കുറയ്ക്കുകയും ചെയ്യുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads