ആമസോൺ എക്കോ
ആമസോൺ വികസിപ്പിച്ച ഒരു സ്മാർട്ട് സ്‌പീക്കർ From Wikipedia, the free encyclopedia
Remove ads
ആമസോൺ.കോം വികസിപ്പിച്ച ഒരു സ്മാർട്ട് സ്പീക്കർ ബ്രാൻഡാണ് ആമസോൺ എക്കോ (ചുരുക്കത്തിൽ എക്കോ എന്നും അറിയപ്പെടുന്നു). ആമസോൺ അലെക്സ എന്ന ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് സംവിധാനം മുഖേന മനുഷ്യരുമായി സംവദിക്കാനും, മ്യൂസിക്/ഓഡിയോബുക്ക് എന്നിവ പ്ലേ ചെയ്യാനും, വാർത്തകൾ, കാലാവസ്ഥാ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയും. ഈ സംവിധാനം ലഭ്യമായ ഉപകരണങ്ങളെ പ്രവർത്തനക്ഷമാക്കാൻ അലെക്സ എന്ന ഉണർത്തൽ പദം ഉപയോഗിച്ചാൽ മതിയാകും.ഈ പദം ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് എക്കോ, ആമസോൺ അഥവാ കംപ്യൂട്ടർ എന്നോ മാറ്റാൻ കഴിയും.[1][2] മറ്റ് സ്മാർട്ട് ഉപകരണങ്ങളെ നിയന്ത്രിച്ച് അതുവഴി ഒരു ഹോം ഓട്ടോമേഷൻ സംവിധാനമായി പ്രവർത്തിക്കാനും ഇതിന് ശേഷിയുണ്ട്.
എക്കോയുടെ ആദ്യ തലമുറ തുടക്കത്തിൽ പ്രത്യേകക്ഷണം ലഭിച്ച ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.[3] എന്നാൽ 2015 ജൂൺ 23 ന് യുഎസിൽ വ്യാപകമായി വിപണിയിൽ എത്തിച്ചു. 2016 സെപ്തംബർ 28 യുകെ വിപണിയിൽ എക്കോ ലഭ്യമായി.
Remove ads
2017 ഡിസംബറിലെ കണക്കുകൾ പ്രകാരം 34 രാജ്യങ്ങളിൽ ആമസോൺ എക്കോ ലഭ്യമാണ്.
ഓസ്ട്രിയ
ബെൽജിയം
Bolivia
ബൾഗേറിയ
കാനഡ
ചിലി
കൊളംബിയ
കോസ്റ്റാറിക്ക
സൈപ്രസ്
ചെക്ക് റിപ്പബ്ലിക്ക്
ഇക്വഡോർ
എൽ സാൽവഡോർ
എസ്തോണിയ
ഫിൻലൻഡ്
ജെർമനി
ഗ്രീസ്
ഹംഗറി
Iceland
ഇന്ത്യ
ലാത്വിയ
ലിച്ചൻസ്റ്റൈൻ
ലിത്ത്വാനിയ
ലക്സംബർഗ്
മാൾട്ട
നെതർലൻഡ്സ്
പനാമ
പെറു
പോളണ്ട്
പോർച്ചുഗൽ
സ്ലോവാക്യ
സ്വീഡൻ
United Kingdom
അമേരിക്കൻ ഐക്യനാടുകൾ
ഉറുഗ്വേ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads