ഉളിയക്കോവിൽ
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉളിയക്കോവിൽ. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 11-ആമത്തെ വാർഡാണിത്.[1][2][3] കൊല്ലം നഗരത്തിനു സമീപം അഷ്ടമുടിക്കായലിനോടു ചേർന്നാണ് ഉളിയക്കോവിൽ സ്ഥിതിചെയ്യുന്നത്. കടപ്പാക്കട, ആശ്രാമം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.
Remove ads
പ്രാധാന്യം
ജനസംഖ്യ കൂടിയ പ്രദേശമായതിനാൽ ഉളിയക്കോവിൽ വെസ്റ്റ് എന്നും ഉളിയക്കോവിൽ ഈസ്റ്റ് എന്നും ഈ പ്രദേശത്തെ വിഭജിച്ചിരുന്നു. 2005-ൽ ഇവയെ ലയിപ്പിച്ചു.[4]
കൊല്ലം നഗരത്തിലെ ചില പ്രധാന പാതകൾ ഉളിയക്കോവിൽ വഴി കടന്നുപോകുന്നുണ്ട്.[5] കൊല്ലത്തെ പ്രധാന സി.ബി.എസ്.ഇ. സ്കൂൾ ആയ സിറ്റി സെൻട്രൽ സ്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. ഉളിയക്കോവിലിലെ ദുർഗ്ഗാ ദേവീക്ഷേത്രം പ്രസിദ്ധമാണ്.[6]
പ്രധാന സ്ഥലങ്ങൾ
ഉളിയക്കോവിൽ പ്രദേശം അനുദിനം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.[7] ഇവിടെ ധാരാളം സ്ഥാപനങ്ങൾ ഉയർന്നുവരുന്നുണ്ട്. അവയിൽ ചിലതാണ്,
- സിറ്റി സെൻട്രൽ സ്കൂൾ
- ഡോ. നായേഴ്സ് ഹോസ്പിറ്റൽ
- കിംഗ്സ് മറൈൻ പ്രോഡക്ട്സ്
- ഇ.എസ്.ഐ.സി. മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads