അന്തിക്കാട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

അന്തിക്കാട്map
Remove ads

Muttichoor

വസ്തുതകൾ

10.457940°N 76.1263700°E / 10.457940; 76.1263700

തൃശൂർ ജില്ലയിലെ ഒരു ഗ്രാമം ആണ് അന്തിക്കാട്. തൃശൂർ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്. 10° 27' വ., 76° 80' കി. വടക്ക് മണലൂർ, എറവ്, വെളുത്തൂർ എന്നിവയും കിഴക്ക് പുള്ളും തെക്കുചാഴൂർ, കിഴക്കുമുറി എന്നിവയും പടിഞ്ഞാറ് വടക്കുമ്മുറി, പടിയം എന്നിവയുമാണ് അന്തിക്കാടിനു ചുറ്റുമുള്ള ഗ്രാമങ്ങൾ. നല്ലൊരു കള്ളുചെത്തുവ്യവസായകേന്ദ്രം കൂടിയാണ് അന്തിക്കാട്. വിസ്തീർണം 7.5 ച.കി.മീ. മലയാള ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഈ നാട്ടുകാരനാണ്.യുവ സംവിധാനായ ഷൈജു അന്തിക്കാട് എന്നിവരും ഈ നാട്ടുകാർ തന്നെ .

Remove ads

ഭൂമിശാസ്ത്രം

വില്ലേജിന്റെ കിഴക്കും വടക്കും ഭാഗങ്ങൾ പൊതുവേ ആൾപ്പാർപ്പില്ലാത്തതാണ്. മനകൊടി കായൽ നികത്തിയെടുത്ത 'കോൾകൃഷി'പ്പാടങ്ങൾ ഇവിടെ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിലും താണുകിടക്കുന്ന ഈ പ്രദേശം ആണ്ടിൽ ഏഴെട്ടുമാസത്തോളവും വെള്ളത്തിനടിയിലാണ് [1]; വേനൽക്കാലത്തു വെള്ളം വറ്റിച്ചു നെൽകൃഷി ചെയ്യുന്നു. അന്തിക്കാടിന്റെ പടിഞ്ഞാറെ പകുതി നിരപ്പായ കൃഷിസ്ഥലങ്ങളാണ്. തെങ്ങിൻതോപ്പുകളും ഇരുപ്പൂനിലങ്ങളും കൊണ്ടു നിറഞ്ഞ ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.

Remove ads

സാംസ്കാരികം

കള്ളുചെത്തും കോൾകൃഷിയുമാണ് ഇവിടത്തെ പ്രധാന തൊഴിൽ. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കൾ ആണ്; ബാക്കിയുള്ളവർ ക്രിസ്ത്യാനികൾ, മുസ്ളിങ്ങൾ തുടങ്ങിയവരും. തൃശൂർ-കാഞ്ഞാണി-പെരിങ്ങോട്ടുക്കര-തൃപ്രയാർ റോഡാണ് പ്രധാന ഗതാഗതമാർഗം. അന്തിക്കാട് പഞ്ചായത്തിനെ എൻ‌.എച്ച് 17 മായി ബന്ധിപ്പിച്ചുകൊണ്ട് മുറ്റിച്ചൂർ‌ പാലം‌ 2011 ഇൽ‌ തുറന്നു. പോലീസ് സ്റ്റേഷൻ, സബ്-രജിസ്ട്രാർ ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ് തുടങ്ങിയ ഗവൺമെന്റ് സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നു. അന്തിക്കാട് ബ്ളോക്കിന്റെ ആസ്ഥാനം വില്ലേജിനു പുറത്താണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്.

Remove ads

ആരാധനാലയങ്ങൾ

  • മാങ്ങാട്ടുക്കര ശ്രീരാമസ്വാമി ക്ഷേത്രം
  • പഴങ്ങാപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അന്തിക്കാട് മൂകാംബിക ക്ഷേത്രം
  • വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം
  • പുത്തൻപിള്ളിക്കാവ് ഭഗവതി ക്ഷേത്രം
  • അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി
  • അന്തിക്കാട് ജുമാമസ്ജിദ്
  • പള്ളത്ത് ശ്രീ മുത്തപ്പൻ ക്ഷേത്രം(കെ കെ മേനോൻ ഷെഡ് )
  • പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി
  • മുറ്റിച്ചൂർ കല്ലാറ്റുപുഴ ശിവക്ഷേത്രം
  • മുറ്റിച്ചൂർ അയ്യപ്പൻ കാവ് ക്ഷേത്രം
  • മുറ്റിച്ചൂർ ജുമാമസ്ജിദ്
  • മുറ്റിച്ചൂർ ശൈഖുനാ ഇ കെ അഹ്‌മദ്‌ ഹാജി മുസ്‌ലിയാർ മഖ്‌ബറ
  • മസ്ജിദുൽ ഹുദ മുറ്റിച്ചൂർ കടവ്
  • ഇൽമുൽ ഹുദ മസ്ജിദ് കാരമാക്കൽ
  • മസ്ജിദുൽ തഖ്‌വ കോക്കാൻ മുക്ക്
  • ചൂരക്കോട് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കെ ജി എം എൽ പി  സ്കൂൾ
  • ഹൈ സ്കൂൾ അന്തിക്കാട്
  • ഗവർമെന്റ് എൽ പി സ്കൂൾ
Remove ads

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 9051 ആണ്. ഇതിൽ 4204 പുരുഷന്മാരും 4847 സ്ത്രീകളുമുണ്ട്.[2]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads