ഉബുണ്ടു പതിപ്പുകളുടെ പട്ടിക

From Wikipedia, the free encyclopedia

ഉബുണ്ടു പതിപ്പുകളുടെ പട്ടിക
Remove ads

കാനോനിക്കൽ ലിമിറ്റഡ് ഓരോ അർദ്ധവർഷത്തിലും ഉബുണ്ടു പതിപ്പുകൾ പുറത്തിറക്കുന്നു. ഡെബിയനെ അടിസ്ഥാനമാക്കി കാനോനിക്കൽ തന്നെ പുറത്തിറക്കുന്ന ലിനക്സ് വിതരണമാണ് ഉബുണ്ടു. പുറത്തിറക്കുന്ന മാസവും വർഷവും അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പതിപ്പ് സംഖ്യ തീരുമാനിക്കുന്നത്. ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിൽ ഓരോ പതിപ്പിനും ഓരോ ജീവിയുമായി ബന്ധപ്പെട്ട പതിപ്പ് നാമവും നൽകുന്നു. ഉദാഹരണത്തിന്: ഒരു ഉബുണ്ടു പതിപ്പ് 2011 ഏപ്രിലിലാണ് പുറത്തിറങ്ങുന്നതെങ്കിൽ 11.04 എന്നായിരിക്കും പതിപ്പ് സംഖ്യ (വേർഷൻ നമ്പർ). ഇതിൽ ദശാംശത്തിന് മുമ്പുള്ള സംഖ്യ വർഷത്തേയും ദശാംശത്തിന് ശേഷമുള്ള സംഖ്യ മാസത്തേയും സൂചിപ്പിക്കുന്നു.[1][2] the സാധാരണയായി ഏപ്രിലിലും ഒക്ടോബറിലുമാണ് ഓരോ പതിപ്പും പുറത്തിറങ്ങാറുള്ളത്.

Thumb
ഉബുണ്ടു 14.10 ഉടോപിക് യുണീക്കോണിന്റെ പൂമുഖം

ഉബുണ്ടു പതിപ്പുകൾ രണ്ട് തരത്തിലുണ്ട്. സാധാരണ പതിപ്പുകളും ദീർഘകാല പിന്തുണാ പതിപ്പുകളും (എൽടിഎസ് - ലോങ് ടേം സപ്പോർട്ട്). സാധാരണ ഡെസ്ക്ടോപ്പ്, സെർവർ പതിപ്പുകൾക്ക് രണ്ട് വർഷമാണ് പിന്തുണ. സെർവറുകളുടെ ദീർഘകാല പിന്തുണാ പതിപ്പുകൾക്ക് അഞ്ച് വർഷമാണ് പിന്തുണ. ഡെസ്ക്ടോപ്പ് ദീർഘകാല പിന്തുണാ പതിപ്പുകൾക്ക് ഉബുണ്ടു 10.04 എൽടിഎസ് വരെ മൂന്നു വർഷമായിരുന്നു പിന്തുണ. ഉബുണ്ടു 12.04 എൽടിഎസ് മുതൽ ഡെസ്ക്ടോപ്പ് ദീർഘകാല പിന്തുണാ പതിപ്പുകൾക്കും അഞ്ച് വർഷത്തെ പിന്തുണ ലഭിക്കും.

Remove ads

നാമകരണം

പതിപ്പ് സംഖ്യയുടെ കൂടെ ഉബുണ്ടു പതിപ്പുകൾക്ക് കോഡ് നാമങ്ങളും നൽകാറുണ്ട്. കാനോനിക്കൽ ലിമിറ്റഡ് സ്ഥാപകനായ മാർക്ക് ഷട്ടിൽവർത്താണ് പതിപ്പുകളുടെ കോഡ് നാമങ്ങൾ നിശ്ചയിക്കാറുള്ളത്. ഒരു നാമവിശേഷണവും ഒരു ജീവിയുടെ പേരും ചേർന്നതായിരിക്കും പതിപ്പിന്റെ കോഡ് നാമം. ഉദാ: ബ്രീസി ബാഡ്ജർ. ആദ്യത്തെ രണ്ട് പതിപ്പുകളുടെ പേരൊഴിച്ച് ബാക്കിയെല്ലാ പതിപ്പുകളുടെ പേരുകളും ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിലാണ്. ഏത് പതിപ്പാണ് പുതിയത് എന്ന് കണ്ടുപിടിക്കാനാണ് അക്ഷരമാലാക്രമത്തിൽ പേര് നൽകുന്നത്. പേരിലുള്ള ജീവിയുടെ സ്വഭാവമോ പരിസ്ഥിതിയോ ഭക്ഷണക്രമമോ അടിസ്ഥാനമാക്കിയാണ് നാമവിശേഷണം ചേർക്കാറുള്ളത്. സാധാരണയായി നാമവിശേഷണം മാത്രമേ പതിപ്പിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുള്ളൂ. ഉദാ: കാർമിക്.[3]

Remove ads

പതിപ്പുകളുടെ ചരിത്രം

ഉബുണ്ടു 4.10 വാർറ്റി വാർത്തോഗ്

Thumb
ഉബുണ്ടു 4.10

കാനോനിക്കലിന്റെ ആദ്യ ഉബുണ്ടു പതിപ്പ് ആയിരുന്നു വാർറ്റി വാർത്തോഗ് എന്ന കോഡ് നാമമുള്ള ഉബുണ്ടു 4.10. 2004 ഒക്ടോബർ 20ന് പുറത്തിറങ്ങിയ ഈ പതിപ്പ് ഡെബിയനെ അടിസ്ഥാനമാക്കിയായിരുന്നു. ഉബുണ്ടു 4.10ന്റെ പുറത്തിറക്കലോടെ ഓരോ ആറു മാസവും ഉബുണ്ടുവിന്റെ പുതിയ പതിപ്പുകളിറക്കാനും അതിന് ശേഷം പതിനെട്ട് മാസം ആ പതിപ്പിന് പിന്തുണ നൽകാനും കാനോനിക്കൽ പദ്ധതിയിട്ടു.[4] കാനോനിക്കൽ ഈ പതിപ്പോടൊപ്പം തന്നെയായിരുന്നു ഷിപ്പിറ്റ് സേവനം ആരംഭിച്ചത്. ഉപയോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് സിഡികൾ സൗജന്യമായി ലഭ്യമാക്കുക എന്നതായിരുന്നു ഷിപ്പിറ്റ് പദ്ധതിയുടെ ലക്ഷ്യം. പിന്നീട് 2011 ഫെബ്രുവരിയിലാണ് ഷിപ്പിറ്റ് സേവനം കാനോനിക്കൽ അവസാനിപ്പിക്കുന്നത്. ഉബുണ്ടു 4.10നുള്ള പിന്തുണ 2006 ഏപ്രിൽ മുപ്പതിന് കാനോനിക്കൽ പിൻവലിച്ചു.[5]

ഗ്നോം 2.8, മോസില്ല ഫയർഫോക്സ് 0.9 പതിപ്പ്, എവലൂഷൻ മെയിൽ ക്ലൈന്റ് പതിപ്പ് 2.0, ഓപ്പൺഓഫീസ്.ഓർഗ് (ഇപ്പോൾ അപ്പാച്ചെ ഓപ്പൺഓഫീസ്) പതിപ്പ് 1.1.2, എക്സ് ഫ്രീ86 പതിപ്പ് 4.3 എന്നിവയായിരുന്നു ആദ്യ പതിപ്പിലെ ഘടകങ്ങൾ.[4] ഗ്നോം 2.8ഉം ഉബുണ്ടു 4.10 വാർറ്റി വാർത്തോഗും പുറത്തിറങ്ങിയത് ഒരേ ദിവസമായിരുന്നു. അതിനാൽത്തന്നെ ഗ്നോം 2.8 പതിപ്പ് ഉപയോഗിക്കുന്ന ആദ്യ ലിനക്സ് വിതരണം ആയിരുന്നു ഉബുണ്ടു.[4] എക്സ്86, എഎംഡി64, പവർപിസി എന്നീ ആർക്കിടെക്ചറുകളെ പിന്തുണക്കുന്നതായിരുന്നു ആദ്യ പതിപ്പ്.[4]

ഉബുണ്ടു 5.04 ഹൊയറി ഹെഡ്‌ജ്‌ഹോഗ്

Thumb
ഉബുണ്ടു 5.04

ഉബുണ്ടു 5.04 ഹൊയറി ഹെഡ്‌ജ്‌ഹോഗ് 2005 ഏപ്രിൽ 8ന് പുറത്തിറങ്ങി.[6][7] കാനോനിക്കലിൽ നിന്നുള്ള ഉബുണ്ടുവിന്റെ രണ്ടാം പതിപ്പായിരുന്നു ഇത്. ഉബുണ്ടു 5.04നുള്ള പിന്തുണ 2006 ഒക്ടോബർ 31ന് അവസാനിച്ചു.[8] ധാരാളം പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്തതായിരുന്നു ഈ പതിപ്പ്. അപ്ഡേറ്റ് മാനേജർ,[9] അപ്ഡേറ്റ് നോട്ടിഫയർ, റീഡ്അഹേഡ്, ഗ്രെപ്മാപ് എന്നീ ഘടകങ്ങളും സസ്പെൻഡ്, ഹൈബർനേറ്റ്, സ്റ്റാൻഡ്ബൈ എന്നിവക്കുള്ള പിന്തുണയും പ്രൊസസറുകൾക്കുള്ള ചലനാത്മക ആവൃത്തി അളക്കൽ, ഉബുണ്ടു ഹാർഡ്‌വെയർ ഡാറ്റാബേസ്, കിക്ക്സ്റ്റാർട്ട് ഇൻസ്റ്റാളേഷൻ, ആപ്റ്റ് സ്ഥിരീകരണം എന്നിവയും ഉൾപ്പെടുത്തിയായിരുന്നു കാനോനിക്കൽ ഉബുണ്ടു 5.04 പുറത്തെത്തിച്ചത്.[10] യുഎസ്ബിയിൽ നിന്ന് നേരിട്ട് ഇൻസ്റ്റാൾ ചെയ്യാവുന്ന രീതിയിലും ഉബുണ്ടു ലഭ്യമാക്കി. സ്വതേയുള്ള കീബോഡ് ലേയൗട്ട് യു.ടി.എഫ്-8 ആക്കി മാറ്റി.

പിന്തുണക്കുന്ന മൂന്ന് ആർക്കിടെക്ചറുകൾക്കും ലൈവ് സിഡി പിന്തുണ നൽകിയ ആദ്യ പതിപ്പ് കൂടിയായിരുന്നു ഉബുണ്ടു 5.04. ഗ്നോം 2.10.1, എക്സ്.ഓർഗ് 6.8.2, മോസില്ല ഫയർഫോക്സ് 1.0.2, എവലൂഷൻ മെയിൽ 2.2.1.1, ഓപ്പൺഓഫിസ്.ഓർഗ് 1.1.3 എന്നിവയായിരുന്നു പ്രധാന സോഫ്റ്റ്‌വെയറുകൾ.

ഉബുണ്ടു 5.10 ബ്രീസി ബാഡ്ജർ

Thumb
ഉബുണ്ടു 5.10

2005 ഒക്ടോബർ 12ന് കാനോനിക്കൽ മൂന്നാമത്തെ ഉബുണ്ടു പതിപ്പായ ഉബുണ്ടു 5.10 ബ്രീസി ബാഡ്ജർ പുറത്തിറക്കി.[11][12] 2007 ഏപ്രിൽ 13ന് ബ്രീസി ബാഡ്ജറിനുള്ള പിന്തുണ അവസാനിച്ചു.[13] പുതിയ ഗ്രാഫിക്കൽ ബൂട്ട് ലോഡർ (യുസ്‌പ്ലാഷ്), ആപ്ലികേഷനുകൾ ചേർക്കാനും ഒഴിവാക്കാനുമുള്ള ഉപകരണം, മെനു തിരുത്തൽ ഉപകരണം (അലാകാർട്ടെ), ലളിതമായ ഭാഷാ തിരഞ്ഞെടുക്കൽ സഹായി, ലോജികൽ വോള്യം കൈകാര്യം ചെയ്യാനുള്ള പിന്തുണ, ഹ്യൂലെറ്റ് പക്കാർഡിന്റെ പ്രിന്ററിനുള്ള സമ്പൂർണ്ണ പിന്തുണ, ഓഇഎം ഇൻസ്റ്റാളേഷൻ പിന്തുണ, മുകളിൽ ഇടതു ഭാഗത്തായി പുതിയ ഉബുണ്ടു ലോഗോ, ആപ്ലികേഷൻ വികസനത്തിനും ബഗുകൾ റിപ്പോട്ട് ചെയ്യാനും വേണ്ടിയുള്ള ലോഞ്ച്പാഡ് പിന്തുണ എന്നീ അധിക സവിശേഷതകളോടെയായിരുന്നു ഉബുണ്ടു 5.10 പുറത്തെത്തിയത്.[11]

എജ്യുബുണ്ടു, ഉബുണ്ടു സെർവർ എന്നീ വ്യുൽപ്പന്നങ്ങൾ ആദ്യമായി പുറത്തിറക്കിയതും ഇതോടൊപ്പമായിരുന്നു.[11] കെ12-എൽടിഎസ്പി സമൂഹത്തോടൊപ്പം ചേർന്നായിരുന്നു എജ്യുബുണ്ടുവിന്റെ വികസനം. തിൻ ക്ലൈന്റ് സാങ്കേതികവിദ്യ ആദ്യമായി പ്രായോഗികമാക്കിയ വിതരണമായി ഉബുണ്ടു മാറിയതും ഈ പതിപ്പിനോടൊപ്പമായിരുന്നു.[11] ഗ്നോം 2.12.1, ഓപ്പൺഓഫീസ്.ഓർഗ് 2.0 ബീറ്റ 2, വിശാലമായ ഹാർഡ്വെയർ പിന്തുണയുള്ള എക്സ്.ഓർഗ് 6.8.2, ഓഡിയോ സിഡി നിർമ്മാണത്തിനുള്ള ആപ്ലികേഷനായ സെർപന്റൈൻ, ലിനക്സ് കെർണൽ 2.6.12.6 എന്നിവയും ഉബുണ്ടു 5.10ന്റെ ഭാഗമായി ഉണ്ടായിരുന്നു.[11]

ഉബുണ്ടു 6.06 എൽടിഎസ് ഡാപ്പർ ഡ്രേക്ക്

Thumb
ഉബുണ്ടു 6.06 എൽടിഎസ്

ഉബുണ്ടു ലിനക്സിന്റെ നാലാമത്തെ പതിപ്പും ആദ്യത്തെ ദീർഘകാല പിന്തുണാ പതിപ്പുമായ ഉബുണ്ടു 6.06 എൽടിഎസ് ഡാപ്പർ ഡ്രേക്ക് 2006 ജൂൺ 1ന് പുറത്തിറങ്ങി.[14][15] പുറത്തിറക്കൽ പദ്ധതിയിൽ നിന്ന് വ്യതിചലിച്ച് രണ്ട് മാസം വൈകിയാണ് ആദ്യത്തെ എൽടിഎസ് പതിപ്പ് പുറത്തിറങ്ങിയത്. 6.04 പതിപ്പായി പുറത്തിറക്കാനാണ് പദ്ധതിയിട്ടതെങ്കിലും ഏപ്രിൽ മാസത്തിൽ വികസനം പൂർത്തിയാവാത്തതിനാൽ പുറത്തിറക്കൽ 2006 ജൂണിലേക്ക് നീട്ടിവെക്കാൻ മാർക്ക് ഷട്ടിൽവർത്ത് അനുമതി നൽകിയതോടെയാണ് ഈ പതിപ്പിന്റെ സംഖ്യ 6.06 ആയി മാറിയത്.

2009 ജൂലൈ 14ന് ഊ പതിപ്പിനുള്ള ഡെസ്ക്ടോപ്പ് പിന്തുണയും, 2011 ജൂണിൽ സെർവർ പതിപ്പിനുള്ള പിന്തുണയും അവസാനിച്ചു.[16] നിരവധി അധിക സവിശേഷതകളോടെയായിരുന്നു ഡാപ്പറിന്റെ വരവ്. ലൈവ് സി.ഡിയും ഇൻസ്റ്റലേഷൻ സി.ഡിയും തമ്മിലുള്ള ലയനം,[17] ലൈവ് സി.ഡിയിയിൽ യുബിക്വിറ്റി ഇൻസ്റ്റോളർ, തുറക്കുമ്പോഴെന്ന പോലെ അടക്കുമ്പോഴും യുസ്‌പ്ലാഷ്, നെറ്റ്‌‌വർക്ക് മാനേജർ, വയർലെസ് - ഗ്രാഫിക്കൽ തീം മുതലായവയെ പ്രൊജക്റ്റ് റ്റാൻഗോയുമായി ബന്ധപ്പെടുത്തൽ, ലാമ്പ് (LAMP) ഇൻസ്റ്റോൾ ചെയ്യാനുള്ള മാർഗ്ഗം, ഓഎസ് യു.എസ്.ബി. മാദ്ധ്യമത്തിൽ ഇൻസ്റ്റോൾ ചെയ്യാനുള്ള അവസരം, പാക്കേജ് കൈകാര്യത്തിനായി ജിഡെബി എന്ന പുതിയ ഗ്രാഫിക്കൽ മാർഗ്ഗം എന്നിവയായിരുന്നു ഈ അധിക സവിശേഷതകൾ.[18][19]

ഉബുണ്ടു 6.10 എഡ്ജി എഫ്റ്റ്

Thumb
ഉബുണ്ടു 6.10

ഉബുണ്ടു ലിനക്സിന്റെ അഞ്ചാമത്തെ പതിപ്പായ ഉബുണ്ടു 6.10 എഡ്ജി എഫ്റ്റ് 2006 ഒക്ടോബർ 26ന് പുറത്തിറങ്ങി.[20][21] 2008 ഏപ്രിൽ 25ന് എഡ്ജി എഫ്റ്റിനുള്ള പിന്തുണ കാനോനിക്കൽ അവസാനിപ്പിച്ചു.[22][23] ഉബുണ്ടുവിന്റെ സ്വതേയുള്ള തീമായ ഹ്യൂമൻ തീമിൽ വരുത്തിയ മാറ്റങ്ങൾ കൊണ്ട് ശ്രദ്ധേയമായ പതിപ്പായിരുന്നു ഉബുണ്ടു 6.10. ഇരുണ്ട കാപ്പി നിറം ഉപയോഗിച്ച മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി തെളിഞ്ഞ ഓറഞ്ച് നിറമുള്ള വാൾപേപ്പറായിരുന്നു ഉബുണ്ടു 6.10ൽ ഉണ്ടായിരുന്നത്. അപ് സ്റ്റാർട്ട് ഇനിറ്റ് ഡേമെൻ, നോട് ടേക്കിംഗ് ആപ്ലികേഷനായ ടോംബോയ്, ക്രാഷുകൾ തനിയെ റിപ്പോട്ട് ചെയ്യുന്ന അപ്പോർട്ട്, ഫോട്ടോ കൈകാര്യത്തിനായി എഫ്-സ്പോട്ട്, തേഡ് പാർട്ടി ഉൽപ്പന്നമായ ഈസിഉബുണ്ടു എന്നിവയായിരുന്നു പുതുതായി ഉൾപ്പെടുത്തിയ ആപ്ലികേഷനുകൾ.[20]

മോസില്ല ഫയർഫോക്സിന്റെ പതിപ്പ് 2.0 ഉപയോഗിച്ച ആദ്യ ഉബുണ്ടു പതിപ്പായിരുന്നു എഡ്ജി. ഗ്നോം 2.16 പതിപ്പായിരുന്നു ഉബുണ്ടു 6.10ൽ ഉണ്ടായിരുന്നത്. എവലൂഷൻ 2.8.0, വേഗതയേറിയ സ്റ്റാർട്ടപ് - ഷട്ട്ഡൗൺ, ലിനക്സ് 2.6.17 എന്നിവയും എഡ്ജിയോടൊപ്പം ലഭ്യമായിരുന്നു.[20]

ഉബുണ്ടു 7.04 ഫീസ്റ്റി ഫോൺ

Thumb
ഉബുണ്ടു 7.04

ഉബുണ്ടു 7.10 ഗട്സി ഗിബ്ബൺ

Thumb
ഉബുണ്ടു 7.10

ഉബുണ്ടു 8.04 എൽടിഎസ് ഹാർഡി ഹെറോൺ

Thumb
ഉബുണ്ടു 8.04 എൽടിഎസ്

ഉബുണ്ടു 8.10 ഇൻട്രെപിഡ് ഐബക്സ്

Thumb
ഉബുണ്ടു 8.10

ഉബുണ്ടു 9.04 ജോണ്ടി ജാക്കലോപ്

Thumb
ഉബുണ്ടു 9.04

ഉബുണ്ടു 9.10 കാർമിക് കോല

Thumb
ഉബുണ്ടു 9.10

ഉബുണ്ടു 10.04 എൽടിഎസ് ലൂസിഡ് ലൈൻക്സ്

Thumb
ഉബുണ്ടു 10.04 എൽടിഎസ്

ഉബുണ്ടു 10.10 മാവെറിക് മീർക്കാറ്റ്

Thumb
ഉബുണ്ടു 10.10

ഉബുണ്ടു 11.04 നാറ്റി നാർവാൾ

Thumb
ഉബുണ്ടു 11.04

ഉബുണ്ടു 11.10 ഒനീറിക് ഒകെലോട്ട്

Thumb
ഉബുണ്ടു 11.10

ഉബുണ്ടു 12.04 എൽടിഎസ് പ്രിസൈസ് പാങ്കോലിൻ

Thumb
ഉബുണ്ടു 12.04 എൽടിഎസ്

നിലവിലെ ദീർഘകാല പിന്തുണപതിപ്പായ ഉബുണ്ടു 12.04 എൽടിഎസ് പ്രിസൈസ് പാങ്കോലിൻ 2012 ഏപ്രിൽ 26ന് പുറത്തിറങ്ങി. കാനോനിക്കലിന്റെ പതിനാറാമത്തെ ഉബുണ്ടു പതിപ്പും നാലാമത്തെ ദീർഘകാല പിന്തുണാ പതിപ്പുമാണ് ഉബുണ്ടു 12.04. 2011 ഒക്ടോബർ 5നാണ് 12.04ന്റെ പേര് പ്രഖ്യാപിച്ചത്..[24] പാങ്കോലിൻ എന്നത് ഒരിനം ഉറുമ്പുതീനിയുടെ പേരാണ്.[25] മറ്റുള്ള എൽടിഎസ് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി 12.04ൽ ഡെസ്ക്ടോപ്പ് പതിപ്പിനും സെർവർ പതിപ്പിനും ഒരു പോലെ അഞ്ച് വർഷം പിന്തുണ ലഭിക്കും.[26][27]

യൂണിറ്റിയിലെ ചെറിയ മെച്ചപ്പെടുത്തലുകൾ, കുറഞ്ഞ സ്റ്റാർട്ടപ്പ് സമയത്തോട് കൂടിയ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ, റിഥംബോക്സിനെ ബാൻഷീക്ക് പകരം വീണ്ടും സ്വതേയുള്ള സംഗീതപ്ലയറാക്കൽ, ടോംബോയ് നോട്സ് - മോണോ ഫ്രെയിംവർക്ക് എന്നിവ ഉപേക്ഷിക്കൽ,[28][29] യൂണിറ്റി ലോഞ്ചർ ഡോഡ്ജ് സവിശേഷത നീക്കൽ, ഹഡ് എന്നിവയായിരുന്നു ഉബുണ്ടു 12.04ലെ പ്രധാന മാറ്റങ്ങൾ.[30]


2012 ജനുവരിയിൽ ഉബുണ്ടു 12.04ൽ മെനു ഉപയോഗം ആയാസകരമാക്കുന്ന ഹഡ് (HUD) എന്ന സവിശേഷത ഉണ്ടാകുമെന്ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു. ഹെഡ്സ് അപ് ഡിസ്‌പ്ലേ എന്നതിന്റെ ചുരുക്കരൂപമാണ് ഹഡ്. ഹോട്ട്കീ ഉപയോഗിച്ച് മൗസുപയോഗിക്കാതെ കീബോഡിന്റെ മാത്രം സഹായത്തോടെ സിസ്റ്റം മുഴുവൻ തിരയാൻ സഹായിക്കുന്ന സംഗതിയാണ് ഹഡ്. ഹഡ് ഉബുണ്ടു ഗ്ലോബൽ മെനുവിനെ മുഴുവനായി നീക്കുമെന്നും എന്നാൽ 12.04ൽ മെനു ലഭ്യമാകുമെന്നും ഷട്ടിൽവർത്ത് കൂട്ടിച്ചേർത്തു.[31] ഐപിവി6 സ്വകാര്യതാ കൂട്ടിച്ചേർക്കലുകളോടെയുള്ള ആദ്യ പതിപ്പായിരുന്നു 12.04. എങ്കിലും 11.10 പതിപ്പും ഐപിവി6നെ പിന്തുണച്ചിരുന്നു. 11.10ൽ സ്റ്റേറ്റ്ലെസ് അഡ്രസ് കൺഫിഗറേഷൻ സ്ലാക്, സ്റ്റേറ്റ്ലെസ് ഡിഎച്ച്സിപിവി6, ഡിഎച്ച്സിപിവി6 സ്റ്റേറ്റ്ഫുൾ എന്നിവക്ക് പിന്തുണ നൽകിയിരുന്നു.[32]

മറ്റു എൽടിഎസ് പതിപ്പുകളുടേത് പോലെ 12.04നും പോയിന്റ് പതിപ്പുകൾ ലഭ്യമാകും. പിന്തുണയുള്ള കാലഘട്ടത്തിൽ ലഭ്യമായ പുതുക്കലുകളോട് കൂടിയ ചെറിയ പൊതിക്കെട്ടുകളായിട്ടായിരിക്കും ഇവ ലഭ്യമാവുക. നിലവിൽ പദ്ധതിയിട്ടിരിക്കുന്ന പോയിന്റ് പതിപ്പുകൾ ഇവയാണ്. 12.04.1 (2012 ആഗസ്റ്റ് 23), 12.04.2 (2013 ജനുവരി 31), 12.04.3 (2013 ആഗസ്റ്റ് 15). ഉബുണ്ടു 14.04 എൽടിഎസ് പുറത്തിറക്കിയ ശേഷം 12.04ന്റെ പോയിന്റ് പതിപ്പുകൾ പുറത്തിറക്കില്ല.[33]

ഉബുണ്ടു 12.10 ക്വാണ്ടൽ ക്വട്സൽ

Thumb
ഉബുണ്ടു 12.10 ബീറ്റ 1

2012 ഏപ്രിൽ 23ന് ഉബുണ്ടു 12.10ന്റെ പേര് ക്വാണ്ടൽ ക്വെട്സാൽ എന്നാകുമെന്ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു. മൂന്ന് പതിപ്പുകൾക്ക് ശേഷം വരുന്ന ദീർഘകാലപിന്തുണാ പതിപ്പിന്റെ വികസനത്തുടക്കം എന്ന നിലയിൽ ക്വാണ്ടൽ രൂപഭംഗിയിലും ഐകണുകളിലും ഒരു പുതിയ രീതി കൊണ്ടുവരുമെന്നും ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു. മധ്യ അമേരിക്കൻ പ്രദേശത്ത് കാണുന്ന ക്വെട്സാൽ എന്നയിനം തത്തയുടെ പേരിൽ നിന്നാണ് പതിപ്പിന് ഈ പേര് നൽകിയത്.[34] 2012 ഒക്ടോബർ 18ന് ഈ പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.[35]

ഇതിനെത്തുടർന്ന് ആഴ്സ് ടെക്നിക്കയിലെ ബ്ലോഗറായ റിയാൻ പോൾ എഴുതി: "മധ്യ അമേരിക്കയിൽ സാധാരണയായി കാണപ്പെടുന്ന ബഹുവർണ്ണത്തിലുള്ള ഭംഗിയേറിയൊരു പക്ഷിയാണ് ക്വെട്സാൽ. ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഇനമായ റെസ്‌പ്ലെൻഡന്റ് ക്വട്സാൽ അതിന്റെ മനോഹാരിതക്ക് പേര് കേട്ട ഒന്നാണ്. ക്ലൗഡിലൂടെ കുതിച്ചുയരുകയും നയന മനോഹരമായ രൂപഭംഗിയോടൊപ്പം തന്നെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനം കാഴ്ചവെക്കുകയും മൂടിവെക്കപ്പെട്ട വിൻഡോസിനെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന ഉബുണ്ടുവിന് എന്തുകൊണ്ടും അനുയോജ്യമായ നാമമാണിത്."[36]

ക്വാണ്ടലിന്റെ വികസനത്തിന്റെ മുന്നോടിയായുള്ള ഉബുണ്ടു ഡെവലപ്പർ സമ്മിറ്റ് (യുഡിഎസ്) 2012 മെയിൽ നടന്നു. മെച്ചപ്പെടുത്തിയ ബൂട്ട് സ്‌പ്ലാഷ് - ലോഗിൻ സ്ക്രീനുകൾ, യൂണിറ്റി കുറഞ്ഞ ഹാർഡ്‌വെയറുകളാൽ ഉപയോഗിക്കാൻ പറ്റാവുന്ന രീതിയിലാക്കുക, യൂണിറ്റി റ്റുഡി ഒഴിവാക്കുക, ഗ്നോം ഷെല്ലോടു കൂടിയ ഒരു ഉബുണ്ടു വ്യുൽപ്പന്നം പുറത്തിറക്കുക, ഹഡിനായി (HUD) ടൂൾബാറുകളും ഡയലോഗ് ബോക്സുകളും ക്രമീകരിക്കുക എന്നിവക്ക് മുൻതൂക്കം നൽകാൻ ഈ യുഡിഎസ് തീരുമാനിച്ചു. ഗ്നോം 3.6, പൈത്തൺ 3, ലിനക്സ് 3.5 എന്നിവയും ഉൾപ്പെടുത്താൻ തീരുമാനിച്ചു.[37] പൈത്തൺ 3ആണ് ലൈവ് ഡിസ്ക് ഇമേജിൽ ഉണ്ടാകുക എങ്കിലും പൈത്തണിന്റെ 2.x പതിപ്പുകൾ റെപ്പോസിറ്ററിയിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാനാകും.[38]

2012 ജൂലൈയിൽ പുറത്തിറങ്ങിയ ഉബുണ്ടു വികസന പതിപ്പുകളിൽ ഉപയോക്തൃ - സെഷൻ - സിസ്റ്റം മെനുകൾ സംയോജിച്ച് ഒറ്റൊന്നായാണ് കാണപ്പെട്ടിരുന്നത്.[39] ഈ വികസന പതിപ്പിൽ തന്നെ ഉബുണ്ടു വെബ് ആപ്സ് എന്ന പുതിയ സവിശേഷതയും ഉണ്ടായിരുന്നു. വെബ് ബ്രൗസർ തുറക്കാതെത്തന്നെ വെബ് സൈറ്റുകൾ ഡെസ്ക്ടോപ്പിൽ നിന്ന് ഉപയോഗിക്കാൻ കഴിയും എന്നതാണ് വെബ് ആപ്സിന്റെ പ്രത്യേകത.[40] നിരവധി സവിശേഷതകൾ ഒഴിവാക്കിയതിനാൽ വിമർശനമേറ്റു വാങ്ങിയ നോട്ടിലസിന്റെ 3.5 പതിപ്പിനു പകരം പഴയ പതിപ്പായ 3.4 ആയിരുന്നു ഉബുണ്ടു 12.10ൽ ലഭ്യമാക്കിയത്.[41] 2012 സെപ്റ്റംബറിൽ ഉബുണ്ടു 12.10 ഒരു സിഡിയിൽ ഉൾക്കൊള്ളുന്നതാവില്ലെന്ന് കാനോനിക്കലിലെ കേറ്റ് സ്റ്റുവാർട്ട് അറിയിച്ചു. പരമ്പരാഗതമായ സിഡി, അൾട്ടർനേറ്റ്, ഡിവിഡി പതിപ്പുകൾ ഇനിയുണ്ടാവില്ല. പകരം 800 എംബിയോളം ഭാരം വരുന്ന ഒരൊറ്റ ഇമേജായിരിക്കും ലഭ്യമാവുക. ഇത് ഡിവിഡിയിലോ യുഎസ്ബിയിലോ ഉൾപ്പെടുത്തി ഉപയോഗിക്കാമെന്നും കേറ്റ് സ്റ്റുവാർട്ട് അറിയിച്ചു.[42]

2012 സെപ്റ്റംബറിൽ തന്നെ യൂണിറ്റി ഡാഷിൽ തിരയുമ്പോൾ ഇനി മുതൽ സ്വതേ ആമസോൺ ഫലങ്ങളും ലഭ്യമാകുമെന്ന് ഉബുണ്ടു ഡെവലപ്പേഴ്സ് അറിയിച്ചു. ഇത് ഉപയോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനിടയാക്കി. പ്രധാനമായും സ്വകാര്യതയെ സംബന്ധിച്ചായിരുന്നു ആശങ്ക. എന്നാൽ ആമസോൺ തിരച്ചിൽ ഫലങ്ങൾ പരസ്യം പോലെയുള്ളതായിരിക്കല്ലെന്ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു. മാത്രമല്ല, ഇതിനെതിരെ ഉയർന്ന ആരോപണങ്ങളെ ഷട്ടിൽവർത്ത് ഫഡ് (FUD - ഫിയർ (ഭയം), അൺസേർടൈന്റി(ഉറപ്പില്ലായ്മ), ഡൗട്ട്(സംശയം)) എന്ന് മുദ്ര കുത്തുകയും ചെയ്തു. ഷട്ടിൽവർത്തിന്റെ വാക്കുകളിൽ - "12.10ൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഒരു മുഴുവൻ അനുഭവം എന്ന നിലക്കല്ല, ഇപ്പോൾ ഇതിനെ വിമർശിക്കുന്നവർക്ക് പിന്നീട് ആ വാക്കുകൾ വിഴുങ്ങേണ്ടി വരും. നിങ്ങൾക്കിത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഒഴിവാക്കിക്കോളൂ, നിങ്ങൾക്കാവശ്യമുള്ളത് മാത്രം തിരയൂ." എങ്കിലും ഉപയോക്താക്കൾ ഒരു ലോഞ്ച്പാഡ് ബഗ് റിപ്പോട്ട് ചെയ്യുകയും, ഈ സവിശേഷത സാധാരണ തിരച്ചിൽ ഫലങ്ങളിൽ നിന്ന് വരുന്നത് ഒഴിവാക്കുകയും ഒരു പ്രത്യേക ലെൻസാക്കി മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഈ വിവാദത്തിൽപ്പെട്ട് ഡാഷ് ഗ്രാഫിക്കലായി കൂടുതൽ ക്രമീകരിക്കാവുന്ന ഒരു ഉപകരണം വികസിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത് നീട്ടിവെക്കേണ്ടി വന്നു. ഈ ഉപകരണം 12.10ൽ ഉണ്ടായിരുന്നില്ല.[43][44][45][46][47][48]

ഉബുണ്ടു 12.10 സ്ഥിരതാ പതിപ്പിന്റെ പുറത്തിറക്കലിന് രണ്ടാഴ്ച മുമ്പ്, വിവര സ്വകാര്യതാ അഭിഭാഷകനായ ലൂയിസ് ഡി സൂസ ഉബുണ്ടുവിലെ ഉപയോക്താവിന്റെ അനുവാദമില്ലാതെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ഷോപ്പിംഗ് ലെൻസ് വിവര സ്വകാര്യതയെ സംബന്ധിച്ച നിയമമായ യൂറോപ്യൻ ഡയറക്റ്റീവ് 95/46/ഈസി ലംഘിക്കുന്നുവെന്ന് ആരോപിച്ചു. വ്യക്തിയുടെ മുഴുവൻ സമ്മതത്തോടെയേ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താവൂ എന്നാണീ നിയമം അനുശാസിക്കുന്നത്.[49]

ഉബുണ്ടു 13.04 (റേറിംഗ് റിംഗ്‌ടെയിൽ)

Thumb
Ubuntu 13.04 (റേറിംഗ് റിംഗ്‌ടെയിൽ)

Ubuntu 18.04 LTS (Bionic Beaver)

Thumb
Ubuntu 18.04 LTS Bionic Beaver

ഉബുണ്ടു 18.04 എൽ.ടി.എസ് അഥവാ ബയോണിക് ബീവർ [50] ഉബുണ്ടുവിന്റെ ദീർഘ കാല പിന്തുണയോടുകൂടിയുള്ള ഒരു പതിപ്പാണ്. ഏപ്രിൽ 26, 2018; 7 years ago (2018-04-26) ആണ് ഈ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. [51][52] ഇതിനെത്തുടർന്ന് മൂന്ന് മാസങ്ങൾക്കു ശേഷം ജൂലൈ 26, 2018; 7 years ago (2018-07-26) 18.04.1 എന്ന പുതുക്കിയ പതിപ്പും കൂടി പുറത്തിറക്കുകയുണ്ടായി. [53]. 2018 ഫെബ്രുവരി 5 - ന് ഉബുണ്ടു കമ്മ്യൂണിറ്റി പുതിയതായി വികസിപ്പിച്ചെടുത്ത തീം കൂടി ഈ പതിപ്പിൽ ഉൾപ്പെടുത്താൻ ആലോചനകൾ ഉണ്ടായിരുന്നു. [54] എന്നിരുന്നാലും, 2018 മാർച്ച് 13 വരെയും ഈ തീം പൂർണമായും പ്രവർത്തനസജ്ജമാക്കാത്തതിനാലും ബഗ്ഗുകൾ ഉണ്ടായിരുന്നതിനാലും ഉബുണ്ടു 18.04 LTS ൽ ഈ പുതിയ തീം ഉൾപ്പെടുത്തിയിരുന്നില്ല. പകരം 2010 ൽ സൃഷ്ടിച്ച ആമ്പിയൻസ് തീം തന്നെ പ്രാഥമിക തീമായി ഈ പതിപ്പിലും സജ്ജീകരിക്കുകയുണ്ടായി. [55] എന്നാൽ, ഈ പുതിയ തീം പിന്നീട് സ്നാപ് പാക്കേജായി പുറത്തിറങ്ങും എന്നും അറിയിച്ചിട്ടുണ്ട്.

ഉബുണ്ടു 18.04 LTS - ൽ പുതിയതായി കളർ ഇമോജി, [56] പ്രാഥമിക ഇൻസ്റ്റലേഷനിൽ പ്രീ ഇൻസ്റ്റാൾ ചെയ്തുവച്ചിട്ടുള്ള പുതിയ ടു ഡു ആപ്, [57] ഒപ്പം ഇൻസ്റ്റാളറിൽ വെബ് ബ്രൗസറും സിസ്റ്റം ടൂൾസും മാത്രം ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുന്ന മിനിമൽ ഇൻസ്റ്റാളർ എന്ന ഓപ്ഷനും ഉൾപ്പെടുത്തിയിരുന്നു. [58] ഉബുണ്ടു 18.04 LTS ന്റ ഡിഫോൾട്ട് ഡിസ്പ്ലേ സർവർ വീണ്ടും പഴയ പതിപ്പുകളിലേതുപോലെ എക്സ് ഓർഗിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ സ്ഥിരതയും വിശ്വാസ്യതയും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നിരുന്നാലും വേലാൻഡ് എന്ന ഓപ്ഷനും ഡിഫോൾട്ട് ഇൻസ്റ്റാളിന്റെ ഭാഗമായി ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [59]

ഈ പതിപ്പിനുള്ളിൽ ലിനക്സിന്റെ കേർണൽ പതിപ്പ് 4.15 ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കേർണലിൽ സിഗ്രൂപ്പ് വി2 ഇന്റര്ർഫേസിനുവേണ്ടിയുള്ള ഒരു സി.പി.യു കൺട്രോളറും എ.എം.ഡി യ്ക്കുള്ള സുരക്ഷിതമായ മെമ്മറി എൻക്രിപ്ഷൻ, SATA ലിങ്ക് പവർ ക്രമീകരണം എന്നീ സവിശേഷതകളാണ് ഉള്ളത്. [60]

ഉബുണ്ടു 18.04 LTS ന്റെ സെർവർ പതിപ്പിനെ വിലയിരുത്തുന്നതിനിടെ, ഫൊറോണിക്സിന്റെ മൈക്കൽ ലറബേൽ, പുതിയതായി വികസിപ്പിച്ചെടുത്ത ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റാളർ മറ്റ് പഴയ ഇൻസ്റ്റാളറുകളിൽ നിന്നുള്ള പ്രധാന മെച്ചമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. [61]

ഉബുണ്ടു 18.04 LTS ന് 2023 ഏപ്രിൽ വരെ അഞ്ച് വർഷത്തേക്കുള്ള സാധാരണ രീതിയിലുള്ള പിന്തുണയും കൂടാതെ 2028 ഏപ്രിൽ വരെ അധികമായി പണം കൊടുത്ത് വാങ്ങാവുന്ന കനോണിക്കൽ കമ്പനിയുടെ പിന്തുണയും ലഭ്യമാണ്. [62][63][64]

Remove ads

പതിപ്പുകൾ ഒറ്റനോട്ടത്തിൽ

കൂടുതൽ വിവരങ്ങൾ പതിപ്പ്, കോഡ് നാമം ...

പതിപ്പുകളുടെ സമയരേഖ

Unable to compile EasyTimeline input:

EasyTimeline 1.90


Timeline generation failed: 1 error found
Line 28: at:12/08/2025 color:today width:0.1

- LineData attribute 'at' invalid.

 Date '12/08/2025' not within range as specified by command Period.



അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads