അസുസ (കാലിഫോർണിയ)

From Wikipedia, the free encyclopedia

അസുസ (കാലിഫോർണിയ)map
Remove ads

അസുസ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയൽ മലനിരകളുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2000 ലെ സെൻസസിലെ 44,712 ൽ നിന്ന് 2010 ലെ സെൻസസിൽ 46,361 ആയി ഉയർന്നിരുന്നു. അസൂസ, ചരിത്രപ്രാധാന്യമുള്ള പാതയായ റൂട്ട് 66 നു സമീപസ്ഥമായി ഫൂട്ട്ഹിൽ ബോൾവാർഡ്, അലോസ്റ്റ അവന്യൂ എന്നീ പാതകൾക്കു സമീപത്തുകൂടി നഗരത്തെ കടന്നുപോകുന്നു.

വസ്തുതകൾ അസുസ, കാലിഫോർണിയ, Country ...

പത്തൊൻപതാം നൂറ്റാണ്ടിലെ മെക്സിക്കൻ ആൾട്ടാ കാലിഫോർണിയ കാലഘട്ടത്തിൽ സാൻ ഗബ്രിയൽ താഴ്‍വര, സാൻ ഗബ്രിയൽ നദി എന്നിവയെ സൂചിപ്പിക്കാനാണ് ഈ പേര് ആദ്യം ഉപയോഗിച്ചിരുന്നത്. ടോങ്ക്വ സ്ഥലനാമമായ Asuksagna യിൽനിന്നാണ് ഇത് രൂപപ്പെട്ടിട്ടുള്ളത്. പൊ.യു. 55 CE മുതൽ ഈ പ്രദേശം ടോങ്ക്വ ജനങ്ങളുടെ (ഗബ്രിയേലെനോ ഇന്ത്യൻസ്) മാതൃഭൂമിയുടെ ഭാഗമായിരുന്നു.[8]

അസൂസയിലെ ആദ്യത്തെ മെക്സിക്കൻ കുടിയേറ്റ കേന്ദ്രം 1841 ൽ റാൻചോ എൽ സൂസ എന്ന സ്ഥലത്ത് ആയിരുന്നു. അൾട്ടാ കാലിഫോർണിയ ഗവർണർ ജുവാൻ ബൗട്ടിസ്റ്റ അൽവാറഡോയിൽ നിന്നും ലൂയിസ് അരിനാസിനു ലഭിച്ച മെക്സിക്കൻ ഗ്രാൻറ് ഗ്രാൻറ് ആയിരുന്നു ഇത്. 1844 ൽ, അരിനാസ് റാഞ്ചോ ഭൂമി ബ്രിട്ടീഷ് കുടിയേറ്റക്കാരനും ലോസ് ഏഞ്ജലസിലെ പ്യുബ്ലോയിലെ ധനികനായ വ്യാപാരിയുമായിരുന്ന ഹെൻറി ഡാൾട്ടൺ എന്നയാളിന് 7,000 ഡോളറിനു വിൽപ്പന നടത്തി. അദ്ദേഹം അതിന് റാഞ്ചോ അസൂസ ഡി ഡാൾടൺ എന്നു പുനർനാമകരണം ചെയ്യുകയും ഒരു വീഞ്ഞ് ഫാക്ടറി, വാറ്റുകേന്ദ്രം, വിനാഗിരി ശാല, മാംസം ഉണക്കാനുള്ള പുകപ്പുര, ധാന്യം പൊടിക്കുന്ന മില്ല് തുടങ്ങിയവ സ്ഥാപിച്ചു. ഇതോടൊപ്പം ഒരു മുന്തിരിത്തോട്ടവും നട്ടുപിടിപ്പിച്ചു. അസുസയിലെ സിക്സ്ത് സ്ട്രീറ്റ്, സെറിറ്റോസ് അവന്യൂ എന്നിവയ്ക്കു സമീപമുളള ഡോൾട്ടൺ ഹിൽ എന്ന സ്ഥലത്ത് ഡാൽട്ടൻ ഒരു ഭവനം നിർമ്മിച്ചിരുന്നു. സമീപസ്ഥമായ റാഞ്ചോ സാൻ ഫ്രാൻസിസ്ക്വിറ്റോ, റാഞ്ചോ സാന്ത അനിറ്റ എന്നീ ഭൂസ്വത്തുക്കളുടേയും ഉടമസ്ഥത ഡാൽട്ടണിലായിരുന്നു. അവസാനമായി, ഇന്നത്തെ സാൻ ഡിമാസ് മുതൽ പസാഡിനയുടെ കിഴക്കേ മൂലവരെ തുടർച്ചയായ ഒരു പ്രദേശവുംകൂടി ഡാൽട്ടൻറെ ഉടമസ്ഥതയിലുണ്ടായിരുന്നു.[9]

സാൻ ഗബ്രിയേൽ നദിയുടെ പടിഞ്ഞാറുവശത്തായി അസൂസയുടെ ഒരു ഭാഗം രഞ്ചോ സമീപത്തുള്ള അസൂസ ഡി ഡ്വാർട്ടെയുടെ ഉള്ളിലായിട്ടാണ് സ്ഥിതിചെയ്തിരുന്നത്. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനുശേഷം അമേരിക്കൻ ഐക്യനാടുകൾക്ക് കാലിഫോർണിയ വിട്ടുകൊടുത്തതോടെ ഗ്വാർഡലുപ് ഹിഡാൽഗോ കരാറനുസരിച്ച് പഴയ ലാൻറ് ഗ്രാൻറുകളും മാനിക്കേണ്ടതുണ്ടായിരുന്നു.

1851 ലെ ലാൻഡ് ആക്ട് അനുസരിച്ച്, റാഞ്ചോ സാൻ ഫ്രാൻസിസ്ക്വിറ്റോയുടെ മേലുള്ള അവകാശ വാദം 1852 ൽ പബ്ലിക് ലാൻഡ് കമ്മീഷനിൽ ഫയൽ ചെയ്യുകയം 1853 ൽ കമ്മീഷൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും 1855 ൽ ലാൻറ് ഗ്രാൻറിൻറെ സമയത്ത് ഡാൽട്ടൺ ഒരു മെക്സിക്കൻ പൌരനല്ലായിരുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ യു.എസ് ജില്ലാ കോടതി ഇതു നിരസിച്ചു.[10] യു.എസ്. സുപ്രീം കോടതി[11]  ഈ വിധി തിരുത്തുകയും 1867 ൽ ലാൻറ് ഗ്രാൻറ് ഹെൻറി ഡാൾട്ടന് കുത്തകാവകാശമായി തിരിച്ചു നൽകുകയും ചെയ്തു.[12]

1870 ൽ യു.എസ്. സെൻസസ് ഈ പ്രദേശം അസൂസ - എൽ മോണ്ടെ ടൗൺഷിപ്പായി രേഖപ്പെടുത്തുകയും പിന്നീട് 1880 ൽ യു.എസ്. സെൻസസ് ഈ പ്രദേശം സാൻ ജോസി, അസൂസ ടൌൺഷിപ്പായി രേഖപ്പെടുത്തുകയും ചെയ്തു. മിക്ക സെൻസസ് പേജുകളിലും സാൻ ജോസി എന്ന പേര് മറികടക്കാനുള്ള ചില തിരുത്തലുകൾ ഉണ്ടായിരുന്നുവെങ്കിലും ഇതു കൃത്യമായല്ലാതെ അവിടെയുമിവിടെയുമായി ചെയ്യപ്പെടുകയും ഇതിനാൽത്തന്നെ നിരവധി പിശകുകൾ ഓൺലൈൻ സെൻസസിൽ അവശേഷിക്കുകയും ചെയ്തു. 24 വർഷത്തെ നിയമ വ്യവഹാരങ്ങൾക്കു ഫണ്ട് നൽകാനായി ഡാൽട്ടൻ, ലാസ്‍ ആഞ്ചലസ് ബാങ്കറായ ജോനാഥൻ എസ്. സ്ലോസനിൽനിന്ന് പണം കടം വാങ്ങുകയും 1880 ൽ ഭൂമിയുടെ മേലുള്ള അവകാശം ജോനാതന് ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. സ്ലോസൻ 1887 ൽ നഗരത്തിന് പദ്ധതി തയ്യാറാക്കുകയും 1898 ൽ ഈ നഗരം ഔദ്യോഗികമായി സംയോജിപ്പിക്കപ്പെടുകയുംചെയ്തു.[13] പിന്നീട് സാന്ത ഫെ റെയിൽറോഡിനു വിൽക്കപ്പെട്ട ലോസ് ആഞ്ചലസ്, സാൻ ഗബ്രിയൽ വാലി റെയിൽറോഡ് 1887 ജനുവരിയിൽ പൂർത്തിയാക്കപ്പെട്ടതോടെ വീടുകളും നിക്ഷേപ അവസരങ്ങളും തേടിയെത്തിയ പുതിയ ആളുകളെ ഈ പ്രദേശത്തേയക്ക് ആകർഷിക്കുകയും ചെയ്തു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads